fbpx
Connect with us

Health

സെക്‌സിന് വേണ്ടി ഡിപ്രഷന്റെ പേരിലുള്ള ചൂഷണം !

Published

on

C S Suraj സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്

ആണഭിനയങ്ങൾ!

C S Suraj

ലോകത്താകമാനം പടർന്നു കൊണ്ടിരിക്കുന്ന ഒരു സ്ലീപ്പിങ് ക്യാൻസറാണ് ഇന്ന് ഡിപ്രെഷൻ. 2021 ലെ വേൾഡ് ഹെൽത്ത് ഓർഗനൈസേഷന്റെ കണക്കുകൾ പ്രകാരം ലോകത്ത് ഏതാണ്ട് 280 മില്യൺ ആളുകൾ ഡിപ്രെഷന്റെ പിടിയിലാണ്. പ്രത്യക്ഷത്തിൽ മാരകമല്ലെങ്കിൽ കൂടി ആത്മഹത്യകൾക്ക് വരെ കാരണമായേക്കാവുന്ന ഒന്നാണ് ഡിപ്രെഷൻ. ഓരോ വർഷവും ഏതാണ്ട് 7 ലക്ഷത്തോളം ആളുകളാണ് ലോകത്താകമാനം ഡിപ്രെഷൻ മൂലം ആത്മഹത്യ ചെയ്യപ്പെടുന്നത്.

Advertisement

ജീവിതത്തിൽ ഇടയ്ക്കിടെ ഉണ്ടാവുന്ന സങ്കടത്തെ കുറിച്ചല്ല നമ്മളിവിടെ സംസാരിച്ചു കൊണ്ടിരിക്കുന്നത്. വിഷാദ രോഗം അഥവാ ഡിപ്രഷൻ ഡിസോർഡറിനെ കുറിച്ചാണ്. പ്രധാനമായും തലച്ചോറിനെ ബാധിക്കുന്ന ഒരു രോഗാവസ്ഥയാണ് വിഷാദം. സന്തോഷം, ആനന്ദം തുടങ്ങിയവയുമായി ബന്ധപ്പെട്ട് കിടക്കുന്ന സെറോടോണിൻ, ഡോപമിൻ, നോറെപിനെഫ്രിൻ തുടങ്ങിയ തലച്ചോറിലെ ന്യൂറോ ട്രാൻസ്മിറ്ററുകൾക്ക് സംഭവിക്കുന്ന അസന്തുലിതാവസ്ഥയാണ് പ്രധാനമായും വിഷാദരോഗത്തിന് കാരണം.

തുടർച്ചയായ് വ്യക്തിയിൽ കാണപ്പെടുന്ന വിഷാദ ഭാവം, ഒന്നിനോടും താല്പര്യമില്ലായ്മ, ആത്മഹത്യാ പ്രവണത, ഇടയ്ക്കിടെ മാനസികാവസ്ഥയിൽ ഉണ്ടാവുന്ന വ്യതിയാനങ്ങൾ തുടങ്ങിയവ വിഷാദരോഗത്തിന്റെ ലക്ഷണങ്ങളാണ്. ഗുരുതരമാണെങ്കിൽ കൂടി മോഡേൺ മെഡിസിന്റെ സഹായത്തോടെ മാറ്റിയെടുക്കാവുന്ന അല്ലെങ്കിൽ ത്വരിതപ്പെടുത്താവുന്ന ഒരു രോഗം തന്നെയാണ് ഡിപ്രഷൻ.

