പാഴ്സികളുടെ ശവസംസ്കാരം

അറിവ് തേടുന്ന പാവം പ്രവാസി

ഇന്ത്യയിലെ വളരെക്കുറച്ചുമാത്രം അംഗസംഖ്യയുള്ള ഒരു മതമാണ് പാഴ്സി. ലോകവ്യാപകമായിത്തന്നെ ഏതാണ്ട് ഒരുലക്ഷത്തോളം ജനസംഖ്യയുള്ള ഇവർ ഇന്ത്യയിൽ പ്രധാനമായും മുംബൈ നഗരത്തിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്.മറ്റു മതസ്ഥരെ അപേക്ഷിച്ച് വളരെ വ്യത്യസ്തമായ രീതിയിലാണ് പാഴ്സികൾ മരണമടഞ്ഞവരുടെ ശവസംസ്കാരം നടത്തുന്നത്. ശവശരീരം കഴുകന്മാർക്ക് ഭക്ഷണമായി നൽകുകയാണ് ഇവർ ചെയ്യുന്നത്. പാഴ്സികളുടെ മതവിശ്വാസ ത്തിന്റെ പ്രതിഫലനമാണ് ഈ പ്രത്യേക രീതിയിലൂള്ള ശവസംസ്കാരത്തിലൂടെ പ്രകടമാകുന്നത്.

ഭൂമിയും, അഗ്നിയും വളരെ വിശുദ്ധമായ വസ്തുക്കളാണെന്നും, ശവശരീരം അവയെ ദുഷിപ്പിക്കും എന്ന വിശ്വാസം മൂലമാണ് ഇവർ മറ്റു മതസ്ഥരെപ്പോലെ ശവശരീരം ദഹിപ്പിക്കു കയോ, മണ്ണിൽ മറവു ചെയ്യുകയോ ചെയ്യാത്തത്. ബോംബേയിലെ മലബാർ കുന്നിലെ തൂങ്ങുന്ന പൂന്തോട്ടം (hanging gardens)-ത്തിനടുത്താണ് പാഴ്സികളുടെ ഒരു ശ്മശാനമായ നിശ്ശബ്ദഗോപുരങ്ങൾ (towers of silence) സ്ഥിതി ചെയ്യുന്നത്. ശവശരീരം, അലങ്കരിച്ച മഞ്ചലിൽ ഇവിടെ കൊണ്ടുവന്ന് പ്രത്യേക സ്ഥലത്ത് വക്കുകയും, ശവവാഹകർ കൈകൊട്ടുന്നതോടെ ഇവിടത്തെ വൻഗോപു രങ്ങൾക്കു മുകളിലെ കൂടുകളിൽ നിന്ന് കഴുകന്മാരെത്തി ഈ ശവശരീരം തിന്നുകയും ചെയ്യുന്നു. ഏതാണ്ട് അരമണിക്കൂറിനകം ഈ ശവശരീരം പൂർണമായും അവ തിന്നു തീർക്കുന്നു. ഇതിനു ശേഷം അവശേഷിക്കുന്ന എല്ലുകളെ ശവവാഹകർ ഒരു വലിയ കിണറിൽ നിക്ഷേപിച്ചു മടങ്ങുന്നു.

You May Also Like

ഒരു ബസ്‌ യാത്രയും, ജീവനും, കണ്ണാടിയും!!

തമ്പി അളിയന് കഴിഞ്ഞ ദിവസ്സം എറണാകുളം വരെ ഒന്ന് പോകേണ്ടി വന്നു. തിരിച്ചു തിരുവനന്തപുരത്തിന് പോകാന്‍ ബസ് കിട്ടിയപ്പോഴേക്കും സമയം അല്‍പ്പം വൈകി. ഏകദേശം 9 മണിയോടുകൂടി വയറ്റിലയില്‍നിന്നും ബസ്സില്‍ കയറിയ തമ്പി അളിയന് ബസ് അരൂര് എത്തിയപ്പോഴേക്കും ഫൂട്ട് ബോര്‍ഡ്‌ന്റെ തൊട്ടു പുറകിലായുള്ള സീറ്റ് തരമായി.

സകലകലാ വല്ലഭന്റെ, മലയാളത്തിലെ ആദ്യത്തെ സൂപ്പർസ്റ്റാറിന്റെ ഇരുപത്തി ആറാം ചരമവാർഷികം

സകലകലാ വല്ലഭൻ (ഇരുപത്താറാം ചരമവാർഷികം ????????) ഗിരീഷ് വർമ്മ ബാലുശ്ശേരി മലയാള സിനിമാ രംഗത്ത് മഹാപ്രതിഭകൾ…

അമ്യൂസ്‌മെന്റ് പാര്‍ക്കുകളിലെ റോളര്‍ കോസ്റ്ററില്‍ ഇരിക്കുന്നവരുടെ ഫോണില്‍ നിന്നും അടിയന്തിര നമ്പറിലേക്ക് നിരന്തരം ഫോണ്‍ വിളികള്‍ പോകുന്നു, എന്താണ് പ്രശ്നം ?

അറിവ് തേടുന്ന പാവം പ്രവാസി ചില സാങ്കേതിക വിദ്യകൾ വ്യത്യസ്തമായ സാഹചര്യങ്ങളിൽ ഉപഭോക്താവിനെ പരീക്ഷിക്കാറുണ്ട്. ഐഫോണ്‍…

നോക്കിയാ നൊസ്റ്റാള്‍ജിയ; പാമ്പ്‌ ഗെയിം തിരിച്ചു വരുന്നു !

സ്‌നേക്ക് റിവൈന്‍ഡ് എന്ന് പേരിട്ട ഗെയിമിനു വേണ്ടിയുള്ള കാത്തിരിപ്പ് തുടങ്ങി കഴിഞ്ഞു