രക്ഷ് റാമിന്റെ ജന്മദിനത്തിൽ ‘ബർമ’യുടെ പുതിയ പോസ്റ്റർ പുറത്ത് !

ഗട്ടിമേല’ എന്ന ജനപ്രിയ സീരിയലിലൂടെ ശ്രദ്ധേയനായ രക്ഷ് റാം തന്റെ ജന്മദിനം ആഘോഷിക്കുന്ന അവസരത്തിൽ ‘ബർമ’ ഫിലിം ടീം ഒരു എക്‌സ്‌ക്ലൂസീവ് ജന്മദിന പോസ്റ്റർ പുറത്തിറക്കി. രക്ഷ് റാം നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ബർമ’. രക്തം പുരണ്ട രണ്ട് കോടാലികളും പിടിച്ച് നിൽക്കുന്ന രക്ഷ് റാമിന്റെ ഈ പോസ്റ്റർ പ്രേക്ഷകർക്ക് ഒരു ദൃശ്യ വിരുന്ന് വാ​ഗ്ദാനം ചെയ്യുന്നു.
ചേതൻ കുമാർ സംവിധാനം ചെയ്യുന്ന ‘ബർമ’ ഒരു മുഴുനീള കൊമേർഷ്യൽ എന്റർടൈനറാവാനുള്ള ഒരുക്കത്തിലാണ്. ഈ സിനിമയിലൂടെ ടെലിവിഷൻ താരമായ രക്ഷ് റാം ഒരു പാൻ ഇന്ത്യ സ്റ്റാറായി മാറും. രക്ഷ് റാമിന്റെ നിർമ്മാണ കമ്പനിയായ ശ്രീ സായി ആഞ്ജനേയ കമ്പനിയുടെ ബാനറിൽ രക്ഷ് റാം തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്. വലിയ സിനിമാറ്റിക് സ്കെയിലിൽ നിർമ്മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുകയാണ്. ഷാവർ അലിയാണ് ചിത്രത്തിലെ മറ്റൊരു സുപ്രധാന വേഷം കൈകാര്യം ചെയ്യുന്നത്. ചേതൻ കുമാറിന്റെ മുൻ ചിത്രങ്ങളായ ‘ബഹദ്ദൂർ’, ‘ഭജരംഗി’, ‘ഭാരതേ’ എന്നിവ ബോക്‌സ് ഓഫീസിൽ ഹിറ്റ് ലിസ്റ്റിൽ ഇടം പിടിച്ചിരുന്നു. പുതിയ ചിത്രമായ ‘ബർമ’യിലൂടെ മറ്റൊരു ബോക്‌സ് ഓഫീസ് ഹിറ്റാകാനുള്ള ഒരുക്കത്തിലാണ് സംവിധായകൻ ചേതൻ കുമാറും രക്ഷ് റാമും. ചിത്രത്തിലെ ​ഗാനങ്ങൾക്ക് വി ഹരികൃഷ്ണനാണ് സം​ഗീതം പകരുന്നത്. പിആർഒ: ശബരി.

You May Also Like

‘ജാക്‌സണ്‍ ബസാര്‍ യൂത്ത്’ ട്രെയിലർ ശ്രദ്ധിക്കപ്പെടുന്നു

“ജാക്‌സണ്‍ ബസാര്‍ യൂത്ത് ” ട്രെയിലർ. ലുക്ക്മാന്‍ അവറാൻ, ജാഫര്‍ ഇടുക്കി, ഇന്ദ്രൻസ്, ചിന്നു ചാന്ദ്നി,…

ആറ് ഭാഷകളിൽ ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രം അജയന്റെ രണ്ടാം മോഷണം(എ ആർ എം) മോഷൻ പോസ്റ്റർ പുറത്ത്

യുവതാരം ടൊവീനോ തോമസ് ആദ്യമായി ട്രിപ്പിള്‍ റോളില്‍ എത്തുന്ന ചിത്രമാണ് അജയന്റെ രണ്ടാം മോഷണം. ജിതിന്‍…

അഞ്ചു നിർമാതാക്കൾ മാറി മാറി ഉപയോഗിക്കുമെന്ന്, കാലിൽ ചെരിപ്പുണ്ടെന്ന് ശ്രുതിഹരിഹരൻ

തെന്നിന്ത്യൻ സിനിമാ രംഗത്തെ അറിയപ്പെടുന്ന ഒരു നടിയും നിർമ്മാതാവുമാണ് ശ്രുതി ഹരിഹരൻ. സിനിമകളിൽ ഒരു പശ്ചാത്തല…

പാകിസ്ഥാൻ ക്രിക്കറ്റ് താരങ്ങൾ ഇന്ത്യയിലെത്തിയതിന് പിന്നാലെ റയീസ് സിനിമയുടെ സംവിധായകൻ രാഹുൽ ധോലാകിയയുടെ ആഗ്രഹം

സെപ്റ്റംബർ 27 ഒരു സുപ്രധാന സംഭവമായിരുന്നു. നീണ്ട ഏഴ് വർഷത്തിന് ശേഷമാണ് പാകിസ്ഥാൻ ക്രിക്കറ്റ് താരങ്ങൾക്ക്…