നമ്മുടെ നാട്ടിലും സാധാരണയായി കൊണ്ടിരിക്കുന്ന ഒരു രോഗാവസ്ഥയാണ് ഡിപ്രഷൻ. ഇതിന്റെ പേരിൽ നടക്കുന്ന ചൂഷണങ്ങളും ഏറെയാണ്. നമുക്ക് സംസാരിക്കുവാനുള്ളതും ഇതേ കുറിച്ചാണ്!
മാനസികരോഗങ്ങളോട് ഇന്നും അയിത്തം കാണിക്കുന്നവരാണ് നമുക്കിടയിലെ ഭൂരിപക്ഷമാളുകളും. വിദ്യാഭ്യാസ കുറവും, സമൂഹത്തിൽ സിനിമകളുൾപ്പടെ മാനസിക രോഗങ്ങൾക്ക് നൽകിയിട്ടുള്ള രാക്ഷസ നിർമ്മിതിയും ഇതിന് കാരണങ്ങളാണ്. ഇവർക്കിടയിലാണ് ഡിപ്രഷൻ പോലുള്ള മാനസിക രോഗങ്ങളുള്ളവർ ജീവിക്കുന്നത്. എത്രത്തോളം ബുദ്ധിമുട്ടുകളായിരിക്കാം ഇത്‌ മൂലം ഇക്കൂട്ടർ സഹിക്കേണ്ടി വരുന്നതെന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. ഇത്തരം സന്ദർഭങ്ങളിൽ കുടുംബം പോലും കൂടെ നിൽക്കില്ലെന്ന് മാത്രമല്ല, സാമ്പത്തികമായും മറ്റും സ്വതന്ത്രരല്ലാത്തവരാണ് രോഗികളെങ്കിൽ പല രൂപത്തിൽ ഇക്കൂട്ടർ ചൂഷണത്തിന് വിധേയരാവാൻ സാധ്യതയുണ്ട്.

ഇത്തരം ചൂഷണങ്ങൾ നമുക്കെല്ലാവർക്കും അറിവുള്ളതാണ്. പലപ്പോഴും അഡ്രസ്സ് ചെയ്യുന്നതുമാണ്! എന്നാൽ അഡ്രസ്സ് ചെയ്യപ്പെടാതെ പോകുന്ന, പലപ്പോഴും തിരിച്ചറിയാതെ പോകുന്ന ഡിപ്രഷന്റെ പേരിൽ നടക്കുന്ന മറ്റൊരുതരം ചൂഷണം കൂടി നമ്മുടെ സമൂഹത്തിൽ നിലനിൽക്കുന്നുണ്ട്. മാനസികരോഗങ്ങൾ എന്താണെന്ന് അറിയാത്തവരിൽ നിന്നോ, വിദ്യാഭ്യാസമില്ലാത്തവരിൽ നിന്നോ അല്ല ഇത്തരം ചൂഷണങ്ങൾ ഉണ്ടാവുന്നത്. ദൗർഭാഗ്യകരമെന്നു പറയട്ടെ, നാഴികക്ക് നാൽപത് വട്ടം പുരോഗമനം വിളമ്പുന്നവർ പോലും ഇത്തരം ചൂഷണങ്ങളുടെ വക്താക്കളാണ്!

Advertisement

രണ്ട് രീതിയിലാണ് ഇത് നടക്കുന്നത്. ഒന്ന്, വിഷാദ രോഗമുള്ള ആളുകളെ ആശ്വസിപ്പിക്കാനെന്ന തരത്തിൽ കൂടെ കൂടി ചൂഷണം ചെയ്യുക. രണ്ട്, വിഷാദ രോഗത്തിന്റെ പേരിലോ അല്ലെങ്കിൽ രോഗം അഭിനയിച്ചു കൊണ്ടോ മറ്റുള്ളവരെ ചൂഷണം ചെയ്യുക. പ്രധാനമായും ഇവിടെ ചൂഷണത്തിന് വിധേയരാവാറുള്ളത് സ്ത്രീകളും ചൂഷണം ചെയ്യാറുള്ളത് പുരുഷന്മാരുമാണ്. പലപ്പോഴും ഇക്കൂട്ടർ പോലും ഇതൊന്നും അറിഞ്ഞു കൊള്ളണമെന്ന് കൂടിയില്ല!

