ഇയാളുടെ മരുമകൾ, അതായതു ജഗതിയുടെ മകൾ ഇപ്പോഴും ഹിന്ദുമതത്തിൽ തന്നെയാണോ ?

313

ജോർജ്ജിന്റെ അഭിപ്രായം ഇന്നത്തെ പത്രത്തിൽ കണ്ടപ്പോൾ ഇതേ വിഷയം പലരുടെയും മനസ്സിൽ ഉയർന്നു വന്നിട്ടുണ്ടാകും. നിലവിലെ സജീവരാഷ്ട്രീയത്തിൽനിന്നും മുഴുവൻപേരും റദ്ദുചെയ്യപ്പെടേണ്ട കാലമായി. കോവിഡുകാല ഇലക്ഷൻ പ്രചരണത്തിലെ അവരുടെ നിലപാടുമതി അവൻ എന്താണെന്ന് മനസിലാക്കാൻ.

പ്രശസ്ത കവി C S Rajesh Kuzhiyadiyil എഴുതിയത്

പി.സി.ജോർജിന്റെ മകന്റെ ഭാര്യ ജഗതിയുടെ മകളുടെ കാര്യം മാത്രമല്ല മറ്റനേകം പ്രണയവിവാഹങ്ങളിലും പുരുഷന്റെ ക്രിസ്തുമതത്തിലേക്ക് സ്ത്രീ ചേർന്ന കാഴ്ച നമുക്കു ചുറ്റുമുണ്ട്. ഇതെഴുതുമ്പോൾ തന്നെ Fb യിൽ സജീവമായിട്ടുള്ള നിരവധി പേരടക്കം മനസ്സിലേക്ക് വരുന്നുണ്ട് അത്തരക്കാരായി. അവരിൽ കവികളും പെടുന്നുണ്ട്. ചില സുഹൃത്തുക്കളുടെ സഹോദരിമാരുടെ മുഖങ്ങളും ഓർമ്മയിൽ വരുന്നുണ്ട്. തെറ്റായ കാര്യമെന്ന അഭിപ്രായത്തിലല്ല ഇക്കാര്യമിപ്പോൾ എടുത്തു പറയുന്നത്. മതവിശ്വാസികളുടെ ലോകത്ത് ഇത് സ്വാഭാവിക കാര്യമാണ്.

കടുത്ത മത വിശ്വാസികളല്ലാത്ത ചെറുപ്പക്കാർക്കു പോലും ഒന്നിച്ചുള്ള ജീവിതം സാധ്യമാക്കി പ്രണയത്തിൽ വിജയിക്കാൻ വീട്ടുകാരുടെ മത വിശ്വാസത്തിന് വഴങ്ങേണ്ടിവരുന്നുണ്ട്. മതം മാറാതെ തന്നെ വിവാഹം കഴിച്ചോ കഴിക്കാതെയോ ജീവിക്കുന്ന പ്രണയികളുമുണ്ടെങ്കിലും പുരുഷൻ ക്രിസ്ത്യാനിയും സ്ത്രീ ഇതര മതക്കാരിയുമാകുന്ന ഭൂരിപക്ഷം ബന്ധങ്ങളിലും ആ സ്ത്രീ ക്രിസ്തുമതത്തിലേക്ക് ചേരുന്നുണ്ട് എന്നതാണ് യാഥാർത്ഥ്യം. അതിനുദാഹരണമായാണ് പി.സി.യുടെ മകന്റെ തന്നെ വിവാഹക്കാര്യം ആദ്യം സൂചിപ്പിച്ചത്.

ഈ സ്വാഭാവിക പ്രവണത പുരുഷൻ മുസ്ലീമാകുന്ന പ്രണയങ്ങളിൽ സംഭവിക്കുന്നത് തടയാൻ ഇന്ത്യ ഹിന്ദു രാഷ്ട്രമാകണമെന്ന് പി.സി.ജോർജ് പറയുന്നതിന്റെ ന്യായമാണ് മനസ്സിലാകാത്തത്. രണ്ടു ന്യൂനപക്ഷ മതങ്ങൾക്ക് രണ്ടു നീതി രാജ്യത്ത് വേണമെന്നാണോ . നിലവിലതുതന്നെയാണവസ്ഥ. ഇത്തരം വിടുവായത്തം കൊണ്ട് ആ സാമൂഹ്യ അനീതി രൂക്ഷമാകുകയേ ഉള്ളൂ.ഒന്നുരണ്ടു കേസുകളിൽ മുസ്ലീം മതത്തിലേക്ക് ചേർന്ന പെൺകുട്ടികൾ അപകടമുഖത്ത് എത്തിയിട്ടുണ്ട്. ഒന്ന് രണ്ട് കേസല്ലേയുള്ളൂ അങ്ങനെ . മറ്റുള്ളവരുടെയെല്ലാം കാര്യത്തിൽ അതാണോ അവസ്ഥ .

നാടിന്റെ ഒത്ത നടുക്ക് ഹോമിയോ ക്ലിനിക്ക് നടത്തി ജീവിക്കുകയാണല്ലോ ഇപ്പോൾ ഹാദിയ . (ഹോമിയോ ജിഹാദ് ? ) ഒന്നു പരിശോധിച്ചു നോക്കൂ ക്രിസ്തുമതത്തിലേക്ക് ചേർന്നവരെപ്പോലെ തന്നെ മുസ്ലീം മതത്തിലേക്ക് ചേർന്നും സ്വസ്ഥമായും സന്തോഷമായും കുടുംബ ജീവിതത്തിൽ തുടരുന്ന എത്രയോ സ്ത്രീകൾ നമുക്ക് ചുറ്റുമുണ്ട്. സ്വന്തം രാഷ്ട്രീയ ഭാവിക്കു വേണ്ടിയോ സ്വന്തം പാർട്ടിയുടെ ഭാവിക്കുവേണ്ടിയോ ഈ സ്ഥിതി വിവരങ്ങൾ മറന്ന് ആരും പ്രസ്താവനകളിറക്കരുത്. കേരളത്തിലെ മാധ്യമങ്ങൾക്ക് ശ്രമിച്ചാൽ ഈ വിഷയത്തിൽ ഒരു സർവ്വേ നടത്താവുന്നതേയുള്ളൂ. നാടിന്റെ ഭാവിയെക്കരുതി അക്കാര്യം സത്യസന്ധമായി നടപ്പിലാക്കാനുള്ള ഉത്തരവാദിത്തം അവരേറ്റെടുക്കുകയാണ് വേണ്ടത്. ചിലരൊക്കെ സജീവ രാഷ്ട്രീയത്തിൽ നിന്ന് ഒരു ദിവസം നേരത്തെ വിരമിച്ചാൽ അത്രയും വിഷം കുറച്ചേ ഈ സമൂഹത്തിൽ പടരൂ.