കപ്പേളയും സി യു സൂണും

78

കപ്പേളയും സി യു സൂണും

സി യു സൂൺ ഫ്യൂചർ മലയാള സിനിമാ സംസ്കാരത്തിന്റെ ഒരു ബെഞ്ച്‌ മാർക്ക്‌ ആയി മാറാവുന്ന ഒന്നാണെന്ന് വ്യക്തിപരമായി ഫീൽ ചെയ്തിട്ടുണ്ട്‌.360 ഡിഗ്രിയിൽ ഒഴുകി നടക്കുന്ന ക്യാമറയും,മനോഹരമായ ലൊക്കേഷനുകളും പാട്ടും അസ്ംഖ്യം കാരക്ടരുകളും അവിഭാജ്യമായിരുന്ന സിനിമാ സങ്കൽപ്പങ്ങളെ കണ്വ്വിൻസിംഗ്‌ ആയി തിരുത്തിയിരിക്കുന്നു സിനിമ.വ്യക്തിപരമായ ഒരു സംശയം തോന്നുന്നത്‌,ചില വിലയിരുത്തലുകളിലേക്ക്‌ നോട്ടം പോകുമ്പോഴാണു.കപ്പേളയുടെ നൂറു കണക്കിനു ഓട്ടോപ്സി റിപ്പോർട്ടുകൾ നമ്മൾ കണ്ടു കഴിഞ്ഞിരിക്കുന്നു.നോട്ടങ്ങളുടെ പല അർത്ഥതലങ്ങൾ കണ്ടു കഴിഞ്ഞു.ഒടുവിൽ സംവിധായകനു എഫ്‌ ബി പോസ്റ്റ്‌ ഇട്ട്‌ സിനിമ വിശദീകരിക്കേണ്ട സ്ഥിതി വിശേഷം ഉണ്ടായി.സി യു സൂണിലേക്ക്‌ കത്രികക്കയുകൾ കടക്കാത്തത്‌ ഒരു വിധ ഫ്രസ്ട്രേഷനും എന്നിൽ സൃഷ്ടിക്കുന്നില്ല എങ്കിലും,ചില ചോദ്യങ്ങൾ മനസ്സിലങ്ങനെ കിടക്കുന്നു.

C U Soon speaks to imagination and life experiences | Entertainment  News,The Indian Expressഒന്നാമത്‌,ഗൾഫ്‌ രാജ്യങ്ങൾ പോലെ ഇത്രയും സ്ട്രിഞ്ജന്റ്‌ ആയിട്ടുള്ള പോളിസികൾ ഉള്ള ഒരു രാജ്യത്ത്‌ നിന്നുള്ള രക്ഷപ്പെടലിനു അനുമോൾ സ്വീകരിച്ച മാർഗ്ഗം ആണു.ഒരു ഘട്ടത്തിൽ അനു പറയുന്നുണ്ട്‌ ,” എപ്പോഴോ എനിക്ക്‌ തോന്നി ജിമ്മിയുടെ കൂടെ എനിക്കു ജീവിക്കാനാകും ” എന്ന്.ആ തോന്നലിനു മുൻപുവരെ അനുമോൾ ജിമ്മിയെ അപ്പൊ മനപൂർവ്വം ഓരു റിസ്കിൽ നിർത്തുകയാണെന്നാണോ?പ്രത്യേകിച്ചും ലിവിംഗ്‌ റിലേഷൻ ഇല്ലീഗൽ ആയ ഒരു രാജ്യത്ത്‌??ലാപ്പും എടുത്ത്‌ അനുവിനു സ്വമേധയാ ഇറങ്ങാൻ സാധിക്കുന്ന സാഹചര്യം ഉണ്ടാകുമ്പോൾ..അവൾ ജിമ്മിയുടെ അടുത്തേക്ക്‌ പോകാം എന്ന് തീരുമാനിക്കുമ്പോൾ.. എന്തുകൊണ്ട്‌ ജിമ്മിയോട്‌ കാര്യങ്ങൾ വ്യക്തമാക്കുന്നില്ല??എന്തുകൊണ്ട്‌ നേരിട്ട്‌ അതോറിറ്റികളെ ബന്ധപ്പെടുന്നില്ല.?? കോൺസുലേറ്റിൽ പോകുന്നില്ല??? അതിൽ ജിമ്മി എത്രത്തോളം കാര്യങ്ങൾ അക്സപ്റ്റ്‌ ചെയ്യും എന്നുള്ള ഒരു കൺസേൺ വന്നിരിക്കാം സ്വാഭാവികമായും..എന്നിരുന്നാലും,ജിമ്മിയോടൊപ്പം ജീവിക്കാം എന്ന് മനസ്സിൽ തോന്നുന്ന മൊമന്റിൽ എന്തുകൊണ്ട്‌ ഓപ്പ്പൺ അപ്പ്‌ ആയിക്കൂട???ഒന്നുമില്ലെങ്കിലും,നെറ്റ്‌ ആക്സസിബിൾ ആയതുകൊണ്ട്‌ തന്നെ എന്ത്‌ കൊണ്ട്‌ എംബസ്സിയിലെയോ,നാട്ടിലെയോ അധികാരികളെ ബന്ധപ്പെടാൻ ശ്രമിച്ചില്ല?? അറ്റ്‌ ലീസ്റ്റ്‌ ജിമ്മിയുടെ ഫ്ലാറ്റിൽ എത്തിയപ്പോഴെങ്കിലും എന്തുകൊണ്ട്‌ അറ്റ്‌ ദ ഏർളിയെസ്റ്റ്‌ അധികാരികളിലേക്ക്‌ എത്താൻ ശ്രമിക്കുന്നില്ല??