ഒന്നാമത്തെ രീതി നമുക്ക് കുറച്ചു കൂടി സുപരിചിതമാണ്. ഒരാളുടെ ബലഹീനതകൾ മനസ്സിലാക്കി അതിനെ മുതലെടുത്ത് അവരുടെ തന്നെ രക്തം ഊറ്റി കുടിക്കുന്ന രീതി. ഡിപ്രഷനെന്ന് പറയുന്നത് തന്നെ ഒരു ദുരന്തമാണ്. ആ ദുരന്തത്തിന് പുറകിൽ മറ്റു പല ദുരന്തങ്ങളും ഒരു പക്ഷേ പലരുടെയും ജീവിതത്തിൽ കണ്ടെന്ന് വരാം. ഇതിനെല്ലാം ആശ്വാസ വാക്കായി കൂടെ കൂടുകയും, ഇത്‌ വഴി ഒരു നിർബന്ധിത കടപ്പാട് അല്ലെങ്കിൽ ഒരു ഇമോഷണൽ ബോണ്ട്‌ മനഃപൂർവം വളർത്തിയെടുക്കുകയും ചെയ്ത്, പിന്നീട് പണം മുതൽ സെക്സ് വരെ ചോദിച്ചു വാങ്ങുന്നതുമാണ് ഇവിടെ നടക്കുന്നത്. ഇത്തരം സന്ദർഭങ്ങളിൽ കൂടെയുള്ളയാൾ തന്നെ ചൂഷണം ചെയ്യുകയാണെന്ന് മനസ്സിലാക്കിയിട്ടും ഇമോഷണൽ ബോണ്ട്‌ മൂലം പലപ്പോഴും സ്ത്രീകൾ നിശബ്ദരായിരിക്കുകയാണ് ചെയ്യുന്നത്.

രണ്ടാമത്തെ രീതി മനസ്സിലാക്കാൻ കുറച്ചു ബയോളജി അറിഞ്ഞിരിക്കേണ്ടതുണ്ട്!
തന്റെ ജീനുകൾ പരമാവധി പ്രസരിപ്പിക്കുക എന്നൊരു പ്രാഥമിക ലക്ഷ്യമുള്ള ജീവികളാണ് പുരുഷന്മാർ. അത് ഏത് ജീവിവർഗ്ഗമെടുത്താലും അങ്ങനെ തന്നെ! അതിനവർ പീലി വിടർത്തി അതിസുന്ദരമായി ആടുന്നത് മുതൽ മറ്റൊരു പുരുഷന്റെ തല അറുത്തെടുക്കാൻ വരെ തയ്യാറാണ്. ലഭ്യമായ എല്ലാ വിധ റിസോഴ്സുകളും പെണ്ണിന്റെ ആകർഷകത്വം നേടാനായി ഇവർ ഉപയോഗിക്കുകയും ചെയ്യും. ഇന്ന് കാലങ്ങളിലിത് ക്യാഷും ബൈക്കും തുടങ്ങി ജോക്കിയുടെ ഇന്നർ വരെയാണെങ്കിൽ പണ്ടുകാലത്തത് മൺമറഞ്ഞുപോയ മാമത്തിന്റെ ഒരു കഷ്ണം ഇറച്ചി മുതൽ തിളക്കമുള്ള അതിസുന്ദരമായ വെള്ളാരംകല്ലുകൾ വരെയാവാം!

