ഐ.എ.എസുകാരനും ഏഴാംതരം പഠിച്ചവനും ഒരു കുട്ടി കിണറ്റിലേക്ക് വീഴുന്നത് കണ്ടാൽ ആരാകും കുട്ടിയെ രക്ഷപെടുത്താൻ കിണറ്റിൽ ചാടുക ?

161

Haris Khan

ഒരു പഠനത്തിൽ കണ്ടെത്തിയതാണ്.ഒരു IAS അല്ലെങ്കിൽ ഉന്നത വിദ്യാഭ്യാസം നേടിയവനും ഒരു ഏഴാംതരം മാത്രം പഠിച്ച മനുഷ്യനും നിൽക്കുമ്പോൾ ഒരു കുട്ടി കിണറ്റിലേക്ക് വീഴുന്നു എന്ന് വിചാരിക്കുക. ഉന്നത വിദ്യാഭ്യാസൻ അനങ്ങില്ല. എന്നാൽ ഏഴാംതരം മാത്രം പഠിച്ച മനുഷ്യൻ കിണറിലേക്ക് എടുത്ത് ചാടി കുഞ്ഞിനെ രക്ഷിക്കാൻ ശ്രമിക്കും എന്നാണ്.

ഒരുക്കലും ഒരു IAS, ഒരു ഡോക്ടർ അല്ലെങ്കിൽ ഉന്നത വിദ്യാഭ്യാസം നേടിയ ഒരു മനുഷ്യൻ അങ്ങിനെ ചെയ്യാൻ തയ്യാറാവില്ല.എന്ത് കൊണ്ടാവും അത്…?തലച്ചോർ വികസിക്കും തോറും ഹൃദയം ചുരുങ്ങി പോവുന്നത് എന്ത് തരം രോഗമാണ്..?കരുണയും മനുഷ്യത്വവും ആർജ്ജിക്കാനാവാത്ത വിദ്യാഭ്യാസം
കൊണ്ട് സമൂഹത്തിനെന്ത് കാര്യം ..? മനസ്സിലാക്കുക അറിവും, തിരിച്ചറിവും രണ്ടാണ്.

ഇന്നലത്തെ അദ്ധ്യാപകൻെറ പ്രവർത്തി നോക്കൂ,ഗുരുവാണ്,മാതൃകയാവേണ്ടവനാണ്സഹജീവി സ്നേഹം പകർന്ന് കൊടുക്കേണ്ടവനാണ്.അയാൾ പഠിപ്പിക്കുന്ന ഒരു കുട്ടി “സാറിനെതിരെ ആക്ഷനെടുക്കണം” എന്ന് മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞത് എത്ര മാത്രം മുറിപ്പെട്ടിട്ടാണം .ഇത്തരം അദ്ധ്യാപഹയൻമാരെയെല്ലാം തോക്കിൻ മുനയിൽ നിർത്തി കാരൂർ നിലകണ്ഠപ്പിള്ളയുടെ “പൊതിച്ചോർ” നൂറ് തവണ വായിപ്പിക്കണം. തിരിച്ചറിവുണ്ടാവാൻ ഉപകരിച്ചേക്കും.

പിന്നെ ആ അപ്പോത്തിക്കിരി… അല്ലാ, പുതു കാലത്തെ ഡോക്ടർമാരിൽ നിന്ന് നിങ്ങൾ എന്താണ് പ്രതീക്ഷിച്ചത് …?ഭീമമായ തൻെറ മുതൽ മുടക്ക് തിരിച്ച് പിടിക്കാനുള്ള ടൂളായി മാത്രം മനുഷ്യശരീരം കാണുന്നവരിൽ നിന്ന് സേവനം പ്രതീക്ഷിക്കുക എന്നതൊക്കെ ഇച്ചിരി ഓവറല്ലേ ?

വർഷാവർഷം സ്വയാശ്രയ ലാബിൽ അടവെച്ച് വിരിയിക്കുന്ന വൈദ്യ സ്നോബുകളുണ്ടാ ക്കാൻ പോവുന്ന കെടുതികൾ രാജ്യം കാണാൻ പോവുന്നതേയുള്ളൂ.വീട്ടിൽ കിടന്ന് മരിക്കാൻ പ്രാർത്ഥിക്കുക.
പാർട്സെങ്കിലും ബാക്കിയായി കിട്ടും.അത്രയേ ചെയ്യാനുള്ളൂ.നമ്മൾ തന്നെ തുറന്ന് വിട്ട ഭൂതമാണത്. ക്ലാസ് മുറിയിലെ ആ കുഴി എന്നെ അലോസരപ്പെടുത്തുന്നില്ല, കടിച്ച പാമ്പിനോടും ഒരു വിദ്വേഷവും തോന്നുന്നില്ല. എന്നെ അസ്വസ്ഥനാക്കുന്നത് അവർ പാഴാക്കിയ ആ മണിക്കൂറുകളാണ്.
അത് ആ കുഞ്ഞിനെ ജീവതത്തിലേക്ക് തിരികെ വിളിക്കാനുള്ള നമ്മുടെ സാധ്യതകളായിരുന്നു. ഫോട്ടോ നോക്കൂ, നിങ്ങളെത്ര തല്ലിക്കൊഴിച്ചാലും പുറകേ വരാനുള്ളത് ഉഗ്രൻ, മാസ്സ് പിള്ളേരാണ്. അതാണ് ഏക ആശ്വാസം