CAB യും NRC യും മുഖ്യമന്ത്രി യുടെ നിലപാടും

505

Siya

CAB യും NRC യും മുഖ്യമന്ത്രി യുടെ നിലപാടും.

ലോകസഭയും രാജ്യസഭയും പാസാക്കി നിയമമാവാൻ രാഷ്ട്ര പതിയുടെ ഒപ്പിനായി കാത്തിരിക്കുന്ന CAB ക്കെതിരെ പ്രതിഷേധങ്ങൾ രാജ്യവ്യാപകമായി ഉയരുന്ന സാഹചര്യത്തിൽ ആണ് മുഖ്യമന്ത്രി കേരളത്തിൽ ഈ നിയമം ഭരണഘടന വിരുദ്ധം ആണെന്നും അതിനാൽ കേരളത്തിൽ നടപ്പിലാക്കില്ല എന്ന പ്രസ്ഥാവനയും ആയി നമ്മുടെ മുന്നിലെത്തുന്നത്. CAB യെ എതിർക്കുന്നവർ ഈ നിലപാടിനെ സ്വാഗതം ചെയ്തു എങ്കിലും എങ്ങനെ സാധിക്കും എന്ന ആശങ്കയിലും അതുപോലെ NRC യെ എതിർത്തില്ലല്ലോ എന്തുകൊണ്ട് CAB മാത്രം എന്ന ചോദ്യങ്ങളിലും നിൽക്കുന്നതായി കണ്ടപ്പോഴാണ് പലർക്കും NRC എന്താണ്? CAB എന്താണ്? അവ തമ്മിൽ ഉള്ള ബന്ധം എന്താണ്? ഇവ ശരിക്കും എന്ത് കൊണ്ടാണ് എതിർക്കപ്പെടേണ്ടത്? എന്നതിനെ കുറിച്ചൊക്കെ വ്യക്തത കുറവുണ്ട് എന്ന് മനസ്സിലായതും ഇതിനെ കുറിച്ചുള്ള എന്റെ ബോധ്യങ്ങൾ കുറിച്ചിടാം എന്നും തീരുമാനിച്ചത്.

NRC (National Register of Citizen) എന്നത് ഇന്ത്യയിലെ യഥാർത്ഥ പൗരൻമാരെ കണ്ടെത്താൻ സർക്കാർ കൊണ്ട് വന്ന രജിസ്റ്റർ ആണ്. ഈ register നിലവിൽ ആസ്സാമിന് മാത്രമാണ് ഉള്ളത്. ഈ രെജിസ്റ്റർ ന്റെ മാനദണ്ഡം ആയി എടുത്തത് ആസ്സാം സംസ്ഥാന രൂപീകരണത്തിന് മുൻപ് അഥവാ 1971 നു മുൻപ് അവിടെ ജീവിച്ചിരുന്നവർക്ക് അതിനുള്ള തെളിവുകൾ നൽകിയാൽ മാത്രമേ NRC യിൽ ഉൾപ്പെടാൻ സാധിക്കു എന്നതാണ്. ഇങ്ങനെ നിർമ്മിച്ച രെജിസ്റ്റർ പുറത്ത് വന്നപ്പോൾ ചന്ദ്രയാൻ 2 ലും മംഗൾയാനിലും assoiciate ആയി പ്രവർത്തിച്ച ISRO scientist ജിതേന്ദ്ര നാഥ് ഗോസ്വാമിയും 30 വർഷത്തോളം ഇന്ത്യൻ സൈന്യത്തിൽ സേവനമനുഷ്ഠിച്ച് Honourary Captain ആയി വിരമിച്ച സനാഉള്ളയും അടക്കം 19 ലക്ഷത്തോളം ആളുകൾക്ക് ഇന്ത്യൻ പൗരത്വം നഷ്ടമായി. ഇത്‌ വലിയ പ്രതിഷേധത്തിനു ഇടയാക്കി.

ഇവിടെയാണ്‌ CAB (Citizenship Amendment Bill) ന്റെ കടന്ന് വരവ്. ഇന്ത്യയിൽ 11 വർഷം തുടർച്ചയായി ജീവിച്ച ഒരു വിദേശിക്ക് ഇന്ത്യൻ പൗരത്വം നേടാൻ അർഹതയുണ്ട് എന്നതിനെ തിരുത്തി. ഇന്ത്യയിൽ മുസ്ലീം അല്ലാത്ത ഒരു വിദേശിക്ക് 5 വർഷം തുടർച്ചയായി ജീവിച്ചാൽ ഇന്ത്യൻ പൗരത്വം നൽകാമെന്നും മുസ്ലീം ന് പൂവികർ ഇന്ത്യക്കാരാണ് എന്ന് തെളിയിക്കണം എന്നതുമാണ് bill ന്റെ രത്ന ചുരുക്കം. ഇങ്ങനെ വരുന്നതോടെ NRC യിൽ Assam ഇൽ പൗരത്വം നഷ്ടമായ മുസ്ലീം അല്ലാത്തവർക്ക് 5 വർഷം താമസിച്ചവർ ആണെങ്കിൽ കൂടി പൗരത്വം ലഭിക്കും. അങ്ങനെ NRC പ്രധിഷേധത്തിനു ഈ വിഭജന തന്ത്രത്തിലൂടെ അയവു വരും അതോടെ NRC രാജ്യക്കൊടുക്കും നടപ്പിലാക്കാം എന്നതാണ് തന്ത്രം. ഇതാണ് NRC യും CAB യും തമ്മിലുള്ള ബന്ധവും.

