“ഫീസു കൊടുക്കാനില്ലാതെ വന്നപ്പോൾ അധ്യാപകൻ ക്ലാസ്സിലെ ബഞ്ചിനു മുകളിൽ കയറ്റി നിർത്തിയതാണ് എൻ്റെ ജീവിതത്തിലെ ആദ്യത്തെ ഉയർച്ച”

0
93

C S Rajesh Kuzhiyadiyil

“ഫീസു കൊടുക്കാനില്ലാതെ വന്നപ്പോൾ അധ്യാപകൻ ക്ലാസ്സിലെ ബഞ്ചിനു മുകളിൽ കയറ്റി നിർത്തിയതാണ് എൻ്റെ ജീവിതത്തിലെ ആദ്യത്തെ ഉയർച്ച”

തുടർന്നുള്ള ജീവിതത്തിൽ കൊടുമുടി സമാനമായ നേട്ടങ്ങളാണ് അദ്ദേഹം കൈവരിച്ചത്. ബർമ്മ ജപ്പാൻ തായ്ലൻ്റ് തുർക്കി എന്നീ രാജ്യങ്ങളിലെ ഇന്ത്യൻ എംബസികളിൽ ഉയർന്ന ഉദ്യോഗസ്ഥനായതിനു ശേഷമാണ് ചൈനയിലും പിന്നീട് അമേരിക്കയിലും ഇന്ത്യൻ അംബാസിഡറായി മാറുന്നത്.
അതുല്യമായ ഔദ്യോഗിക വൃത്തിയിൽ നിന്ന് വിരമിച്ച് നാട്ടിലേക്ക് തിരിച്ചുവന്ന ഈ ‘വിശ്വമലയാളിയെ ‘ നമ്മളെന്തു ചെയ്തു , പിടിച്ച് ഒറ്റപ്പാലം സംവരണ സീറ്റിൽ സ്ഥാനാർത്ഥിയാക്കി ! അതായത് ‘ബർമ്മേം ജപ്പാനും ചൈനേം അമേരിക്കേമൊക്കെ കൈയ്യിലിരുന്നോട്ടെ, ഇതിന്ത്യയാണ് ഇവിടിങ്ങനൊക്കേ പറ്റൂ’ – എന്ന ബോധ്യപ്പെടുത്തൽ. ലെനിൻ രാജേന്ദ്രനെന്ന മഹാനായ കലാകാരനെ പിടിച്ച് എതിരും നിർത്തി. സംവരണ സീറ്റിൽ മത്സരിക്കുന്നത് മോശമാണോ എന്നൊരു ചോദ്യമപ്പോളുയരും. ഒരിക്കലും മോശമല്ല ഇത്തരം ഉന്നത വ്യക്തിത്വങ്ങളെപ്പോലും മറ്റെവിടെയും പരിഗണിക്കാത്ത നമ്മുടെ മാനസികാവസ്ഥയാണ് മോശം.
സംവരണം ദാരിദ്ര്യ നിർമാർജന പദ്ധതിയല്ല അധികാരത്തിലും ഗവൺമെൻ്റ് സർവ്വീസിലും നടപ്പിലാകേണ്ട സമുദായ പ്രാതിനിധ്യ പദ്ധതിയാണ് എന്ന് കഴിഞ്ഞ കുറെ ദിവസങ്ങളായി ഒരു വിഭാഗം ബുദ്ധിജീവികളും ചരിത്രകാരന്മാരും ജനാധിപത്യവാദികളും വാദിച്ചുകൊണ്ടിരിക്കുന്നുണ്ട്. ആ വാദത്തെ ബലപ്പെടുത്തുന്നതാണ് ചരിത്രത്തിലെ ഈ ‘ഒറ്റപ്പാലം’ അനുഭവം.