പറഞ്ഞു വന്നത്, സ്ത്രീകളുടെ ആകർഷണത്വം നേടിയെടുക്കുന്നതിനായോ സെക്സ് നേടുന്നതിനായോ ലഭ്യമായ എല്ലാ വിധ കാര്യങ്ങളും ഉപയോഗപ്പെടുത്താൻ സന്നദ്ധനാണ് നമ്മുടെ സമൂഹത്തിലെ ഓരോ പുരുഷന്മാരും എന്നുള്ളതാണ്. സമൂഹത്തിൽ വില കിട്ടുന്ന, അതിലുപരി സ്ത്രീകൾക്കിടയിൽ മതിപ്പുളവാക്കുന്ന എന്തും ഇതിൽപ്പെടും. പാട്ടും ഡാൻസും എഴുത്തും തുടങ്ങി, ഇല്ലാത്ത കാശ് മുടക്കി താടിയും മുടിയും മിനുക്കുന്നത് മുതൽ ഫെമിനിസ്റ്റ് ചമയുക, പുരോഗമന മാസ്‌ക്കുകൾ എടുത്തണിയുക, യുക്തിവാദിയായി അഭിനയിക്കുക തുടങ്ങിയവയെല്ലാം ഇതിൽ വരുന്നവയാണ്. ഇതെല്ലാം പലപ്പോഴും അതിർവരമ്പുകൾ ലംഘിച്ച് ചൂഷണങ്ങളായും മാറാറുണ്ട്. ഇത്തരത്തിൽ ഇപ്പോൾ സജീവമായി കൊണ്ടിരിക്കുന്ന ഒന്നാണ് ഡിപ്രഷന്റെ പേരിലുള്ള ചൂഷണം!

Advertisement

തനിക്ക് ഡിപ്രെഷനാണെന്ന് സ്ത്രീ സുഹൃത്തുക്കളോട് പറയുന്നു. ഇത് ഒരുപക്ഷേ കള്ളമാവാം അല്ലെങ്കിൽ സത്യമാവാം. തുടർന്ന് പറയുന്ന കാര്യങ്ങളാണ് ഏറ്റവും പ്രധാനം. “തനിക്ക് ഭയങ്കര വലിയ ഡിപ്രഷനാണ്. ഇതുമൂലം തനിക്ക് എല്ലാം നഷ്ടപ്പെട്ടു. ആകെയുള്ള സുഹൃത്ത് നീ മാത്രമാണ്. മരുന്നുകളെല്ലാം എടുക്കുന്ന സ്റ്റേജും കഴിഞ്ഞ് ഇഞ്ചക്ഷൻ കുത്തിവയ്ക്കുന്ന അവസ്ഥയിലാണ് ഞാനിപ്പോൾ ഉള്ളത്. ദിവസവും മൂന്ന് നേരം ആഹാരത്തിന് ശേഷം ഇഞ്ചക്ഷൻ കുത്തുന്നുണ്ട്. ഡിപ്രഷനും പിന്നെ ഈ മരുന്നുകളും കാരണം, സെക്സിനോട് എനിക്ക് വല്ലാത്ത ആകർഷണമാണ്. ഇത്‌ ചെയ്തേ പറ്റൂ. അത്രയ്ക്കും പ്രശ്നമാണ്. എനിക്ക് ആകെയുള്ള ആശ്രയം നീയാണ്. മാത്രമല്ല എന്റെ കൈയിൽ പൈസയുമില്ല.”

ഡിപ്രഷനെക്കുറിച്ചോ ആണുങ്ങളെ കുറിച്ചോ വലിയ ധാരണയൊന്നുമില്ലാത്ത നിഷ്കളങ്കർ ഇതൊക്കെ കേൾക്കുമ്പോഴേക്കും ഫ്ലാറ്റ്! ഡിപ്രഷന് ഇഞ്ചക്ഷനുണ്ടോ എന്ന് പോലും തിരിച്ച് ചോദിക്കില്ല. സെന്റിമെൻസ് കാരണം സഹിക്കവയ്യാതെ, അല്ലെങ്കിൽ അതിനാൽ കബളിപ്പിക്കപ്പെട്ട് പിന്നെ പണം കൊടുക്കലായി സെക്സ് കൊടുക്കലായി! മറ്റു ചിലർ പിന്നെ സെന്റിമെൻസ് ഒന്നുമില്ല, ആദ്യമേ കേറിയങ്ങ് പീഡിപ്പിക്കും. എന്നിട്ട് ഇത്‌ പുറത്ത് പറയാതിരിക്കാൻ സെന്റിമെൻസ് ഇറക്കും. പീഡിപ്പിച്ചത് ഡിപ്രഷൻ മൂലമാണെന്ന് വരെ വെച്ചങ്ങ് കാച്ചും!

