റൈറ്റർ ബ്രില്യൻസ്, ഡയറക്ടർ ബ്രില്യൻസ്, ടെക്നിക്കൽ ബ്രില്യൻസ്

88

സീ യു സൂൺ

റൈറ്റർ ബ്രില്യൻസ്, ഡയറക്ടർ ബ്രില്യൻസ്, ടെക്നിക്കൽ ബ്രില്യൻസ് എന്നെല്ലാം വിശേഷിപ്പിക്കാവുന്ന സിനിമ. കോവിഡ് കാലത്തിനു ശേഷമുള്ള സിനിമയെപ്പറ്റി ഇൻഡസ്ട്രി ആലോചിക്കുമ്പോൾ കോവിഡ് കാല മാർഗനിർദേശങ്ങൾ പാലിച്ച് നിർമ്മിക്കപ്പെട്ട സീ യു സൂണിൻ്റെ നിർമ്മാണ രീതിക്ക് പൂർവ മാതൃകകളില്ല. ഇങ്ങനെയും സിനിമ ആകാമല്ലോ എന്ന വലിയ ധൈര്യമാണ് ഈ സിനിമ ഇൻഡസ്ട്രിക്കു നൽകുന്നത്. കഥാപാത്രങ്ങൾ നേരിൽ കാണാത്ത, മൂവി ക്യാമറയ്ക്കും ഔട്ട്ഡോർ ഫ്രെയിമുകൾക്കും പ്രസക്തിയില്ലാത്ത, വെർച്വൽ ലോകത്തിലൂടെ മാത്രം സഞ്ചരിക്കുന്ന ഈ നിർമ്മാണ മാതൃക മലയാളത്തിൽ ആദ്യത്തേതാണ്. ഇനി ഏറെ അനുകരിക്കപ്പെട്ടേക്കാവുന്നതും.

Fahadh Faasil doesn't compromise on anything: C U Soon director Mahesh  Narayanan | Entertainment News,The Indian Expressഒന്നര മണിക്കൂർ നേരം സ്ക്രീൻ ഗ്രാബ്, വീഡിയോ കോൾ ഫോർമാറ്റിൽ മാത്രം മുന്നോട്ടുപോകുന്ന സിനിമ ഒട്ടുമേ വിരസമാകുന്നില്ലെന്നതാണ് ശ്രദ്ധേയമായ കാര്യം. അറബ് നാട്ടിലുണ്ടായ പ്രസക്തമായൊരു സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ കഥാപാത്രങ്ങളെ പ്ലേസ് ചെയ്യാനും അവരുടെ സംഘർഷങ്ങളെയും വികാരങ്ങളെയും ഫലപ്രദമായി അവതരിപ്പിക്കാനും കഴിയുന്നതിലൂടെ ഒരു ടോട്ടൽ സിനിമയുടെ കാഴ്ചാനുഭവം നൽന്നതിലും സീ യു സൂൺ വിജയിക്കുന്നു.അടച്ചിടപ്പെട്ട കാലത്ത് ഇന്നവേറ്റീവ് ആയൊരു ചലച്ചിത്ര നിർമ്മാണ മാതൃക മുന്നോട്ടുവയ്ക്കാനും അതു വിജയിപ്പിച്ചെടുക്കാനും കഴിഞ്ഞതിൽ സീ യു സൂണിൻ്റെ മാസ്റ്റർ ബ്രെയിൻ മഹേഷ് നാരായണനും നിർമ്മാതാവ് ഫഹദ് ഫാസിലിനും അഭിമാനിക്കാം. ഒപ്പം റോഷൻ്റെയും ദർശനയുടെയും അഭിനയ മികവിനും അഭിനന്ദനങ്ങൾ