“Can i come in” ഉം “May i come in” ഉം തമ്മിലുള്ള വ്യത്യാസം എന്താണെന്ന് അറിയണോ ?

heartstrings-104-(500)

നമ്മള്‍ ഒരു റൂമിലേക്കോ ഓഫീസിലേക്കോ കടന്നു ചെല്ലുമ്പോള്‍ സാധാരണ അനുവാദം ചോദിക്കാനായി ഉപയോഗിക്കുന്ന സെന്ടന്സുകള്‍ ആണ് Can i come in ഉം May i come in ഉം. എന്നാല്‍ ഇവ തമ്മിലുള്ള അര്‍ത്ഥ വ്യത്യാസം എന്താണെന്നോ അവയെപ്പോ ഏതു സന്ദര്‍ഭത്തില്‍ ഉപയോഗിക്കമെന്നോ ആര്‍ക്കും വലിയ നിശ്ചയം കാണില്ല. ആ സംശയം ഒരു ചെറു പോസ്റ്റ്‌ വഴി ഇവിടെ തീര്‍ക്കാം.

ആദ്യമായി പൂര്‍ണമായ സെന്ടന്സുകള്‍ താഴെ വായിക്കാം.

Can i come in Sir ?

May i come in Sir ?

ഇവയുടെ അര്‍ത്ഥം (ഞാന്‍ അകത്തേക്ക് പ്രവേശിക്കട്ടെയോ) ഏകദേശം ഒന്നാണെങ്കിലും Can i come in Sir ? എന്നത് ഒരു informal ആയി ഉപയോഗിക്കുന്ന സംഗതിയാണ്. അതായത് നിങ്ങളുടെ സഹപ്രവര്‍ത്തകരോടോ സുഹൃത്തുക്കളോടോ ഉപയോഗിക്കാവുന്ന ഒരു ചോദ്യമാണ് Can i come in Sir ? എന്നത്.

അപ്പോള്‍ അവര്‍ ഉത്തരം പറയും, Yes, you can എന്ന്.

ഇനി May i come in Sir ? എന്ന അനുവാദ ചോദ്യം തികച്ചും ഫോര്‍മല്‍ ആയും കൂടുതല്‍ Polite അഥവാ മര്യാദയോടെ ഉപയോഗിക്കാവുന്നതും ആണ്. അതായത് ഓഫീസുകളില്‍ നിങ്ങളുടെ മേലുദ്യോഗസ്ഥരോടോ സ്കൂളില്‍ നിങ്ങളുടെ അധ്യാപകരോടോ ചോദിക്കാവുന്ന അനുവാദ ചോദ്യം ആണ് May i come in Sir ? എന്നത്.

ഈ ചോദ്യം കേള്‍ക്കുമ്പോള്‍ അവര്‍ ഉത്തരം പറയും, Yes, you may എന്ന്.

ഇപ്പോള്‍ മനസ്സിലായില്ലേ രണ്ടു സെന്ടന്സുകളും തമ്മിലുള്ള വിത്യാസം. ഈ ചാപ്ടര്‍ നിങ്ങള്‍ക്ക് ഗുണം ചെയ്തെങ്കില്‍ ഇത് ഷെയര്‍ ചെയ്തു മറ്റുള്ളവരിലേക്ക് എത്തിക്കുമല്ലോ ?