K. R. Narayanan - President of India, Timeline, Family - K. R. Narayanan  Biography


രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ ഭൂരിപക്ഷവും ഏറ്റവും കൂടുതൽ വോട്ടും നേടിയ വ്യക്തി.കോട്ടയം സി എം എസ്‌ കോളജിലും തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലുമായി ബിരുദ പഠനം പൂർത്തിയാക്കി. ഒന്നാം റാങ്കോടെ യൂണിവേഴ്‌സിറ്റി കോളജിൽ നിന്നും പാസായ നാരായണൻ പക്ഷേ ബിരുദദാനച്ചടങ്ങ്‌ ബഹിഷ്കരിച്ച്‌ ശ്രദ്ധേയനായി. ലക്ചറർ ഉദ്യോഗത്തിനായി അന്നത്തെ തിരുവിതാംകൂർ ദിവാൻ സി പി രാമസ്വാമി അയ്യരെ സമീപിച്ചപ്പോൾ സഹിക്കേണ്ടിവന്ന അപമാനമായിരുന്നു ആ ബഹിഷ്കരണത്തിനു പിന്നിൽ. ദളിതനായതുകൊണ്ടുമാത്രമാണ്‌ സി പി ഉദ്യോഗം നിരസിച്ചത്‌. ഏതായാലും ബിരുദദാനത്തിനെത്തിയ ശ്രീചിത്തിര തിരുനാൾ മഹാരാജാവ്‌ ഒന്നാം റാങ്കുകാരന്റെ അഭാവം ശ്രദ്ധിച്ചു. കാരണം തിരക്കിയ മഹാരാജാവിനോട്‌ തിരുവിതാംകൂറിൽ ജോലികിട്ടാത്ത കാര്യവും ഡൽഹിയിൽ ജോലി തേടിപ്പോകാനുള്ള ആഗ്രഹവും നാരായണൻ അറിയിച്ചു. തുടർ പഠനത്തിനായി മഹാരാജാവ്‌ [500 രൂപ ]വായ്പ അനുവദിച്ചു.
1945-ൽ നാരായണൻ ഡൽഹിയിലെത്തി. ഇന്ത്യൻ ഓവർസീസ്‌ സർവീസിൽ ജോലികിട്ടിയെങ്കിലും പത്രപ്രവർത്തനത്തോടുള്ള അഭിനിവേശംമൂലം ഇക്കണോമിക്സ്‌ വീക്കിലി ഫോർ കൊമേഴ്‌സ്‌ ആൻഡ്‌ ഇൻഡസ്ട്രിയിലെ ജോലി സ്വീകരിച്ചു. പിന്നീട്‌ ദ ഹിന്ദു, ടൈംസ്‌ ഓഫ്‌ ഇന്ത്യ എന്നീ പത്രങ്ങൾക്കുവേണ്ടിയും ജോലിചെയ്തു. ടൈംസ്‌ ഓഫ്‌ ഇന്ത്യയിൽ ആയിരിക്കെ 1944 ഏപ്രിൽ 10നു ബിർള ഹൌസിൽ മഹാത്മാ ഗാന്ധിയുമായി അഭിമുഖം നടത്തി. ഗാന്ധി മൗനവ്രതമായതിനാൽ ഉത്തരം കടലാസ്സിൽ കുറിച്ച് നല്കുകയാണ് ചെയ്തത്.മാസങ്ങൾ മാത്രം നീണ്ടുനിന്ന പത്രപ്രവർത്തനത്തിൽ സുവർണ മുഹൂർത്തമായി മാറിയ ആ അഭിമുഖം പക്ഷെ, പത്രത്തിൽ അടിച്ചു വന്നില്ല.പകരം നാരായണിന്റെ ജീവചരിത്രത്തിൽ ഇടം പിടിച്ചു. ഇക്കാലയളവിലാണ്‌ നാരായണൻ പ്രമുഖ വ്യവസായിയായ ജെ ആർ ഡി ടാറ്റയെ കണ്ടുമുട്ടിയത്‌. വിദേശ സർവ്വകലാശാലയിൽ ഉപരിപഠനം നടത്താനുള്ള ആഗ്രഹം അദ്ദേഹം ടാറ്റയെ അറിയിച്ചു. ജെ ആർ ഡി, നാരായണനെ ലണ്ടൻ സ്കൂൾ ഓഫ്‌ ഇക്കണോമിക്സിൽ ചേർന്നു പഠിക്കാനുള്ള സ്കോളർഷിപ്പ്‌ നൽകി സഹായിച്ചു.
ലണ്ടനിലെ പഠനം പൂർത്തിയാക്കിയെത്തിയ നാരായണൻ തന്റെ അദ്ധ്യാപകനായിരുന്ന പ്രമുഖ രാഷ്ട്രമീമാംസകൻ ഹാരോൾഡ് ലാസ്കിയുടെ നിർദ്ദേശപ്രകാരം അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിനെ സന്ദർശിച്ചു. നാരായണന്റെ കഴിവുകളിൽ ആകൃഷ്ടനായ നെഹ്രു അദ്ദേഹത്തെ വിദേശകാര്യ സർവീസിൽ നിയമിച്ചു. അയൽരാജ്യമായ ബർമ്മയിലെ ഇന്ത്യൻ വിദേശകാര്യാലയത്തിലായിരുന്നു നാരായണന്റെ പ്രഥമ നിയമനം. വിമത കലാപത്തിലകപ്പെട്ടിരുന്ന ബർമ്മയിൽ തന്നെ ഏൽപിച്ച ജോലികൾ അദ്ദേഹം ഭംഗിയായി പൂർത്തിയാക്കി. പിന്നീട്‌ ടോക്കിയോ(ജപ്പാൻ), തായ്‌ലാന്റ്, ടർക്കി എന്നിവിടങ്ങളിലെ ഇന്ത്യൻ വിദേശകാര്യ ഓഫീസുകളിലും ജോലിചെയ്തു.[12] 1976-ൽ ചൈനയിലെ ഇന്ത്യൻ അംബാസഡറായി നിയമിതനായി. ഇന്തോ – ചൈന ബന്ധം ഏറ്റവും പ്രശ്നഭരിതമായിരുന്ന നാളുകളായിരുന്നു അത്. 1962 ലെ ഇന്തോ-ചൈനാ യുദ്ധത്തിനുശേഷം ചൈനയിലേക്ക് പോകുന്ന ആദ്യത്തെ നയതന്ത്രപ്രതിനിധി കൂടിയായിരുന്നു നാരായണൻ. 1980ൽ അമേരിക്കൻ അംബാസഡറായി നിയമിതനായി. നാലുവർഷം ഈ സ്ഥാനംവഹിച്ച നാരായണൻ 1984-ൽ വിദേശകാര്യ വകുപ്പിലെ ജോലി മതിയാക്കുകയും ചെയ്തു