ഇതാണ് കവിയുടെ സാമൂഹ്യ പ്രതിബദ്ധത, ഇങ്ങനെയാവണം പുതുകവികൾ

1154

C S Rajesh Kuzhiyadiyil

ഇതാണ് കവിയുടെ സാമൂഹ്യ പ്രതിബദ്ധത, ഇങ്ങനെയാവണം പുതുകവികൾ

ബാംഗ്ളൂരിൽ താമസിക്കുന്ന കവി ദുർഗ പ്രസാദ് ( Durga Prasad Budhanoor ) ഇന്നലത്തെ പകൽമുഴുവൻ വാളയാർ പ്രതിഷേധത്തിനായി മാറ്റിവെച്ചു. തലേരാത്രിയിലിരുന്ന് തയ്യാറാക്കിയ പ്ലെക്കാർഡുകളുമായി രാത്രി തന്നെ സേലത്തെത്തി. സേലത്തുനിന്ന് ഒരറ്റം മുതൽ അങ്ങേയറ്റം വരെ സഞ്ചരിക്കാവുന്ന മെമു പോലെയുള്ള വണ്ടികളിൽ മാറി മാറി കയറി. നഗരങ്ങളിൽ ചുറ്റിനടന്നു. വൈകിട്ടോടെ ബാംഗ്ലൂരിന്റെ വിവിധ സെന്ററുകളിൽ പ്രകടനം നടത്തി. രാത്രി ഏറെ വൈകുവോളം ഇത് തുടർന്നു !

തല്ലേ ഒരു കവി ചെയ്യേണ്ടത്? സാഹോദര്യവാദി ചെയ്യേണ്ടത് ? മനുഷ്യസ്നേഹി ചെയ്യേണ്ടത് ? പ്രിയപ്പെട്ട ദുർഗാ കണ്ണുനിറയുന്നു തുല്യതയില്ലാത്ത ഈ പോരാട്ടത്തെ അഭിവാദ്യം ചെയ്യുമ്പോൾ !
ദുർഗയോടു ചോദിച്ചു ആൾക്കാരുടെ പ്രതികരണമെങ്ങനെയിരുന്നു എന്ന്. അനേകം പേർ തിരക്കി. അറിയാവുന്ന ഹിന്ദിയിലും ഇംഗ്ലീഷിലും തമിഴിലും തെലുങ്കിലുമെല്ലാമായി സംഭവം വിശദീകരിച്ചു കൊടുക്കുകയും ചെയ്തു. കേരളത്തിലിങ്ങനെ സംഭവിക്കുമോ എന്നായിരുന്നെന്ന് ഇതര നാട്ടുകാരുടെ ആശ്ചര്യം. മലയാളികൾ എങ്ങനെ റെസ്പോണ്ടു ചെയ്തു എന്നും ചോദിച്ചു. ഒരൊറ്റ മലയാളി അടുത്തേക്ക് ചെന്നില്ല എന്നും പറഞ്ഞു! അടുത്തേക്ക് ചെല്ലാഞ്ഞ മാന്യമഹാ മലയാളികളേ, നിങ്ങളുടെ വീടുകളിലെ കുഞ്ഞുങ്ങളുടെ സുരക്ഷക്കും കൂടിയാണ് ഈ കവി ഇങ്ങനെ തെരുവിലലഞ്ഞത്.
കെട്ടിപ്പിടിച്ചൊരുമ്മ തരുന്നു ദുർഗ്ഗാ. താങ്കളെയോർത്ത് അഭിമാനിക്കുന്നു.

( ഒരു മറാത്തി കൂട്ടുകാരനായിരുന്നു ഈ സമരത്തെ സഹായിക്കാൻ ഒപ്പം കൂടിയത്. )
#Justice4WalayarKids