മക്കളുടെ വിവാഹത്തിന് അഞ്ഞൂറ് കോടിയൊക്കെ ധൂർത്തടിക്കുന്നവരുടെ രാജ്യത്തിൽ, അജയ് മുനോട്ട് എന്ന ബിസിനസുകാരൻ തന്റെ മകളുടെ വിവാഹത്തിന് ചെയ്തത് എന്ത് ?

207

Robin K Mathew

ഇന്ത്യയിലെ അതി സമ്പന്നരായ ബിസിനസുകാരിൽ ഒരാളായ അജയ് മുനോട്ട് തന്റെ മകളുടെ വിവാഹത്തിനായി 80 ലക്ഷം രൂപ നീക്കിവച്ചു. ഇത് മിക്ക ആളുകൾക്കും പരിഹാസ്യമായി തോന്നാം.കർണാടകത്തിലെ ജനാർദന റെഡ്ഡി 500 കോടിയാണ് തൻറെ മകളുടെ വിവാഹത്തിനു വേണ്ടി ചെലവഴിച്ചത് എന്നറിയുമ്പോൾ ഈ തുക ഒന്നുമല്ല. ഇത്രയും ദാരിദ്ര്യമുള്ള ഒരു രാജ്യത്ത്, ഈ മെഗാ വിവാഹങ്ങൾ ഒരു മോശം പ്രവണതയാണെന്ന് പലരും വിമർശിക്കുന്നു.

തന്റെ മകളുടെ വിവാഹ ധൂർത്തിന് ചിലവഴിക്കാവുന്ന പണം പാവങ്ങളെ സഹായിച്ചുകൊണ്ട് കൂടുതൽ ഉപയോഗപ്പെടുത്താമെന്ന് മുനോട്ട് തീരുമാനിച്ചു. രണ്ട് ഏക്കർ സ്ഥലം വാങ്ങി അദ്ദേഹം 90 ചെറിയ വീടുകൾ നിർമ്മിച്ചു. വൈദ്യുതിയും ജലവും എത്തിച്ചു. താമസിക്കാൻ ഒരു സ്ഥലം ആവശ്യമുള്ള ഭവനരഹിതരായ ആളുകളെ അദ്ദേഹം കണ്ടെത്തി. ഈ ആളുകൾ ലഹരിക്ക് അടിമകളായവർ ആവരുത് എന്നതായിരുന്നു ഏക നിബന്ധന.

Aurangabad businessman distributes 90 houses as daughter's wedding giftഅജയ് മുനോട്ടിന്റെ മകൾക്ക് ഈ ആശയം നന്നേ ഇഷ്ടപ്പെട്ടു. തനിക്ക് ലഭിക്കാവുന്ന ഏറ്റവും മികച്ച വിവാഹ സമ്മാനമായി അവർ അതിനെ കണക്കാക്കി. ഈ ബജറ്റിന്റെ ചെറിയ ഒരു ഭാഗം കൊണ്ട് മനോഹരമായ ഒരു കല്യാണം നടത്താൻ കുടുംബത്തിന് കഴിഞ്ഞു.
അദ്ദേഹത്തിന്റെ സൽകർമ്മം വാർത്തയിൽ വന്നപ്പോൾ, വിവാഹ സമ്മാനമായി ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഒരു പുതിയ പാരമ്പര്യം ആരംഭിക്കാൻ അദ്ദേഹം മറ്റ് പിതാക്കന്മാരെ പ്രോത്സാഹിപ്പിച്ചു.

On The Eve Of Daughter's Wedding, This Businessman Gifted 90 Houses To  Homeless Poorമിസ്റ്റർ മുനോട്ടിനെ സംബന്ധിച്ചിടത്തോളം, വിവാഹത്തിൽ അദ്ദേഹം നിക്ഷേപിക്കുന്ന 80 ലക്ഷം രൂപ 400 ൽ അധികം ആളുകൾ ഉൾപ്പെടുന്ന 90 കുടുംബങ്ങളുടെ സ്വപ്നത്തിന്റെ നേട്ടമായി.ഒരു കാര്യം ഓർക്കുന്നത് നല്ലതാണ്. നമ്മുടെ കേരളത്തിലെ വിവാഹത്തിനു ശേഷമുള്ള സദ്യ കഴിക്കാൻ വേണ്ടി ആളുകൾ ഉണ്ടാക്കുന്ന തിക്കും, തിരക്കും, ആക്രാന്തവും സാമ്പത്തികമായി ഏറ്റവും പിന്നോക്കാവസ്ഥയിൽ നിൽക്കുന്ന ഒരു രാജ്യത്തു ഭക്ഷണം കൊണ്ടു വരുമ്പോൾ ഉണ്ടാകുന്ന അവസ്ഥയെക്കാൾ ലജ്ജാകരമാണ്. ഒരുകണക്കിന് നോക്കിയാൽ വിവാഹത്തിന് 50 പേർ മാത്രം പങ്കെടുത്താൽ മതിയെന്ന് സർക്കാരിൻറെ ഇപ്പോഴത്തെ കൊറോണാ ഭയ നിലപാട് അങ്ങനെ തന്നെ തുടരുന്നതാണ് നല്ലത്.

Rich Man Gives His Daughter Ultimate Wedding Gift by Donating 90 Houses to  the Poor | Videoasisഓരോരുത്തരുടെയും സാമ്പത്തിക സ്ഥിതി അനുസരിച്ച് കൃത്യമായി ഏതെങ്കിലും നല്ല പ്രവർത്തികൾക്ക് വേണ്ടി പണം ചിലവഴിച്ചു എന്ന് കാണിച്ചു രസീത് മേടിച്ച ശേഷം മാത്രം വിവാഹം നടത്താൻ അനുവദിക്കുക. മതങ്ങളുടെ കയ്യിലോ മനുഷ്യ ദൈവങ്ങളുടെ കയ്യിലോ പണം എത്തില്ലെന്ന് ഉറപ്പുവരുത്തണം എന്നു മാത്രം..