‘സീയു സൂൺ’ മലയാളം സിനിമ ഇൻഡസ്ട്രിയിൽ ഒരു നാഴികക്കല്ല്

197

(Suresh Kumar Raveendran)

‘സീ യു സൂൺ’ കണ്ടു…ഇത് കമൽഹാസൻ കാണും (കുറഞ്ഞപക്ഷം ‘വിശ്വരൂപം’ എഡിറ്റർ മഹേഷ് നാരായണന്റെ സിനിമ എന്ന കണക്കിലെങ്കിലും), മണിരത്നം കാണും (ഫഫാ & മറ്റു സംഗതികൾ), ഗൗതം വാസുദേവ മേനോൻ (ഫഫാ & മറ്റു സംഗതികൾ), അങ്ങനെയങ്ങനെ ഒരുപാടു പേർ! കാണട്ടെ, അവരെല്ലാം കാണട്ടെ, ഈ ലോക്ഡൗൺ കാലത്ത് പോലും ഇവിടെ സൃഷ്ടിക്കപ്പെടുന്ന സിനിമകളുടെ സ്റ്റാൻഡേർഡ് ഇതാണെന്ന് അവരെല്ലാം അറിയട്ടെ! പിന്നല്ല.

Roshan Mathew, Darshana in Fahadh's next | Malayalam Movie News - Times of  Indiaഇവിടെ വീടിനു വെളിയിൽ ഇറങ്ങാൻ പറ്റാതെ രാജ്യം മുഴുവൻ ‘ജയിലിൽ’ കഴിഞ്ഞ ഈ ലോക്ഡൗൺ കാലത്ത്, ഈ മനുഷ്യൻ അങ്ങനെ ‘വിർച്വലി’ കറങ്ങി നടക്കുകയായിരുന്നു, ദുബായ് – അമേരിക്ക etc etc etc! ഒന്നല്ല പത്ത്, പതിനഞ്ച് ‘ടേക്ക് ഓഫ്’സ് ഇവിടെ വാരി വീശി ഏറിയും ഇങ്ങേര്, മിസ്റ്റർ മഹേഷ് നാരായണൻ, അത് ഉറപ്പാണ്. കാത്തിരുന്ന് കാണേണ്ട കാഴ്ച തന്നെയാകും അതൊക്കെ. ഫഫാ എന്ന ഫഹദ് ഫാസിലിനെ കുറിച്ച് വേറെ പ്രത്യേകിച്ചോന്നും പറയാനില്ല. മിണ്ടാതെ, ഉരിയാടാതെ, ഇങ്ങനെ തന്നെ തുടർന്നോളൂ ബ്രദർ. നിങ്ങൾ നമ്മുടെ സിനിമാ വ്യവസായത്തിന്റെ അഭിമാനമാണ്!

റോഷൻ & ദർശന രാജേന്ദ്രൻ ടീമിന്റെ പെർഫോമൻസ്, ഗോപീസുന്ദറിന്റെ (Gopi Sunder) പശ്ചാത്തല സംഗീതം, ഇതെല്ലാം ഈ സിനിമയ്ക്ക് നൽകിയ സ്‌പെഷ്യൽ ഫീൽ, അത് കണ്ടു തന്നെ അനുഭവിച്ചറിയണം! മഹേഷേട്ടാ, ഹാറ്റ്സ് ഓഫ്.ചെറിയൊരു സംശയം ചോദിച്ചോട്ടെ മഹേഷേട്ടാ, ‘വിശ്വരൂപം’ സിനിമയിലെ ആ ട്രാൻസ്ഫോമേഷൻ സീൻ, അത് നിങ്ങളുടെ സംഭാവനയായിരുന്നോ? ‘സീ യു സൂൺ’ എല്ലാവരും കാണണം… കാണണം.


