സന്തോഷ് മണ്ടൂര്‍ രചനയും സംവിധാനവും നിർവഹിക്കുന്ന ധ്യാന്‍ ശ്രീനിവാസന് ചിത്രം ‘ബുള്ളറ്റ് ഡയറീസി’ലെ പ്രമോ ഗാനം പുറത്തുവിട്ടു. ‘ഞാനും എൻ ആടും’ എന്നു തുടങ്ങുന്ന ഗാനത്തിനു വേണ്ടി നോബിൻ മാത്യു സംഗീതം നിർവഹിക്കുന്നു. ഗാനം ആലപിച്ചിരിക്കുന്നത് വിദ്യാധരൻ മാസ്റ്റർ, ഗോകുൽ പി, നോബിൻ മാത്യു എന്നിവർ ചേർന്നാണ്. ധ്യാന്‍ ശ്രീനിവാസനും പ്രയാഗാ മാര്‍ട്ടിനും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ബുള്ളറ്റ് ഡയറീസ്’ സംഗീത സംവിധാനം നിര്‍വഹിക്കുന്നത് ഷാന്‍ റഹ്മാനാണ്.രഞ്ജി പണിക്കര്‍, ജോണി ആന്റണി, സുധീര്‍ കരമന, ശ്രീകാന്ത് മുരളി, അല്‍ത്താഫ് സലിം, ഷാലു റഹീം, ശ്രീലക്ഷ്മി, ശ്രീലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒരു ബുള്ളറ്റ് പ്രേമിയായിട്ടാണ് ധ്യാന്‍ ചിത്രത്തില്‍ എത്തുന്നതെന്നാണ് സൂചന.

മാത്യു തോമസിന് തമിഴിൽ സ്വപ്നതുല്യ അരങ്ങേറ്റം, ‘ദളപതി 67’ ൽ മാത്യു തോമസും
ദളപതി 67 ആണ് ഇപ്പോൾ തമിഴ് സിനിമയിൽ ചർച്ച ചെയ്യുന്നത്. ഒന്നിന് പിറകെ