യുപിയിൽ ദലിതർക്കെതിരെ വരേണ്യരുടെ ആക്രമണങ്ങൾ ഏറ്റവും കുറവ് മായാവതിയുടെ ഭരണകാലത്ത് , ഏറ്റവും കൂടുതൽ ഇപ്പോൾ

36

C S Rajesh Kuzhiyadiyil

ബി.എസ്.പി. സർക്കാരിൻ്റെ ഒന്നാം വാർഷികത്തിൽ രാജ്യത്തെ ഒരു പ്രധാന ഇംഗ്ലീഷ് പത്രം ഒരു സർവ്വേ നടത്തിയിരുന്നു യു.പി.യിലെ സാധാരണക്കാർക്കിടയിൽ. എന്തുമാറ്റമാണ് മായാവതി ഗവൺമെൻ്റ് നിങ്ങളുടെ ജീവിതത്തിലുണ്ടാക്കിയത് എന്ന മുന വെച്ച ചോദ്യത്തോടെ. അതിലൊരു വീട്ടുജോലിക്കാരി സ്ത്രീ നല്കിയ മറുപടി വളരെ പ്രധാനമായി തോന്നിയിരുന്നു. ‘എൻ്റെ ജീവിതത്തിൽ വലിയ മാറ്റമുണ്ടായില്ലായിരിക്കാം പക്ഷെ സവർണനായ വീട്ടുടമക്ക് എന്നോടുള്ള സമീപനം മാറി’ എന്നതായിരുന്നു ആ ഉത്തരം. യു.പി.യിൽ ദളിതുകളോടും സ്ത്രീകളോടുമുള്ള അതിക്രമങ്ങൾ ഏറ്റവും കുറവ് റിപ്പോർട്ട് ചെയ്ത വർഷങ്ങൾ മായാവതിയുടെ ഭരണ വർഷങ്ങളായിരുന്നെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ചരിത്രത്തിൽ തന്നെ അതേറ്റവുമധികം വർദ്ധിച്ചത് നിലവിലെ ഭരണകൂടത്തിന് കീഴിലാണെന്നും കണക്കുകൾ തെളിയിക്കുന്നു. വരേണ്യത ഏറ്റവും ഹിംസാത്മക സമീപനത്തിലേക്ക് ആനന്ദത്തോടെ എത്തി എന്നതാണ് സംഭവിച്ചത്. ഭരണം ഫീലുചെയ്യാതെ കൂടം മാത്രം ഫീലുചെയ്യുകയാണ് അവിടെ ചില വിഭാഗം മനുഷ്യർക്ക് . ക്രൂരമായ കൂട്ട ബലാത്സംഗത്തെ തുടർന്ന് ആശുപത്രിയിലായിരുന്ന ദളിത് യുവതി ഇന്ന് രാവിലെ മരണപ്പെട്ട സംഭവം ഏറ്റവുമൊടുവിലെ ഉദാഹരണം. വർണാധിപത്യ സർക്കാരിൻ്റെ സ്ഥാനത്ത് ഒരു ജനാധിപത്യ സർക്കാർ തിരികെ വരാതെ യു.പി.യിലെ കീഴാള ജനതക്ക് നെഞ്ചിടിപ്പില്ലാതെ ജീവിക്കാൻ കഴിയുമെന്ന് തോന്നുന്നില്ല. നാവറക്കപ്പെടുന്നവരുടെ നാവായി നമ്മൾ മാറുമ്പോഴേ ചെറിയ അളവിലെങ്കിലും പ്രതിരോധമുണ്ടാകൂ. ഈ സംഭവത്തിൽ പ്രതിഷേധിക്കുവാൻ എല്ലാ സുഹൃത്തുക്കളോടും അഭ്യർത്ഥിക്കുന്നു. എൻ്റെ പ്രതിഷേധം രേഖപ്പെടുത്തുന്നു നിറകണ്ണുകളോടെ. എന്തൊരു രാജ്യമാണിത് ! എത്ര തലമുറകൾ കൂടി സഹിച്ചാൽ പറ്റുമിതെല്ലാം ?