(MuHd Shabad)
കൊറോണാനന്തര സിനിമ ഒരു ചോദ്യമാണ്‌.സർവ്വേവൽ ഒരു ഉത്തരവും ,ഇതിനിടക്ക്‌ വന്ന് പോകുന്ന സമവാക്യങ്ങളും ക്രിയകളും എന്തോ ആവട്ടെ ദി ഫൈനൽ തിംങ്ങ്‌ ഈസ്‌ ദി ഉത്തരം.മഹേഷ്‌ നാരയണന്റെ ടെക്നിക്കലി പറയുകയാണെങ്കിൽ രണ്ടാമത്തെ സംവിധാന സംരഭമാണു ഇന്നലെ ആമസോൺ പ്രൈമിൽ റിലീസായ സീ യു സൂൺ.പൂർണ്ണമായും മൊബെയിൽ ക്യാമറയിൽ ഷൂട്ട്‌ ചെയ്യുമ്പോയും ,അണിയറയിലെ പ്രാമുഖ്യമുള്ള എഡിറ്റർ കം ഡയരക്ടർ സിനിമയ്ക്ക്‌ ടെക്നിക്കലി കോമ്പ്രമൈസ്‌ ഒട്ടും ചെയ്തു എന്ന് തോന്നിയില്ല.ഒരു വെർച്ച്വൽ ഫോർമ്മാറ്റിലാണു സിനിമയുടെ ആദ്യാവസാനങ്ങൾ എല്ലാം തന്നെ.വീഡിയോ കോൾ വഴി സംവേദിക്കുന്ന ഒരു കൂട്ടം ആളുകൾ , ഒരു വെർബൽ സ്പേയ്സിൽ നിന്ന് കൊണ്ട്‌ ഒരു ത്രില്ലർ സിനിമ നെയ്തു എന്ന് പറയാം.കഥാപാത്രങ്ങളൊക്കെ വളരെ നന്നായി തന്നെ ചെയ്തു.പശ്ചാത്തല സംഗീതവും സിനിമയോട്‌ നീതി പുലർത്തി. പരിമിധി എന്നാൽ ഒഴിവുകേടോ ഉഴപ്പി സിനിമ ചെയ്യാനുള്ള നോൺ റിട്ടേൺ ലൈസൺസോ അല്ല മറിച്ച്‌ ഉത്തരവാധിത്വമാണു എന്ന് സിനിമയുടെ ടിം ഓർമ്മിപ്പിക്കുന്നു.ആരവങ്ങളില്ലാത്ത ഇഷ്ടതാരങ്ങളുടെ സിനിമകൾക്ക്‌ ആർപ്പുവിളികളില്ലാത്ത ഈ ഓണത്തിനു പ്രതീക്ഷയുടെ ഒരു തരി സിനിമ ബാക്കി വയ്ക്കുന്നു


Varthamanam new poster featuring Parvathy and Roshan Mathew out(കെ എം അബ്ബാസ്)
അക്കാദമിക താത്പര്യത്തോടെയാണ് ആമസോൺ പ്രൈമിൽ “സീ യു സൂൺ “കണ്ടത് .മൊബൈൽ ഫോണിലൂടെ മുഴുനീള സിനിമ ചിത്രീകരിക്കാൻ കഴിയുമോ ?പ്രതിഭയും സാങ്കേതിക ജ്ഞാനവും ഉണ്ടെങ്കിൽ അതല്ല ,അതിലപ്പുറവും ആകാമെന്ന് മഹേഷ് നാരായണനും ഫഹദ് ഫാസിലും തെളിയിച്ചിരിക്കുന്നു .ഗൾഫ് മലയാളികളെ സംബന്ധിച്ച് നിരവധി കൗതുകങ്ങൾ വേറെയുമുണ്ട് .ഗൾഫിൽ മുമ്പൊരിക്കൽ നടന്ന ,മലയാളികൾ ഉൾപ്പെട്ട മനുഷ്യക്കടത്തിനെക്കുറിച്ചുള്ള ഒരു വാർത്തയിൽ നിന്നാണ് ഈ സിനിമ എന്ന് തിരിച്ചറിയാൻ കഴിയും,അണിയറ പ്രവർത്തകർ നിഷേധിക്കുമെങ്കിലും .മാധ്യമപ്രവർത്തകൻ എന്ന നിലയിൽ ഞാൻ നേരിട്ട് കണ്ട ചില സംഭവങ്ങളും ചിത്രത്തിലുണ്ട് .ഇതിനെയെല്ലാം അതിജയിക്കുന്നതാണ് ചിത്രത്തിന്റെ നിർമിതി .മൊബൈൽ ഫോൺ ,ലാപ്ടോപ് ,കാറിന്റെ റിയർ ക്യാമറ എന്നിങ്ങനെ നമ്മുടെയൊക്കെ കൈയിലുള്ള സാമഗ്രികൾ കൊണ്ട് കാഴ്ചയുടെ അത്ഭുതങ്ങൾ തീർക്കാം .ഈ പരീക്ഷണം ഹ്രസ്വ ചലച്ചിത്രങ്ങൾ ചെയ്യുന്നവർക്ക് വലിയ പ്രചോദനമാകും


