ഇനി എന്തും വാങ്ങാം, വില്‍ക്കാം, പരസ്യം ചെയ്യാം; ബൂലോകം ക്ലാസിഫൈഡ്സ് തികച്ചും സൌജന്യം

1025

ഇനി മുതല്‍ ബൂലോകം.കോമിലൂടെ നിങ്ങള്‍ക്ക് എന്തും വാങ്ങാം, വില്‍ക്കാം, വാടകക്ക് എടുക്കാം, കൊടുക്കാം, പരസ്യം ചെയ്യാം. അതും തികച്ചും സൌജന്യമായി തന്നെ. വാര്‍ത്തകള്‍ക്കും ആര്‍ട്ടിക്കിളുകള്‍ക്കും പുറമേ വായനക്കാര്‍ക്ക് ഉപകാരപ്രദമായ ക്ലാസ്സിഫൈഡ്സ് സൗകര്യം കൂടി ഒരുക്കുകയാണ് ബൂലോകം. പ്രോപ്പര്‍ട്ടി, ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങള്‍, ഫര്‍ണിച്ചര്‍, മൊബൈല്‍ഫോണ്‍, കാറുകള്‍, ബൈക്കുകള്‍ അങ്ങിനെ എന്തായാലും നിങ്ങള്‍ക്കിനി ബൂലോകത്തിലൂടെ വാങ്ങാം വില്‍ക്കാം.

തികച്ചും സൌജന്യമായാണ് ബൂലോകം ഈ സൗകര്യം ഒരുക്കുന്നത്. ബൂലോകത്തില്‍ ഇതിനകം രജിസ്റ്റര്‍ ചെയ്തവര്‍ക്ക് അതെ ലോഗിന്‍ സൗകര്യം ഉപയോഗിച്ച് തന്നെ തങ്ങളുടെ ക്ലാസിഫൈഡ് ആഡ് പോസ്റ്റ്‌ ചെയ്യാം. അല്ലാത്തവര്‍ക്ക് വളരെ സിമ്പിള്‍ രജിസ്റ്റര്‍ ചെയ്യാനും സൌകര്യമുണ്ട്.

ഈ പുതിയ സൌകര്യത്തെ കുറിച്ച് കൂടുതല്‍ വിശദീകരിക്കാതെ നിങ്ങള്‍ക്ക് മുന്‍പിലേക്ക് ഇട്ടു തരികയാണ്. നിങ്ങള്‍ക്ക് ഒരു സ്ഥലമോ വീടോ വില്‍ക്കാനുണ്ടോ അല്ലെങ്കില്‍ നിങ്ങളൊരു സ്ഥലമോ വീടോ വാങ്ങാന്‍ ഉദ്ദേശിക്കുന്നുവോ എന്ത് തന്നെ ആയാലും ബൂലോകം അതിനു സൗകര്യം ഒരുക്കുകയാണ്. ഇപ്പോള്‍ കേരളത്തില്‍ ആണ് ലോഞ്ചിംഗ് എങ്കിലും ഇന്ത്യ ഒന്നാകെ ഭാവിയില്‍ ഈ സൗകര്യം ഒരുക്കുവാന്‍ നമ്മള്‍ ഉദ്ദേശിക്കുന്നുണ്ട്.

അത് കൊണ്ട് ധൈര്യമായി പരസ്യം പോസ്റ്റ്‌ ചെയ്യാന്‍ തുടങ്ങിക്കോളൂ, തികച്ചും സൌജന്യമായി.