ഇത്തരം കേസുകൾ എത്രയോ ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. റിപ്പോർട്ട് ചെയ്യപ്പെടാത്തവയാണ് അതിലും കൂടുതൽ! പുറത്തു പറയുന്നവരൊന്നും നിയമനടപടികൾ സ്വീകരിക്കാൻ തയ്യാറുമല്ല. ആദ്യം തന്നെയുണ്ടാക്കി വെച്ച ഇമോഷണൽ ബോണ്ട്‌ അല്ലെങ്കിൽ ഇപ്പോഴും തുടർന്ന് കൊണ്ടിരിക്കുന്ന ഇമോഷണൽ ബ്ലാക്ക് മെയിലിങ് തന്നെ ഇതിനും കാരണം!

ഡിപ്രഷൻ കരുതലും ചികിത്സയും ആവശ്യമായ ഒരു ഗുരുതര രോഗമാണ്. നമ്മുക്കിടയിലെ ഒരുപാട് ആളുകൾ ഈ കരുതലും ചികിത്സയും ലഭിക്കാതെ എത്രയോ കഷ്ടപ്പെടുന്നുണ്ട്. യഥാർത്ഥത്തിൽ ബുദ്ധിമുട്ടനുഭവിക്കുന്ന ഇത്തരം രോഗികളെ പോലും സമൂഹത്തിൽ നിന്നും മാറ്റി നിർത്തപ്പെടാനിടയാക്കുന്ന ഒരു പണിയാണിപ്പോൾ ഈ അഭിനയ പുരുഷുക്കൾ എടുത്തു കൊണ്ടിരിക്കുന്നത്. ഇത്‌ വഴി സമൂഹം നേരിട്ടു കൊണ്ടിരിക്കുന്ന യഥാർഥ പ്രശ്നത്തിന്റെ മെറിറ്റ് നഷ്ടമാവുകയും, ഒട്ടനവധി പേർ പലവിധത്തിലുള്ള ചൂഷണങ്ങൾക്ക് ഇത്‌ മൂലം ഇരയാക്കപ്പെടുകയും ചെയ്യുന്നുണ്ട്.

Advertisement

മാനസിക രോഗങ്ങളെ കുറിച്ച് മനസ്സിലാക്കി വെക്കുകയും, ഇമോഷണലായി പോവാതെ എപ്പോഴും റിയാലിറ്റിയുമായി ചേർന്നു നിൽക്കാനുള്ള ബൗദ്ധിക പക്വത വളർത്തിയെടുക്കുകയും, സംശയങ്ങളും ചോദ്യങ്ങളും പ്രകടിപ്പിച്ചു കൊണ്ട് സത്യമേതെന്നും കള്ളമേതെന്നും തിരിച്ചറിയുകയും, ഇത്‌ വഴി കരുതൽ ആവശ്യമായവർക്ക് പരമാവധി സ്നേഹവും കരുതലും കൊടുക്കുകയും, അല്ലാത്തവരെ മാറ്റിനിർത്തുകയും ചെയ്യുക എന്നുള്ളതാണ് ഇതിനുള്ള പരിഹാരം.

 2,160 total views,  4 views today

Continue Reading
Advertisement
Comments
Advertisement
Entertainment5 mins ago

‘ദേവു അമ്മ’ ബിന്ദു പണിക്കരുടെ ഇഷ്ട വേഷം

Featured15 mins ago

തനിക്കു ഇഷ്ടമില്ലാത്തൊരാൾ വേഷംമാറിയാലും തിരിച്ചറിയാൻ ഈ പെണ്ണുങ്ങൾക്ക് കണ്ണില്ലേ ?

Entertainment31 mins ago

ഇന്ന് ഷോമാൻ ഷങ്കറിന്റെ പിറന്നാൾ.