C U Soon On Amazon Prime Video, with Fahadh Faasil, Roshan Mathew, Darshana  Rajendran: A Solid Mystery That Unfolds Entirely On A Set Of ScreensThaju
മലയാളം സിനിമ ഇൻഡസ്ടറിയിൽ ഒരു നാഴികക്കല്ല് തന്നെയാണ് CU soon എന്നതിന് യാതൊരു തർക്കവുമില്ല. ചെറിയൊരു plot എത്രത്തോളം perfection നോട്‌ കൂടി സിനിമയാക്കിയെടുക്കാമെന്ന് മഹേഷ്‌ നാരായണൻ നമ്മെ പഠിപ്പിക്കുന്നുണ്ട്. ഇത്തരത്തിൽ ഈ അടുത്ത് റിലീസ് ആയ മറ്റൊരു ചിത്രമാണ് കപ്പേള. ഇവിടെ തന്നെ ഒരുപാട് ചർച്ച ചെയ്യപ്പെട്ട കപ്പേളയിൽ നിന്നും CU SOON ലേക്ക് എത്തുമ്പോൾ മലയാള സിനിമ മറ്റൊരു തലത്തിലേക്ക് ഉയർന്നിട്ടുണ്ട് എന്നൊക്കെ പറയാമെങ്കിലും രണ്ട് സിനിമയിലെയും പെൺകുട്ടികളെ portray ചെയ്യുന്നതിൽ ഒരു മാറ്റവും നടന്നിട്ടില്ല എന്ന് വേണം പറയാൻ.

ഇപ്പോഴും “പ്രാർബ്ദങ്ങങ്ങളുടെ ഇടയിൽ modern space അനുഭവിക്കാൻ അവസരമില്ലാതെ അബന്ധങ്ങളിൽ ” ചെന്ന് വീണുപോവുന്ന ഇത്തരം പെൺകുട്ടികളെ കൊച്ചിപോലെയോ, അല്ലെങ്കിൽ മറ്റേതെങ്കിലും പട്ടണത്തിലെയോ ആളായി എന്തുകൊണ്ടാവും portray ചെയ്യപ്പെടാത്തത് ?? സ്വന്തമായി ഫോൺ പോലും ഇല്ലാത്ത, എന്ന തരത്തിൽ ” അപ്പാവി ” image ഉള്ള പെൺകുട്ടികൾ എന്തെ ഈ ഗ്രാമന്തരീക്ഷത്തിൽ മാത്രമേ ഉള്ളോ??

നിങ്ങൾ പട്ടണത്തിലെ പെൺകുട്ട്യോൾ മാത്രം വെല്യ പഠിപ്പും പത്രാസും ഉള്ളോരും ഞങ്ങടെയൊക്കെ നാട്ടിൻപുറത്തു പെൺകുട്ടികളൊക്കെ ഇപ്പോഴും തോന്നൂറുകളിൽ ജീവിക്കുന്നവരും എന്ന ഇമേജ് build up എന്തിനു വേണ്ടിയാണ് ???
എന്തേയ്, ഇത്തരം കഥാപാത്രങ്ങളെ ഗ്രാമാന്തരീക്ഷത്തിൽ തലച്ചിടുന്നത് എന്തിനാണ് ? നഗരത്തിലെ പെണ്ണായി കാണിച്ചാൽ എന്തെ, വേവില്ലേ?


Malayalam Movie News, Malayalam Cinema News, Malayalam Film News,  Entertainment News, Kollywood News - Indian Express Malayalamറോഷൻ മാത്യു സൂപ്പർ
(Tinku Johnson)

