സാധാരണക്കാരന് റിസർവ് ബാങ്കിൽ അക്കൗണ്ട് തുടങ്ങാൻ പറ്റുമോ ?

അറിവ് തേടുന്ന പാവം പ്രവാസി

വ്യക്തികൾക്ക് നേരിട്ട് റിസർവ് ബാങ്കിൽ അക്കൗണ്ട് തുടങ്ങുവാൻ അവസരം ഉണ്ട്. ഇങ്ങനെ ഉള്ള അക്കൗണ്ടിനെ ഗിൽറ്റ് അക്കൗണ്ട് എന്നാണ് പറയുന്നത്. റീട്ടെയിൽ നിക്ഷേപകരുടെ പങ്കാളിത്തം ബോണ്ട് മാർക്കറ്റിൽ കൂട്ടുക എന്നതാണ് റീറ്റെയ്ൽ ഡയറക്റ്റ് ഗിൽറ്റ് അക്കൗണ്ട് (RDG) എന്ന ഈ സൗകര്യത്തിലൂടെ ലക്ഷ്യം വയ്ക്കുന്നത്.ഇതിലൂടെ വ്യക്തികൾക്ക് ബോണ്ടുകൾ വാങ്ങുവാനും, വിൽക്കുവാനും സാധിക്കും.
ഇടനിലക്കാരെ ഒഴിവാക്കി നേരിട്ട് നിക്ഷേപം നടത്താവുന്ന ഒരു പദ്ധതിയാണിത്. ആർഡിജി അക്കൗണ്ട് തുടങ്ങുന്നതും നിലനിർത്തുന്നതും സൗജന്യമാണ് . സർക്കാർ കടപ്പത്രങ്ങൾ ജനകീയവൽക്കരിക്കുക എന്ന ലക്ഷ്യവും ഇതിനുണ്ട്. റിസർവ് ബാങ്ക് ഇതിനായി തുടങ്ങിയിരിക്കുന്ന പോർട്ടലിലൂടെ ഇടപാടുകൾ നടത്തുവാൻ സാധിക്കും. നാല് തരത്തിലുള്ള നിക്ഷേപങ്ങളാണ് ഇതിലൂടെ നടത്തുവാൻ സാധിക്കുന്നത്.

⚡1 . സർക്കാരിന്റെ ട്രഷറി ബില്ലുകൾ
⚡2 . ഇന്ത്യാ ഗവർന്മെന്റിന്റെ സെക്യൂരിറ്റികൾ
⚡3 . സോവറിൻ ഗോൾഡ് ബോണ്ടുകൾ
⚡4 . സംസ്ഥാന വികസന വായ്‌പകൾ(SDL)
ഇതിനായി
💫റിസർവ് ബാങ്കിന്റെ വെബ്സൈറ്റിൽ പോവുക.
💫RDG അക്കൗണ്ടിനായി നിദേശിച്ചിരിക്കുന്ന ഫോം പൂരിപ്പിക്കുക
💫എല്ലാ വിശദാംശങ്ങളും സമർപ്പിച്ചശേഷം മൊബൈലിലും , ഇമെയിലിലും വന്ന ഒ ടി പി ഉപയോഗിച്ച് നമ്മുടെ അക്കൗണ്ട് തന്നെയാണെന്ന് സ്ഥിരീകരിക്കുക
💫റജിസ്ട്രേഷൻ പൂർത്തിയായാൽ RDG അകൗണ്ട് തുറക്കുവാൻ സാധിക്കും
💫പോർട്ടൽ ഉപയോഗിക്കുവാനുള്ള കൃത്യമായ നിർദേശങ്ങൾ ഇമെയിൽ വഴിയോ ഫോൺ വഴിയോ ലഭ്യമാകും

താഴെ പറയുന്ന രേഖകളുള്ള വ്യക്തികൾക്ക് റിസർവ് ബാങ്കിൽ അക്കൗണ്ട് തുടങ്ങുവാൻ സാധിക്കും.
☄️1 .ഒരു സേവിങ്സ് ബാങ്ക് അക്കൗണ്ട്
☄️2 . പാൻ നമ്പർ ഉണ്ടായിരിക്കണം
☄️3 . ഇമെയിൽ വിലാസം ഉണ്ടായിരിക്കണം
☄️4 . ഉപയോഗത്തിലുള്ള ഒരു മൊബൈൽ നമ്പർ ഉണ്ടായിരിക്കണം

Leave a Reply
You May Also Like

ഗൂഗിൾ മാപ്പിൽ ഇല്ലാത്ത ഒരു സ്ഥലം ടൈപ്പ് ചെയ്താൽ എവിടേക്കാണ് പോയിന്റ് ചെയ്യുന്നത് ?

നമ്മള്‍ മൊബൈലിലെ ഏതെങ്കിലും മാപ്പ് സോഫ്റ്റ്‌വെയറില്‍ ഒരു ലൊക്കേഷന്‍ പേര് ടൈപ്പ് ചെയ്തു കൊടുത്താല്‍ , ആ പ്രോഗ്രാം ഉടന്‍ തന്നെ ആ പേരിനു സമമായ കോര്‍ഡി നേറ്റുകള്‍ ഉണ്ടാക്കും .

നമ്മിൽ പലരും കേട്ടിട്ടുപോലുമില്ലാത്ത 10 കണ്ടുപിടിത്തങ്ങൾ

നമ്മിൽ പലരും കേട്ടിട്ടുപോലുമില്ലാത്ത 10 കണ്ടുപിടിത്തങ്ങൾ അറിവ് തേടുന്ന പാവം പ്രവാസി ശാസ്ത്ര സാങ്കേതികവിദ്യ ഏറെ…

ഭൂമിയില്‍ നമ്മൾ നില്‍ക്കുന്നതിനു മറുവശത്ത് എന്താണ് ? ഫ്‌ളൂം എന്ന ഗൂഗിൾ പ്രോജക്ട് എന്തിനുള്ളതാണ് ?

ഭൂമി ഉരുണ്ടതാണെന്ന് പഠിക്കുന്ന സമയത്ത് ചിലര്‍ക്കെങ്കിലും തോന്നിയിട്ടുണ്ടാകുന്ന ഒരു കുസൃതിച്ചിന്തയുണ്ട് – നാം നില്‍ക്കുന്നിടത്തു നിന്ന് കുഴിച്ചാല്‍ ഭൂമിയുടെ മറുവശത്ത് എത്തിക്കൂടെ എന്ന്?

എന്തുകൊണ്ടാണ് വലിപ്പത്തിൽ വമ്പനായ കാപ്സിക്കത്തേക്കാൾ ഇത്തിരിക്കുഞ്ഞൻ കാന്താരിമുളകിന് ഇത്ര എരിവ് ?

എന്തുകൊണ്ടാണ് വലിപ്പത്തിൽ വമ്പനായ കാപ്സിക്കത്തേക്കാൾ ഇത്തിരിക്കുഞ്ഞൻ കാന്താരിമുളകിന് ഇത്ര എരിവ് ? മുളകുകൾ പല നിറത്തിൽ…