രണ്ടാമത്‌,മെസ്സഞ്ചറിൽ വന്ന അനുവിന്റെ അമ്മയുടെ മെസ്സേജ്‌ :”മോളേ,എങ്ങനേലും ഒന്ന് പിടിച്ച്‌ നിക്കെടീ പോലീസിൽ ഒക്കെ പറഞ്ഞാൽ നാട്ടുകാരു മൊത്തം അറിയും” എന്നത്‌.ഈ വരികളെ വിട്ടുകളഞ്ഞ വിലയിരുത്തലുകൾ എന്തുകൊണ്ട്‌ കപ്പേളയിലെ റോയിയുടെ കസിൻ പറഞ്ഞ,”നമ്മളായിട്ടെന്തിനാ നാട്ടുകാരെ അറിയിക്കുന്നത്‌” എന്ന വാചകത്തിൽ മാത്രം, വഴിഞ്ഞൊഴുകുന്ന ടോക്സിസിറ്റി കണ്ടെത്തിയത്‌??ഈ രണ്ട്‌ സിറ്റുവേഷനുകളും പ്രേക്ഷകനു കൊടുക്കുന്ന സന്ദേശത്തിൽ എന്ത്‌ മാറ്റമാണുള്ളത്‌? മൂന്നാമത്‌, കെവിന്റെ ‘ബിച്ച്‌’ പ്രയോഗം ആണു.

Kappela' review: A perspective-altering drama- The New Indian Expressകലിപ്പന്റെ കാന്താരികളെ വാരി ഭിത്തിയിൽ ഒട്ടിക്കുന്ന നമുക്ക്‌,…കപ്പേളയിൽ റോയി കസിന്റെ വള ഊരിവാങ്ങുന്ന അധികാരത്തെ പുച്ചത്തോടെ വിമർശിച്ച വിലയിരുത്തലുകൾക്ക്‌,എന്തുകൊണ്ട്‌,പബ്ലിക്‌ ആയി വെർബൽ അബ്യൂസിനു ശേഷം, ഒരു ആവശ്യം വരുമ്പോൾ പോയി മാപ്പു പറഞ്ഞ്‌ ഊരുന്ന കെവിൻ എന്നത്‌ ഫഹദ്‌ ഫാസിലിന്റെ ഒരു മികച്ച അഭിനയം മാത്രം ആയി ഒതുങ്ങി???(എണ്ണമറ്റ ഈഗൊ ക്ലാഷുകൾക്കും,പരസ്പരം ഉള്ള ചീത്തവിളികൾക്കും ശേഷമുള്ള തിരിച്ചറിവുകളാണു ഈ പോസ്റ്റ്‌ ഇടുന്ന ഇന്നത്തെ ഞാനും എന്റെ ജീവിതവും എന്ന ഒരു ബോധത്തിൽ നിന്നും ഉയർന്ന്ന സംശയം ആണു.)എന്തുകൊണ്ട്‌ കപ്പേള മാത്രം ടോക്സിസിറ്റിയുടെ പറുദീസയാകുന്നു??? നോക്കി ദഹിപ്പിക്കാൻ ഒരു റോയി യും ബി ജി എം ഇട്ട്‌ പൊലിപ്പിക്കാൻ കുറേ സദാചാരക്കാരും ഇല്ലാതിരുന്നാൽ,തീർന്നോ എല്ലാം??…….എല്ലാം!!!!