” തന്നെ പോലീസ് അറസ്റ്റ് ചെയ്യുമെന്ന് പേടിച്ചു ഫഹദിനെ ഫോൺ ചെയ്യുന്നൊരു രംഗമുണ്ട് . അതിൽ റോഷന്റെ ശബ്ദത്തിൽ പോലും ഒരു വിറയലുണ്ട് , അതോടൊപ്പം നിസ്സഹായതയുമുണ്ട് . അതോടൊപ്പം തന്നെ ഫഹദിനോട് ദേഷ്യപ്പെടുന്ന സീനിൽ അയാളുടെ ശബ്ദത്തിൽ തന്നെ അത്രയും ദേഷ്യവും നിരാശയുമൊക്കെ മിന്നിമറയുന്നുമുണ്ട് . യൂട്യൂബിൽ നോക്കിയാൽ ഏതാണ്ട് ഒൻപത് മിനിറ്റോളം നീളമുള്ള അയാളുടെ ഒരു കഥപറച്ചിലും കാണാൻ കഴിയും . അതിൽ അയാളുടെ അവതരണവും ശബ്ദമാറ്റവുമൊക്കെ നല്ല രസമാണ് .

കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് അയാളുടെ മൂന്ന് സിനിമകൾ ഒറ്റയിരുപ്പിൽ കണ്ട് തീർത്തതും . കപ്പേളയിൽ അയാളുടെ ശബ്ദത്തിനോടാണ് ഇഷ്ടം തോന്നിയതെങ്കിൽ മൂത്തോനിൽ അയാളുടെ കണ്ണുകളിലാണ് അഭിനയത്തിന്റെ സൗന്ദര്യം മുഴുവനും . ഇതൊക്കെ കണ്ട അനുരാഗ് കശ്യപ് അയാളെ തന്റെ സിനിമയിലെ കഥാപാത്രമാക്കിയെന്നതിൽ അതിശയമേയില്ല .
ഒരു നടന്റെ വളർച്ചയുടെ ഗ്രാഫ് വരച്ചു നോക്കിയാൽ ഏറ്റവും വളർച്ചയുണ്ടായിട്ടുള്ളത് റോഷൻ എന്ന വ്യക്തിക്ക് തന്നെയാകണം . ആനന്ദത്തിൽ നിന്നും സീ യു സൂണിൽ എത്തുമ്പോഴേക്കും അയാൾ ഭാവിയിലേക്കുള്ള പ്രതീക്ഷ മാത്രമല്ല , അയാളൊരു ഉറപ്പും കൂടിയാണ് .

അയാൾ തിരഞ്ഞെടുക്കുന്നത് സിനിമകളെയല്ല , കഥാപാത്രങ്ങളെയാണ് . അതിനാൽ തന്നെ അയാളുടെ കഴിവുകളെ സ്‌ക്രീനിലെത്തിക്കാൻ അയാൾ തന്നെ അവസരമുണ്ടാക്കുന്നതായി തന്നെയാണ് തോന്നുന്നതും , അതിന് അയാളുടെ ശബ്ദം പോലും അത്രയും സഹായിക്കുന്നുണ്ട് .ഒന്നും രണ്ടുമൊന്നുമല്ല , അയാളുടേതായി വന്ന് കൊണ്ടിരിക്കുന്ന ഓരോ കഥാപാത്രങ്ങളും സ്ഥിരതയോടെ മുന്നോട്ട് തന്നെയാണ് പോകുന്നത് . എത്രയോ നടന്മാർക്ക് ഇന്ന് സാധിക്കാത്തതും അതാണ് ….
സ്ഥിരതയോടെ റൺസ് അടിച്ചു കൂട്ടുന്നത് കൊണ്ടാകണം ക്രിക്കറ്റിൽ ഒരാളെ നമ്മൾ സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്നത് . സിനിമയിൽ അഭിനയത്തിന്റെ സ്ഥിരതയോടെ ഒരു ഇരുപതെട്ട്‌ കാരൻ സ്കോർ ചെയ്യുമ്പോൾ ഇഷ്ടപ്പെടാതെ തരമില്ലല്ലോ