Entertainment39 mins ago

സിനിമ സങ്കൽപ്പങ്ങളെ തകർത്തുകളഞ്ഞ സിനിമ ‘പേഷ്യൻസ് സ്റ്റോൺ’

Entertainment56 mins ago

ഇത് ഒരു പാട്ടോർമ്മയല്ല, ഒരു പാട് പാട്ടോർമ്മകളാണ്

inspiring story1 hour ago

പൂനെയിലെ അനാഥാലയത്തിൽ നിന്നും ആസ്ട്രേലിയൻ വനിതാ ക്രിക്കറ്റ്‌ ടീമിന്റെ ക്യാപ്റ്റൻ പദവിയിലേക്ക് എത്തിപ്പെട്ട ലിസ സ്തലേകർ

Entertainment13 hours ago

തെക്കുകിഴക്കൻ ആഫ്രിക്കയിലെ ഒരു 13 വയസുകാരന്റെ ജീവിതത്തിൽ നടന്ന യഥാർത്ഥ സംഭവങ്ങൾ

Entertainment13 hours ago

ഒരു പെണ്ണും രണ്ടാണും

Entertainment13 hours ago

കാർത്തിയും പ്രകാശ് രാജും മത്സരിച്ചഭിനയിച്ച വിരുമൻ

Entertainment14 hours ago

പുതിയ കാലത്തെ മാസ്സ് സിനിമകൾ

Entertainment14 hours ago

അയാളൊന്ന് ഒതുങ്ങി പോകും എന്ന് കരുതിയത് ചരിത്രമറിയാത്തവരുടെ വ്യാമോഹം മാത്രമായിരുന്നു

Entertainment14 hours ago

രണ്ട് സ്ത്രീകൾ തമ്മിലുള്ള പ്രണയത്തിന്റെ കഥ പറയുന്ന കനേഡിയൻ ഇറോട്ടിക് റൊമാന്റിക്ക് ഡ്രാമ

Entertainment4 weeks ago

“സിനിമയിൽ കാണുന്ന തമാശക്കാരനല്ല പ്രേംകുമാറെന്ന് നേരത്തെതന്നെ തോന്നിയിരുന്നതാണ്”

Entertainment3 weeks ago

ആഞ്‌ജലീന ജോളിയുടെ നഗ്‌നത പരിധികളില്ലാതെ ആസ്വദിക്കാനൊരു ചിത്രം – ‘ഒറിജിനൽ സിൻ’

SEX3 weeks ago

ഓ­റല്‍ സെ­ക്സ് ചെ­യ്യു­മ്പോള്‍ പങ്കാ­ളി തന്നെ ഉള്‍­ക്കൊ­ണ്ടു എന്ന തോ­ന്ന­ലാ­ണ്​ ഉണ്ടാ­കു­ന്ന­ത്

SEX1 month ago

ആഴ്ചയിൽ രണ്ടുദിവസം ഓറൽ സെക്സിൽ ഏർപ്പെടുന്ന സ്ത്രീകൾക്ക് ഈവിധ ഗുണങ്ങൾ ലഭിക്കും

SEX2 months ago

യോനിക്കുള്ളിൽ ഭഗശിശ്നികയേക്കാൾ മാന്ത്രികമായ ഒരു അനുഭൂതി കേന്ദ്രം ഒളിച്ചിരിക്കുന്നെന്ന് ഡോ. ഏണസ്റ്റ് ഗ്രാഫെൻ ബർഗ് കണ്ടെത്തി

Entertainment3 weeks ago

അവളുടെ ശരീരത്തിന്‍റെ ഓരോ ഇഞ്ച് സ്ഥലത്തെയും വിടാതെ പിന്തുടരുന്നുണ്ട് ഒളിഞ്ഞുനോട്ടക്കാരനായ ക്യാമറ

