ആനകൾക്ക് വലിയ ആഢ്യത്വമുള്ള പേരുകൾ, പാപ്പാന്മാർ പാവം, വല്ല ശശിയോ ബാബുവോ !

41

C S Rajesh Kuzhiyadiyil യുടെ കുറിപ്പ്

കുലശേഖരപുരം അനന്തപദ്മനാഭൻ – പോലുള്ള ഉന്നതകുല പേരുകളായിരിക്കും പൊതുവെ ആനകൾക്കെങ്കിലും അവയുടെയൊന്നും പാപ്പാൻമാർ ചിത്രത്തിലേയില്ല എന്നതാണ് സത്യം. രാജനെന്നോ ശശിയെന്നോ ബാബുവെന്നോ ഒക്കെ പേരുകളുള്ള അടിസ്ഥാന വിഭാഗക്കാരാവും മിക്ക പാപ്പാന്മാരും. മറിച്ച് ‘ശങ്കരനാരായണൻ നമ്പൂതിരി ‘ പോലുള്ള പേരുകളായിരുന്നെങ്കിൽ ശങ്കരനാരായണൻ നമ്പൂതിരി ഒന്നാം പാപ്പാനായുള്ള കുലശേഖരപുരം അനന്ത പദ്മനാഭൻ – എന്നേ പരസ്യം വരൂ. ഫീച്ചറാണെങ്കിൽ ആനയേക്കാൾ വലിയ പടം പാപ്പാന്റേതാകും. ഇങ്ങനെ പറയുമ്പോൾ എതിർക്കാൻ വരരുത് കള്ളക്കേരളമേ, എത്ര കാലമായി നിന്റെ വേലത്തരങ്ങൾ സഹിക്കുന്നു. (ആവർത്തിച്ചു വരുന്ന മാട്രിമോണിയൽ പരസ്യങ്ങൾ സഹിക്കുന്ന പോലെ.) ആനക്ക് മുസ്ലീം-ക്രിസ്ത്യൻ പേരുകൾ വരില്ലെന്ന് ആർക്കുമറിയാം. ഈ വിഭാഗക്കാരിലെ പാപ്പാന്മാർ ‘അനുവദനീയമാണോ ‘ എന്നതിലാണ് വ്യക്തതയില്ലാത്തത്. ഏതായാലും പൂരം നടക്കട്ടെ