എന്നാൽ ഈ തന്ത്രം മനസ്സിലാക്കിക്കൊണ്ട് മാത്രമല്ല CAB എതിർക്കപ്പെടേണ്ടത്. ഭരണഘടനയിലെ എല്ലാ ഇന്ത്യക്കാർക്കും ഒരേ നിയമം ഒരേ സംരക്ഷണം എന്ന Article 14 ന്റെ പച്ചയായ ലംഘനമാണ് ഒരു വിഭാഗം മതങ്ങളിൽ പെട്ടവർക്ക് സംരക്ഷണവും ഒരു മതത്തിൽ പെട്ടവർക്ക് ആ സംരക്ഷണം ലഭിക്കാതെ വരുകയും ചെയുന്ന CAB യിലൂടെ സംഭവിക്കുന്നത്. ഭരണഘടനയിലെ ഇന്ത്യയിലെ secularism ഊട്ടി ഉറപ്പിക്കുന്ന 25 മുതൽ 28 വരെ യുള്ള Article കളും CAB യിലൂടെ ലംഘിക്കപ്പെടുന്നു. ഇങ്ങനെ ഭരണഘടനാ വിരുദ്ധമായ ഇന്ത്യയുടെ secularism തകർക്കുന്ന bill ആയതുകൊണ്ട് കൂടിയാണ് ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയരേണ്ടത്.

ഇനി മുഖ്യമന്ത്രിയുടെ നിലപാട്. ” CAB bill ഭരണഘടന വിരുദ്ധമാണ്, ഭരണഘടന വിരുദ്ധമായ ഒരു നിയമവും കേരളത്തിൽ നടപ്പിലാക്കില്ല “. ഇതാണ് മുഖ്യമന്ത്രി പറഞ്ഞത്. ഈ പറഞ്ഞതിൽ ഒരു കൂട്ടരുടെ ചോദ്യം എന്ത് കൊണ്ട് NRC പറഞ്ഞില്ല എന്നതാണ്. അതിനുള്ള ഉത്തരം മുൻപ് പറഞ്ഞപോലെ NRC ഇപ്പോൾ Assam ഇൽ മാത്രം ഉള്ള ഒന്നാണ് എന്നാൽ CAB രാജ്യമൊട്ടുക്കും വരുന്ന നിയമമാണ് എന്നതാണ് . അടുത്ത ചോദ്യം രാജ്യം ഒരു നിയമം pass ആക്കിയാൽ അത് പാലിക്കേണ്ട ബാധ്യത കേരളത്തിനില്ലേ എന്നതാണ്. ഇവിടെയാണ്‌ ഈ നിലപാടിന്റെ ശക്തി നമുക്ക് മനസ്സിലാക്കേണ്ടത്. CAB നിയമം പാലിക്കില്ല എന്ന നിലപാടിലൂടെ സുപ്രീം കോടതിയിലും രാജ്യത്തൊട്ടുക്കും ഒരു സമര പോരാട്ടത്തിനാണ് മുഖ്യമന്ത്രി തുടക്കം കുറിച്ചിരിക്കുന്നത്. സുപ്രീം കോടതിയിൽ ഈ വിഷയം എത്തുമ്പോൾ ഭരണഘടനയിലെ 14, 25, 26, 27, 28 Article കളുടെ ലംഘനമാണ് CAB bill എന്നും അതിനാൽ ആണ് നടപ്പിലാക്കാത്തത് എന്നും കേരളത്തിന്‌ വാദിക്കാൻ സാധിക്കും. അതിലൂടെ സുപ്രീം കോടതി വഴി തന്നെ ഈ bill നു തടയിടാൻ വഴി തെളിയും എന്നും പ്രതീക്ഷിക്കാം.

രാജ്യം ഭരണഘടനയെ കാറ്റിൽ പറത്താൻ ശ്രമിക്കുമ്പോൾ നമ്മുടെ സർക്കാൻ ഇത്തരം നടപടികളിലൂടെ അതിനെ ചെറുക്കാൻ ശ്രമിക്കുമ്പോൾ, നമ്മളാൽ കഴിയുന്ന പ്രതിഷേധങ്ങളും ആയി, നാം അഭിമാനിക്കുന്ന നമ്മുടെ രാജ്യത്തിന്റെ സമ്പന്നവും വൈവിദ്ധ്യപൂർണ്ണവും ആയ പാരമ്പര്യത്തെ നില നിർത്താൻ നമുക്ക് ഒറ്റക്കെട്ടായി പോരാടാം.