Movie Reviews
റൈറ്റർ ബ്രില്യൻസ്, ഡയറക്ടർ ബ്രില്യൻസ്, ടെക്നിക്കൽ ബ്രില്യൻസ്
റൈറ്റർ ബ്രില്യൻസ്, ഡയറക്ടർ ബ്രില്യൻസ്, ടെക്നിക്കൽ ബ്രില്യൻസ് എന്നെല്ലാം വിശേഷിപ്പിക്കാവുന്ന സിനിമ. കോവിഡ് കാലത്തിനു ശേഷമുള്ള സിനിമയെപ്പറ്റി ഇൻഡസ്ട്രി ആലോചിക്കുമ്പോൾ
306 total views, 1 views today

റൈറ്റർ ബ്രില്യൻസ്, ഡയറക്ടർ ബ്രില്യൻസ്, ടെക്നിക്കൽ ബ്രില്യൻസ് എന്നെല്ലാം വിശേഷിപ്പിക്കാവുന്ന സിനിമ. കോവിഡ് കാലത്തിനു ശേഷമുള്ള സിനിമയെപ്പറ്റി ഇൻഡസ്ട്രി ആലോചിക്കുമ്പോൾ കോവിഡ് കാല മാർഗനിർദേശങ്ങൾ പാലിച്ച് നിർമ്മിക്കപ്പെട്ട സീ യു സൂണിൻ്റെ നിർമ്മാണ രീതിക്ക് പൂർവ മാതൃകകളില്ല. ഇങ്ങനെയും സിനിമ ആകാമല്ലോ എന്ന വലിയ ധൈര്യമാണ് ഈ സിനിമ ഇൻഡസ്ട്രിക്കു നൽകുന്നത്. കഥാപാത്രങ്ങൾ നേരിൽ കാണാത്ത, മൂവി ക്യാമറയ്ക്കും ഔട്ട്ഡോർ ഫ്രെയിമുകൾക്കും പ്രസക്തിയില്ലാത്ത, വെർച്വൽ ലോകത്തിലൂടെ മാത്രം സഞ്ചരിക്കുന്ന ഈ നിർമ്മാണ മാതൃക മലയാളത്തിൽ ആദ്യത്തേതാണ്. ഇനി ഏറെ അനുകരിക്കപ്പെട്ടേക്കാവുന്നതും.
307 total views, 2 views today