INFORMATION
ഓസ്ട്രേലിയയുടെ അപ്പുറം ഭൂമി ഇല്ല എന്ന് ചിലർക്ക് തോന്നും, കാരണമുണ്ട്
ഓസ്ട്രേലിയയിലെ ബുണ്ട പർവ്വതനിര. ( സമതലനിര ) ദക്ഷിണ ഓസ്ട്രേലിയയിലെ ഗ്രേറ്റ് ഓസ്ട്രേലിയൻ ബൈറ്റിൽ സ്ഥിതിചെയ്യുന്ന, വിശാലമായ
333 total views

End of the earth, End of Australia എന്നൊക്കെ അറിയപ്പെടുന്ന സ്ഥലമാണിത് !
.
ഓസ്ട്രേലിയയിലെ ബുണ്ട പർവ്വതനിര. ( സമതലനിര ) ദക്ഷിണ ഓസ്ട്രേലിയയിലെ ഗ്രേറ്റ് ഓസ്ട്രേലിയൻ ബൈറ്റിൽ സ്ഥിതിചെയ്യുന്ന, വിശാലമായ പർവ്വതനിര ആണിത്.ലോകത്തിലെ ഏറ്റവും വലിയ ഒറ്റ ചുണ്ണാമ്പുകല്ല് നിര !270,000 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ളതും കിഴക്ക് നിന്ന് പടിഞ്ഞാറോട്ട് ഏകദേശം 1,000 കി.മീ. ഈ പ്രദേശം വളരെ പരന്നതാണ്. അതായത് കേരളത്തിന്റെ ഇരട്ടി നീളത്തിൽ !
.
ഇതിൽ 100 കിലോമീറ്ററോളം നീളത്തിൽ കരയുടെ ഉയരം കടലിൽനിന്നും 60 മീറ്റർ മുതൽ 120 മീറ്റർ വരെയാണ്. നമ്മുടെ അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെ ഉയരം വെറും 25 മീറ്റർ ആണെന്ന് ഓർക്കണം.ഫ്ലാറ്റ് എർത്തുകാർ പറയുന്നതുപോലെ അന്റാർട്ടിക്കാക്കു അപ്പുറം ഭൂമി ഇല്ല എന്ന് പറയുന്നപോലെ ഓസ്ട്രേലിയയുടെ അപ്പുറം ഭൂമി ഇല്ല എന്ന് ചിലർക്ക് തോന്നും. അത്ര വലുതാണിത്.അതുകൊണ്ടാവാം ഇതിനു ഭൂമിയുടെ അറ്റം, ഓസ്ട്രേലിയയുടെ അറ്റം എന്നെല്ലാം പേര് വന്നത് !
334 total views, 1 views today