1

പല തരത്തിലുള്ള ഫ്രൂട്ട് കേക്ക് നമ്മള്‍ കേട്ടിട്ടുണ്ടല്ലോ. ഇപ്രാവശ്യം ഈന്തപ്പഴം കൊണ്ടൊരു ഫ്രൂട്ട് കേക്ക് ആയാലോ?

ആവശ്യമുള്ള സാധനങ്ങള്‍ :

  • ഈന്തപ്പഴം(കുരു കളഞ്ഞത്)   – 20 എണ്ണം ( 150 ഗ്രാം)
  • വാല്നട്സ്/കാഷ്യു നട്ട്സ്/ബദാം – കാല്‍ കപ്പ്‌
  • മൈദാ – ഒന്നേകാല്‍ കപ്പ്‌
  • ബട്ടര്‍   –  125 ഗ്രാം
  • കോണ്ടെന്‍സ്ട് മില്‍ക്ക് – 400 ഗ്രാം
  • സോഡാ പൌഡര്‍ – 1 ടീസ്പൂണ്‍
  • ബേക്കിംഗ് പൌഡര്‍ – 1 ടീസ്പൂണ്
  • വാനില എസ്സെന്‍സ് – 1 ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം:

ഈന്തപ്പഴം അല്പം വെള്ളത്തില്‍ അരമണിക്കൂര്‍ കുതിര്‍ത്തു വയ്ക്കുക. അതിനു ശേഷം മിക്സിയില്‍ അരച്ചെടുക്കുക.മൈദയും ബാകിംഗ് പൌടെറും സോഡാ പൊടിയും കൂട്ടി യോജിപ്പിച്ചു ഇടഞ്ഞു വയ്ക്കുക. ഇതിലേക്ക് അരച്ചുവച്ച ഈന്തപ്പഴവും കന്ന്ടെന്‍സ്‌ട് മില്‍ക്കും ബട്ടര്‍ ഉരുക്കിയതും ചേര്‍ത്ത് നന്നായി ഇളക്കുക. വാനില എസ്സെന്‍സ് ഈ കൂട്ടിലേക്ക് ചേര്‍ക്കുക. അവസാനമായി ചെറുതായി പൊടിച്ച നട്ട്സും ചേര്‍ക്കുക. ബട്ടര്‍ പുരട്ടി മയപ്പെടുത്തിയ ബേക്കിംഗ് ട്രയിലേക്ക് പകരുക. പ്രീ ഹീറ്റ് ചെയ്ത ഓവനില്‍ 180 ഡിഗ്രി സെല്‍ഷ്യസില്‍ 30-40 മിനിറ്റ് ബേക് ചെയ്യുക.ഓവനില്‍ നിന്നും എടുത്തു തണുത്ത ശേഷം ട്രെയില്‍ നിന്നും ഇളക്കി ഉപയോഗിക്കുക.‍

You May Also Like

ഷെയർ,ഒരു എത്തിനോട്ടം

കമ്പനികൾ ഷെയർ ഇഷ്യൂ ചെയ്യുന്നത് എന്തിനാണെന്നും, സ്വർണം, പുരയിടം മറ്റുള്ളവയേക്കാൾ ഷെയറിനു ഇരട്ടിയിലധികം വരവും വർധനയും…

ഡിജിറ്റല്‍ ക്യാമറ വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍…

വിലകൂടിയ ഒരു ക്യാമറ വാങ്ങുക എന്നതിലും നല്ലത്, ആവശ്യങ്ങള്‍ മനസ്സിലാക്കി ഒരു ക്യാമറ തിരഞ്ഞെടുക്കുക എന്നതാണ്.

ആരോഗ്യകരമായ ഒരു ദിനത്തിന് വേണ്ടി ഓരോ മണിക്കൂറിലും നിങ്ങള്‍ ചെയ്യേണ്ട കാര്യങ്ങള്‍

നല്ല ഉറക്കം നിങ്ങളുടെ ശരീര പോഷണത്തെ മാത്രമല്ല നിങ്ങളുടെ ആ ദിവസത്തെ തന്നെ നല്ലതാക്കി കളയും. അലാറം നേരത്തെ വെച്ച് അവസാനം അത് അടിക്കുമ്പോള്‍ സ്നൂസ് ചെയ്ത് വീണ്ടും ഉറങ്ങുന്ന പരിപാടി നിര്‍ത്തി ആദ്യമേ അലാറം നീട്ടി വെക്കുക.

കര്‍ക്കിടകത്തില്‍ മുരിങ്ങയില കഴിക്കരുതെന്ന് പറയുന്നതെന്തുകൊണ്ട് ?

മലയാളിയുടെ തീന്മേശയിലെ പ്രധാന വിഭവങ്ങളിലൊന്നാണ് മുരിങ്ങയിലക്കറി.