Bullet train
2022/English
Vino
ഈ വർഷം തന്നെ വന്ന ദി ലാസ്റ്റ് സിറ്റിയിൽ, കുറച്ചു നേരത്തേക്ക് വന്നു തകർക്കുന്നുണ്ട് നമ്മുടെ ബ്രാഡ് പിറ്റ് അണ്ണൻ , അതിൽ അങ്ങേര് ഫുൾ ഉണ്ടായിരുന്നേലെന്ന് ആലോചിച്ചു പോയിരുന്നു അന്ന് ആ പടം കണ്ടപ്പോൾ, എന്തായാലും കക്ഷി അധികം വെയിറ്റ് ചെയ്യിപ്പിച്ചില്ല , ദേ.. വന്നിരിക്കുന്നു ആ ക്യാരക്റ്റർ പോലെയൊരു മറ്റൊരു മുതല്,…. ആക്ഷനും കോമഡിയും ചേർന്നൊരു കളർഫുൾ എന്റർടൈൻമെന്റ് പടം അങ്ങേരുടെ വക.
ഒരു മുൻകാല വാടകകൊലയാളിയായിരുന്ന ലേഡി ബഗ്ന്ന് ഒരു അസ്സയ്മെന്റ് കിട്ടുന്നു ക്യോട്ടോയിലേക്ക് പോകുന്ന ഒരു ബുള്ളറ്റ് ട്രെയിനിൽ നിന്നും ഒരു ബ്രീഫ്കേസ് എടുത്തിട്ട് വരുക,.. സിമ്പിൾ ജോലിയല്ലേ…. സംഗതി കേൾക്കുന്ന പോലെ അത്രെയും ഈസി ടാസ്ക് ആയിരുന്നില്ല ,..ബ്രീഫ്കേസ് എടുക്കാൻ പോകുന്ന ലേഡി ബഗ്ന്നെ ട്രെയിനിൽ കാത്തിരിക്കുന്നത് അപകടങ്ങളുടെ ഘോഷയാത്രയാണ്…. കേവലം ഒരു പെട്ടിക്ക് വേണ്ടി ലേഡി ബഗ്ഗ് ശവപ്പെട്ടയിൽ ആകുമോ എന്നുള്ളതാണ് പിന്നെ അങ്ങോട്ടുള്ള കാഴ്ച.
ചീറിപ്പായുന്ന ഒരു ട്രെയിനും അതിൽ ഒരു ലോഡ് വില്ലന്മാരും,….തീപ്പൊരി ഇടിയാകും മൊത്തം എന്ന് തുടക്കത്തിൽ ഒന്ന് പ്രതീക്ഷിച്ചു പോകാം, പക്ഷെ ആ രീതിയിൽ ചിന്തിച്ചു പോയാൽ ഒടുക്കം നിരാശ തോന്നാം, ഇവിടെ ആക്ഷൻ ഒരുപാട് വരുന്നുണ്ടേലും സംവിധായകൻ കോമഡിക്കും തുല്യപ്രാധാന്യം കൊടുക്കുന്നുണ്ട്,പോരാത്തതിന് നോൺ ലീനിയർ, ഇന്റർ കണക്ഷൻ കഥാഘടന ഒക്കെയായി ആണ് കഥ പറയുന്നത്.അത്കൊണ്ട് ജെണർ മനസ്സിലാക്കി പടത്തിന് ഇരിക്കണം എന്നാണ് എന്റെ അഭിപ്രായം.ഒരു ജാപ്പനീസ് നോവലിന്റെ ചലിച്ചിത്ര ആവിഷ്കരമായ ഈ ചിത്രം യഥാർത്ഥത്തിൽ ഇത്ര കോമഡി സബ്ജെക്ട് ആയിരുന്നില്ല,കഥ തിരക്കഥയിലേക്ക് വികസിച്ചു വന്നപ്പോൾ കോമഡിയായി മാറിയതാണ് എന്നാണ് അണിയറ സംസാരം.
ബ്രാഡ് പിറ്റിന്റെ ഒരു അഴിഞ്ഞാട്ടം എന്ന് പറയവുന്ന ചിത്രത്തിൽ അദ്ദേഹത്തെ കൂടാതെ ഈയിടെ വന്ന ദി പ്രിൻസസ് എന്ന ചിത്രത്തിൽ നിലം തൊടാതെ ആദ്യ അവസാനം ഇടിക്കുന്ന നായികാ ജോയി കിങ്,ആരോൺ ടെയ്‌ലർ-ജോൺസൺ, ബ്രയാൻ ടൈറി ഹെൻറി, ആൻഡ്രൂ കോജി, കൂടാതെ ചില സർപ്രൈസ് മുഖങ്ങളും ഇടയിൽ കയറി വരുന്നുണ്ട്. മൊത്തത്തിൽ ചുമ്മാ ഇങ്ങനെ കണ്ടിരിക്കാവുന്ന ഒരു കളർ പടം , ചിത്രത്തിൽ ഉള്ള ഓരോ വസ്തുവിനും ഓരോ കഥകൾ പറയാൻ ഉണ്ടെന്ന് രീതിയിൽ ഉള്ള അവതരണമൊക്കെ നല്ല ഇന്റെർസ്റ്റിംഗ് ആണ് , ഒരു വെള്ള കുപ്പിയൊക്കെ വരുന്ന നാൾവഴി കാണിക്കുന്നത് ഭയങ്കര രസമായിട്ടുണ്ട്, അങ്ങനെ മൊത്തത്തിൽ ഒരു വെറൈറ്റി പ്രസന്റേഷനാണ്.അത്തരം അവതരണം ഇഷ്ടമുള്ളവർക്ക് ചിത്രം നന്നായി ക്ലിക്ക് ആകും ,.. ഒരു ടൈം പാസ്സ് മൂവി എന്ന രീതിയിൽ,കാണാത്തവർ കണ്ടു നോക്ക്.