SEX2 months ago

സ്ത്രീ വ്യാജരതിമൂർച്ഛകളുണ്ടാക്കി പങ്കാളിയെ സാന്ത്വനിപ്പിക്കുന്നത് പുതിയ കാലത്തിന്റെ സൃഷ്ടികളാണ്

Featured3 weeks ago

സ്ത്രീകളുടെ രതിമൂർച്ഛയ്ക്കും ഒരു ദിനമുണ്ട്, അന്താരാഷ്ട്ര വനിതാ രതിമൂർച്ഛാ ദിനം

Entertainment1 month ago

പാൻ സൗത്ത് ഇന്ത്യൻ ഹീറോയിനായി ഒന്നര പതിറ്റാണ്ടിലേറെ നിറഞ്ഞ് നിന്ന ലക്ഷ്മി

SEX2 months ago

വദനസുരതം സ്ത്രീകള്‍ക്കു നല്ലതാണ്

Entertainment4 weeks ago

“ലിബർട്ടി ബഷീറും മഞ്ജു വാര്യരും ഗൂഢാലോചന നടത്തിയതിന്റെ ഫലമായി ഉണ്ടാക്കിയതാണ് നടിയെ ആക്രമിച്ച കേസ്” ദിലീപിനെതിരെ മാനനഷ്ടക്കേസ്

SEX1 month ago

പുരുഷന്മാരുടെ ലിംഗവലിപ്പം, സ്ത്രീകൾ ആഗ്രഹിക്കുന്നതെന്ത് ? സത്യവും മിഥ്യയും

Entertainment16 hours ago

വിജയ് ആന്റണി നായകനായ ‘Kolai’ ഒഫീഷ്യൽ ട്രെയിലർ

Entertainment2 days ago

പത്തൊമ്പതാം നൂറ്റാണ്ട് മേക്കിം​ഗ് വീഡിയോ പുറത്തിറക്കി

Entertainment2 days ago

ജിയോ ബേബിയുടെ സിനിമ ആയതുകൊണ്ടുതന്നെയാണ് ചിത്രത്തിന് പ്രതീക്ഷ നൽകുന്നതും

Entertainment2 days ago

ലാൽ ജോസ് സംവിധാനം ചെയ്ത “സോളമന്റെ തേനീച്ചകൾ” ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

Entertainment2 days ago

റോഷൻ മാത്യു – സ്വാസിക ചൂടൻ രംഗങ്ങളോടെ ചതുരം ടീസർ 2 പുറത്തിറങ്ങി

Entertainment2 days ago

ജിബു ജേക്കബ് സുരേഷ് ഗോപി ചിത്രം ‘മേ ഹൂം മൂസ’ യിലെ ആദ്യ ലിറിക്കൽ വീഡിയോ ഗാനം പുറത്തിറങ്ങി

Entertainment3 days ago

സീതാരാമം വൻവിജയമാകുന്നു, 50കോടി പിന്നിട്ടു, ആഹ്ലാദനൃത്തം ചവിട്ടി ദുൽഖർ

Entertainment3 days ago

‘മായാമഞ്ഞിൻ…’ പാപ്പന്റെ വീഡിയോ സോം​ഗ് പുറത്തുവിട്ടു

Entertainment3 days ago

രാജ കൃഷ്ണ മേനോൻ (Airlift Fame) സംവിധാനം ചെയ്ത ‘Pippa’ ഒഫീഷ്യൽ ടീസർ

Entertainment4 days ago

‘പാലാപ്പള്ളി തിരുപ്പള്ളി…’ക്കു ചുവടുവച്ചു സൂപ്രണ്ടും മെഡിക്കൽ ഓഫീസറും, ഷെയർ ചെയ്തു മന്ത്രി വീണാ ജോർജ്

Entertainment4 days ago

‘തീർപ്പ്’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറക്കി

Entertainment5 days ago

ബേസില്‍ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന സിനിമ ‘പാല്‍തൂ ജാന്‍വർ’ പ്രോമോ സോങ് പുറത്തിറക്കി

Advertisement
Translate »