Fahadh Faasil doesn't compromise on anything: C U Soon director Mahesh  Narayanan | Entertainment News,The Indian Express(Jithesh Mangalath )
സീ യൂ സൂണിന്റെ ടൈറ്റിൽ കാർഡ്സിൽ സംവിധായകനായ മഹേഷ് നാരായണന്റെ പേരിനു മുകളിലായി ഒട്ടും പരിചയമില്ലാത്ത ഒരു ക്രൂ നെയിം കാണാം;വെർച്വൽ സിനിമാട്ടോഗ്രാഫർ.പ്രകടനത്താൽ ദർശനാ രാജേന്ദ്രന്റെയും,ഫഹദിന്റെയും,റോഷന്റെയും ചിത്രമാകുമ്പോഴും സീ യൂ സൂൺ ആത്യന്തികമായി മഹേഷിന്റേതു മാത്രമാകുന്ന ഒരുപാട് നിമിഷങ്ങളുണ്ട്.അവയിലൊന്നായിരുന്നു ആ പേര്.2018 ൽ സെർച്ചിങ്ങ് കാണുമ്പോൾ അനുഭവിച്ച വിഷ്വൽ സിൻടാക്സ് ബ്രേക്കിംഗ് സ്വന്തം ഭാഷയിൽ കണ്ടുകൊണ്ടിരിക്കുമ്പോൾ കിട്ടുന്ന ആ കിക്കാണ് സീ യൂ സൂണിനെ ഒരിക്കലും മറക്കാൻ പറ്റാത്ത സിനിമയാക്കി മാറ്റുന്നത്. വെർച്വൽ വേൾഡും,അതിന്റെ കാഴ്ച്ചകളും സ്ക്രീനിന്റെ വിഷ്വൽ ഗ്രാമറിലേക്ക് പറിച്ചു നടപ്പെടുന്നത് സുന്ദരമായ കാഴ്ച്ചയാണ്. ഐ.ഓ.എസ്സും അതിന്റെ ഇന്റർഫേസും ഒപ്പം സോഷ്യൽ മീഡിയാ സൈറ്റുകളും ചേർന്നുള്ള റോ ഷോട്ടുകളെ പലപ്പോഴും എഡിറ്റ് ചെയ്യുന്നത് കെവിന്റെ(ഫഹദ്) മാക് ബുക്കാണ് എന്ന് തോന്നിപ്പിക്കുന്നിടത്താണ് സീ യൂ സൂൺ വെർച്വൽ എലൂസീവ്നെസ്സിന്റെ ഉയരങ്ങൾ തൊടുന്നത്.വീഡിയോ കോളുകളും, ഓൺലൈൻ സെർച്ചിംഗിന്റെ അനന്തസാധ്യതകളും വളരെ സമർത്ഥമായി ബ്ലെൻഡ് ചെയ്തിട്ടുണ്ട്. എഡിറ്റിംഗ് ടേബിളിലാണ് സീ യൂ സൂൺ ഒരു മാസ്റ്റർ ക്ലാസ് പ്രൊഡക്ടായി മാറ്റപ്പെട്ടിരിക്കുന്നത് എന്നു പറഞ്ഞാൽ അതിൽ ഒട്ടും അതിശയോക്തിയില്ല.

മഹേഷ് നാരായണനെന്ന എഡിറ്റർ ഒരിടവേളക്കു ശേഷം തന്റെ എ ഗെയിം പുറത്തെടുക്കുകയായിരുന്നു ഇവിടെ.വൈകാരികതകളുടെ അറ്റങ്ങൾ പലപ്പോഴും തൊടുന്ന ജിമ്മി എന്ന കഥാപാത്രം റോഷനിൽ ഭദ്രമായിരുന്നു.കേവലം 99 മിനിറ്റുകൾ മാത്രമുള്ള ഒരു സിനിമയിലെ പരിമിതമായ സ്പേസിൽ പോലും കഥാപാത്ര വളർച്ചയെ അതിസുന്ദരമായി കൈകാര്യം ചെയ്യുന്ന ഫഹദ് ഒരിക്കൽ കൂടി മലയാള സിനിമയിൽ തന്റെ ലീഗിൽ മറ്റൊരെതിരാളിയില്ലെന്ന് തെളിയിക്കുന്നു.ബന്ധങ്ങളിൽ വിശ്വസിക്കാത്തവനെന്ന് തോന്നിപ്പിക്കുന്ന തുടക്കത്തിൽ നിന്നും,അനുവിന്റെ അവസ്ഥയിൽ അങ്ങേയറ്റം അനുതപിക്കുന്ന മാനസിക നിലയിലേക്കുള്ള ട്രാൻസിഷൻ അയാൾ എന്നത്തേയും പോലെ ഭംഗിയാക്കിയിട്ടുണ്ട്.ഇനി ദർശനയിലേക്ക്. വൗ!അനുവിന്റെ ദുരൂഹത മുഴുവൻ ദർശനയുടെ ശരീരഭാഷയിൽ- പ്രത്യേകിച്ച് അവരുടെ കണ്ണുകളിൽ-നിഴലിക്കുന്നുണ്ടായിരുന്നു.ഒരു മുഴുനീള കഥാപാത്രത്തെ താനാദ്യമായാണ് അവതരിപ്പിക്കുന്നതെന്ന് ഒരവസരത്തിൽ പോലും അവർ തോന്നിപ്പിക്കുന്നുണ്ടായിരുന്നില്ല.”(അവരുടെ മകളും) കാണാൻ എന്നെപ്പോലെയല്ലേ?” എന്നു ചോദിക്കുന്ന ടോണിലെ നിഷ്കളങ്കതയും, ക്ലൈമാക്സ് സീനിലെ നിർവികാരമായ ആ നോട്ടവും അത്ര പെട്ടെന്നൊന്നും മനസ്സിൽ നിന്ന് പോകുമെന്ന് തോന്നുന്നില്ല.

