Caged (2011)

Sreejesh Nair

2011ൽ സ്റ്റീഫൻ ബ്രെന്നൻമേയറുടെ സംവിധാനത്തിൽ ചാന്റൽ ഡമ്മിങ് നായികയായി ഇറങ്ങിയ ഡച്ച് ഇറോട്ടിക് ത്രില്ലർ ആണ് Caged. വിവാഹിതയായ ഒരു സ്ത്രീയുടെ അടക്കി വച്ച വികാരങ്ങൾ അനർഗളനിർഗളം ഒഴുകുന്നു എന്ന് വേണമെങ്കിൽ ചുരുക്കി പറയാം ഈ സിനിമയെ. പക്ഷെ വിവാഹം കഴിച്ചു എന്നത് കൊണ്ട് തന്റെ മോഹങ്ങളും ആഗ്രഹങ്ങളും ഒരേ ഒരാളിൽ മാത്രം ഒതുക്കി നിർത്തി ജീവിക്കേണ്ടതുണ്ടോ എന്നൊരു ചിന്താഗതി ഈ സിനിമ ചർച്ച ചെയ്യുന്നു. സംഗതി വിവാദ വിഷയമാണ്.  പാശ്ചാത്യ സംസ്കാരത്തിൽ നടക്കാവുന്നവയാണ് എന്നൊക്കെ പറയാം…ഒരു ഇന്ത്യൻ കോൺടെക്സ്റ്റിൽ ചിലപ്പോൾ അംഗീകരിക്കാൻ പറ്റാത്ത ഒന്നാണെന്നും പറയാം.

കഥയിലേക്ക് വന്നാൽ നമ്മുടെ നായികയും ഇത് പോലെയാണ്.പക്ഷെ തന്റെ ഭർത്താവിനെ മാത്രമേ അവർക്ക് ഉള്ളഴിഞ്ഞു സ്നേഹിക്കാൻ സാധിക്കുന്നുള്ളൂ.ബാക്കി ഉള്ളവർ എല്ലാം തന്റെ ശരീരം ആഗ്രഹിക്കുന്ന കാര്യങ്ങൾ തീർക്കാൻ ഉള്ള മാധ്യമങ്ങൾ മാത്രം. ഒരു പോർണോ പോലെയാണ് ഇതിലെ കിടപ്പറ രംഗങ്ങൾ എല്ലാം തന്നെ ചിത്രീകരിച്ചിട്ടുള്ളത്.പക്ഷെ ഒരു ചെറിയ ട്വിസ്റ്റും മിസ്റ്ററിയും എല്ലാംകൂടി വെറും ഒരു ഇറോട്ടിക് ത്രില്ലർ എന്നതിലുപരി ഒരു മോശമല്ലാത്ത ത്രില്ലർ മൂവി എന്ന നിലയിലേക്ക് സിനിമയെ കൊണ്ടെത്തിക്കുന്നു. മോശമല്ലാത്ത ഒരു സിനിമ എക്സ്പീരിയൻസ് ആണ് Caged .

You May Also Like

നാട്ടിൻപുറത്തുകാരിയുടെ പരിവേഷം വിട്ടു അനുശ്രീയുടെ സ്റ്റൈലിഷ് ഫോട്ടോ ഷൂട്ട്

മലയാള സിനിമയിലെ ഏറ്റവും പ്രശസ്തയായ അഭിനേത്രിമാരിൽ ഒരാളാണ് അനുശ്രീ. 2012-ൽ റിലീസായ, ഫഹദ് ഫാസിൽ നായകനായി…

അടിപൊളി ലുക്കിൽ മാളവിക മോഹൻ, ചിതങ്ങൾ ഇന്റർനെറ്റിൽ വൈറൽ

ചലച്ചിത്ര ഛായാഗ്രാഹകനായ കെ.യു. മോഹനന്റെ മകളാണ് മാളവിക. കണ്ണൂർ ജില്ലയിലെ പയ്യന്നൂരിൽ നിന്നുള്ള കുടുംബമാണെങ്കിലും മാളവിക…

പൂർണിമ ഇന്ദ്രജിത്ത് എന്ന നടിയുടെ അഭിനയ മികവ് ഇത്ര ഗംഭീരമായി ഉപയോഗിച്ച മറ്റൊരു സിനിമയില്ല

Ragesh ഇതൊരു സിനിമയല്ല. കവിതയാണ്. ആ കവിതയുടെ അലങ്കാരം പൂർണിമയുമാണ്. ഇത്രയും വർഷം ഇവിടെയുണ്ടായിരുന്നിട്ടും പൂർണിമ…

“അനിയന് എന്തിനാ പെണ്ണ് നോക്കുന്നത് രണ്ടാൾക്കും കൂടി ഒരെണ്ണം പോരെടി…”

“അനിയന് എന്തിനാ പെണ്ണ് നോക്കുന്നത് രണ്ടാൾക്കും കൂടി ഒരെണ്ണം പോരെടി…” Shameer KN വെറുതെ ഇരുന്ന…