പൊള്ളലും പ്രഥമശുശ്രൂഷയും(Burns and First Aid)
പ്രതിവർഷം ലോകത്തു 1,80,000 ആളുകൾ പൊള്ളലേറ്റു മരണപ്പെടുന്നു. തീ, വൈദ്യുതി, റേഡിയേഷൻ, ആസിഡ്, കെമിക്കലുകൾ എന്നിവ മൂലമൊക്കെ പൊള്ളൽ എൽക്കാവുന്നതാണ്.96% പൊള്ളൽ കൊണ്ടുള്ള അപകടമരണങ്ങൾ സാമ്പത്തികമായി പിന്നോട്ടു നിൽക്കുന്ന രാജ്യങ്ങളിലാണ് ഉണ്ടാകുന്നത്.കുറെയൊക്കെ നമ്മുടെ അശ്രദ്ധമൂലമാണ് അധികവും പൊള്ളൽ ഉണ്ടാകുന്നത്. പൊള്ളൽ ഒരു വ്യക്തിയെ ശാരീരികമായി മാത്രമല്ല, മാനസികമായും തളർത്തുന്നു.സ്ത്രീകളാണ് പുരുഷന്മാരെക്കാളും പൊള്ളലേറ്റു മരണപ്പെടുന്നത്. കൂടാതെ കുട്ടികൾക്കും ധാരാളമായി പൊള്ളൽ എൽകുന്നതായി കണ്ടുവരുന്നു.
പ്രഥമശുശ്രൂഷ(First aid)
എന്തൊക്കെ ചെയ്യാം
°തീയുടെ ഉറവിടം കെടുത്തുകയും തുണിയുടെ ഭാഗങ്ങൾ നീക്കം ചെയ്യുക.
°പൊള്ളലേറ്റ ആളെ നിലത്തു ഉരുട്ടുകയോ, കട്ടിയുള്ള പുതപ്പുവെച്ചു മൂടുകയോ, വെള്ളം ഉപയോഗിച്ചോ തീ കെടുത്തുക.
°വെള്ളം ഉപയോഗിച്ച് പൊള്ളലേറ്റ ഭാഗം തണുപ്പിക്കുക(അധികനേരം തണുപ്പിക്കരുത്)
°പൊള്ളലേറ്റ വ്യക്തിയെ വൃത്തിയുള്ള തുണിയിൽ പൊതിഞ്ഞു അടുത്തുള്ള ആശുപത്രിയിൽ എത്തിക്കുക.
°പൊള്ളലിനുള്ള മരുന്നുകൾ പുരാട്ടവുന്നതാണ്. വീടുകളിൽ സൂക്ഷിക്കുന്നത് നന്നായിരിക്കും…ഉദാഹരണം: silverex..പക്ഷെ ഉടനെ തന്നെ രോഗിയെ ആശുപത്രിയിൽ എത്തിക്കുക. പൊള്ളലേറ്റ മുറിവ് അണുബാധ ഉണ്ടാകാതെയിരിക്കുവാൻ ഒരുപക്ഷെ ആന്റിബയോറ്റിക്കുകൾ ഡോക്ടർ നിർദേശിക്കാം.
എന്തോക്കെ ചെയ്യുവാൻ പാടില്ല
°പൊള്ളലേറ്റ വ്യക്തിയെ രക്ഷിക്കുന്നതിന് മുൻപ് സ്വന്തം സുരക്ഷിതത്വം ഉറപ്പു വരുത്തുക(ഉദാഹരണം: വൈദ്യുതി മൂലമുള്ള പൊള്ളലാണെങ്കിൽ അതിന്റെ ഉറവിടം കണ്ടെത്തി നിർത്തിയത്തിന് ശേഷം മാത്രം പൊള്ളലേറ്റ വ്യക്തിയെ തൊടുക. അല്ലെങ്കിൽ നിങ്ങൾക്കും പൊള്ളൽ എൽക്കാം.. കെമിക്കൽ കൊണ്ടുള്ള പൊള്ളൽ ആണെങ്കിൽ കൈയുറ ഉപയോഗിക്കുക)
°ടൂത്തു പേസ്റ്റ്, എണ്ണ, നെയ്യ്, മഞ്ഞൾ, കോട്ടൺ എന്നിവ പൊള്ളലിൽ പുരട്ടുവാൻ പാടില്ല(അണുബാധ ഉണ്ടാകുവാൻ കാരണമായേക്കാം)
°ഐസ് കട്ട ഉപയോഗിക്കരുത്.
°കുറെ നേരം വെള്ളം ഉപയോഗിച്ച് തണുപ്പിക്കരുത്.
°കുമിളകൾ സ്വയം പൊട്ടികരുത്(ആവശ്യമെങ്കിൽ ഡോക്ടർ,നേഴ്സ് മാത്രം ചെയ്യുക)