സീ യൂ സൂൺ മലയാള സിനിമയ്ക്കു മുമ്പിൽ അനന്തമായ സാധ്യതകളാണ് തുറന്നിട്ടിരിക്കുന്നത്.പണിയറിയാവുന്നവന് കൈയിൽ ഒരു മൊബൈൽ ഫോൺ കിട്ടിയാലും മതി ഒന്നൊന്നരമണിക്കൂർ കാണിയെ സ്ക്രീനിന് മുമ്പിൽ പിടിച്ചിരുത്താൻ എന്ന് അത് തെളിയിക്കുന്നു.
സീ യൂ സൂൺ= ആബ്സല്യൂട്ട് റിപ്പർ❤️🔥
PS:And Fahad,you have now met an equally powerful pair of eyes to challenge you with infinite transitions of emotions expressed gorgeously.Darsana Rajendran, welcome to the big league!

**

C U Soon Movie Review: Fahadh Faasil's Onam Release Is An Eye-Grabber - 4  Stars (Out Of 5)(വിനീഷ് കണ്ണാടിപ്പറമ്പ്)

തീര്‍ച്ചയായും കാണാവുന്ന പരീക്ഷണ ചിത്രം. പൂർണമായും ഐ ഫോണിൽ ചിത്രീകരിച്ച സിനിമയാണ് ‘സീ യു സൂൺ’. കൊറോണ കാലത്തെ സിനിമ എന്ന രീതിയില്‍ വരും കാലം അടയാളപ്പെടുത്തിയേക്കാവുന്ന മഹേഷ്നാരായണന്‍ ബ്രില്ല്യന്‍സാണ് ഈ ചിത്രം. ഡിജിറ്റൽ സ്ക്രീനുകൾ, കമ്പ്യൂട്ടറിന്റെയും സ്മാർട്ട് ഫോണിന്റെയും ദൃശ്യ ഘടനകൾ, വെർച്വൽ ആയി മാറുന്ന കാഴ്ചകൾ എല്ലാം തന്നെ ആഖ്യാന രീതിയായി ഉപയോഗിച്ചു എന്നുള്ളത് തന്നെയാണ് ‘സീ യു സൂൺ’ എന്ന ചിത്രത്തിനെ അടയാളപ്പെടുത്തുന്ന പ്രത്യേകത. ഒരു ത്രില്ലര്‍ എന്ന നിലയിലും കണ്ടിരിക്കാവുന്ന ഒന്നാണ് ഈ ചിത്രം.അബുദാബിയില്‍ ജോലി ചെയ്യുന്ന ജിമ്മിയും അനുവും ടിന്‍ഡറിലൂടെ പരിചയപ്പെടുന്നതും വിവാഹിതരാവാന്‍ തീരുമാനിക്കുകയും ചെയ്യുന്നു. പെട്ടന്ന് ഒരു ദിവസം അനുവിനെ കാണാതാവുകയും കെവിന്‍ എന്ന ജിമ്മിയുടെ സുഹൃത്ത് അനുവിനെ സൈബര്‍ സംവിധാനം ഉപയോഗിച്ച് അന്വേഷിക്കുകയും ചെയ്യുന്നതാണ് തീം.
.ഫഹദ്, റോഷന്‍,ദര്‍ശന എന്നിവരുടെ അഭിനയവും മഹേഷ്നാരായണന്‍റെ സംവിധാനവും കിടുവാണ്. പരീക്ഷണത്തിന് ഒരു കൈയടി.