ഹൃദയത്തിനു കാൻസർ ബാധിക്കുമോ ?

അസാധാരണമായ, കാര്യകാരണസഹിതമല്ലാത്ത കോശവളർച്ച ശരീരത്തിലെ മറ്റുകലകളേയും ബാധിയ്ക്കുന്ന അവസ്ഥയാണ് അർബുദം അഥവാ കാൻസർ. ഡി.എൻ.എ-ആർ.എൻ.എ വ്യവസ്ഥിതി എന്ന സങ്കീർണ്ണവും അതികാര്യക്ഷമവുമായ പ്രക്രിയയിലൂടെ അനുസ്യൂതം നടന്നുകൊണ്ടിരിയ്ക്കുന്ന പ്രതിഭാസമാണ് കോശങ്ങളുടെ സൃഷ്ടിയും വളർച്ചയും വികാസവും. ഈ അനുസ്യൂതമുള്ള പ്രക്രിയയിലൂടേയാണ് ശരീരപ്രവർത്തനങ്ങൾ ചിട്ടയായി നടക്കുന്നത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങളിൽ ഏതെങ്കിലും നിയന്ത്രാതീതമായാൽ ശാരീരികാസ്വാസ്ഥ്യം പ്രകടമാവും. കോശങ്ങളുടെ അമിതവും നിയന്ത്രണാതീതവും ആയ വിഭജനമാണ് അർബുദം. സാധാരണ ശരീരകോശങ്ങളിൽ നിഷ്ക്രിയരായി കഴിയുന്ന അർബുദജീനുകളെ , രാസവസ്തുക്കളോ, പ്രസരങ്ങളോ, രോഗാണുക്കളോ, മറ്റു പ്രേരക ജീവിത ശൈലികളോ ഉത്തേജിപ്പിയ്ക്കുന്നു. ഇപ്രകാരം സാധാരണ കോശം അർബുദകോശമാകുന്നു.അതായത് കോശവിഭജനം അതിന്റെ നിയമങ്ങളെല്ലാം തെറ്റിക്കുന്നതാണ് അർബുദം.

തലച്ചോറ്, നട്ടെല്ല്, അസ്ഥി, വായ, ശ്വാസകോശം എന്നിങ്ങനെ മിക്കവാറും അവയവവങ്ങളെ അർബുദം ബാധിക്കാറുണ്ട്. എന്നാൽ ഹൃദയത്തിനു കാൻസർ ബാധിക്കാമെങ്കിലും അത് അപൂർവങ്ങളിൽ അത്യപൂർവമാണ് . ഹൃദയം നിർമിച്ചിരിക്കുന്ന കോശങ്ങളുടെ പ്രത്യേകതയാണ് അതിനു കാരണം. വിഭജനം നടക്കാത്ത കോശങ്ങളാലാണ് ഹൃദയത്തിന്റെ നിർമിതി. കോശങ്ങൾ അനിയന്ത്രിതമായി പെരുകുന്നത് വിഭജനം വഴിയാണല്ലോ.

അപ്പോൾ വിഭജനം നടക്കുന്ന കോശങ്ങളിൽ, ആ കോശവിഭജനം നിയന്ത്രണത്തിനും അപ്പുറം ആകുമ്പോൾ കാൻസർ ആകും. എന്നാൽ വിഭജിക്കുകയേ ഇല്ലാത്ത കോശങ്ങളിൽ അതിനുള്ള സാധ്യത തുലോം വിരളമാണ്. ഹൃദയം നിർമിച്ചിരിക്കുന്ന കോശങ്ങളുടെ പ്രത്യേകതയാണ് അതിനു കാരണം. വിഭജനം നടക്കാത്ത കോശങ്ങളാലാണ് ഹൃദയത്തിന്റെ നിർമിതി. കോശങ്ങൾ അനിയന്ത്രിതമായി പെരുകുന്നത് വിഭജനം വഴിയാണല്ലോ വിഭജനം നടക്കാത്ത കോശങ്ങളാൽ നിർമ്മിതമായ ഹൃദയത്തിൽ കാൻസർ ഉണ്ടാകാനുള്ള സാധ്യത ഇല്ല എന്നുതന്നെ പറയാം.

എന്നാൽ ഹൃദയത്തിനു കാൻസർ ബാധിക്കാം എന്നാൽ അത് അപൂർവങ്ങളിൽ അത്യപൂർവമാണ് . ഹൃദയത്തിൽ മുഴകളുണ്ടാകാം, പക്ഷേ അവയിൽ ഭൂരിഭാഗവും നോൺകാൻസറസ് ആണ്. മിക്കവാറും മുഴകൾ ശസ്ത്രക്രിയ വഴി നീക്കം ചെയ്യാനുമാവും. ഹൃദയ വാൽവുകളെയും പേശികളെയും ഒക്കെ അപൂർവമായി കാൻസർ ബാധിക്കാറുണ്ട്. ശരീരത്തിലെ മൃദുകോശങ്ങളെ ബാധിക്കുന്ന സാർകോമ പോലുള്ള കാൻസറാണ് ഹൃദയത്തെ ബാധിക്കുന്നാതായി കാണുന്നത്. എന്നാൽ ശ്വാസകോശത്തിലോ , കരളിലോ ഒക്കെ ബാധിച്ച കാൻസർ സെക്കൻഡറി സ്റ്റേജിൽ എത്തുന്ന സാഹചര്യത്തിൽ ഹ‍ൃദയത്തിലേക്കും പടരാറുണ്ട്.

You May Also Like

കുടവയർ കുറയ്ക്കാൻ വെളുത്തുള്ളി കൊണ്ട് ചില ഒറ്റമൂലികൾ

പാചകത്തിനും ഔഷധത്തിനുമായി ഉപയോഗിക്കുന്ന,അമരില്ലിഡേസി സസ്യകുടുംബത്തിൽ പെട്ട ഒരു സസ്യമാണ്‌ വെളുത്തുള്ളി . ഇതിന്റെ കാണ്ഡമാണ് ഉപയോഗയോഗ്യമായ…

ഗര്‍ഭനിരോധനം പ്രകൃതിദത്ത മാര്‍ഗങ്ങളിലൂടെ

ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ എന്നു പറയുമ്പോള്‍ തന്നെ എല്ലാവരുടെയും മനസില്‍ വരുന്ന കാര്യങ്ങളാണ് ഉറകള്‍, ഗുളികകള്‍, കുത്തിവയ്പ്പ്, കോപ്പര്‍ ടീ തുടങ്ങിയ

യുവാക്കൾക്ക് സന്ധിവാതം വരുന്നത് എന്തുകൊണ്ടാണെന്ന് അറിയാമോ ? കാരണം അറിഞ്ഞാൽ നിങ്ങൾ ഞെട്ടും..!!

ഇക്കാലത്ത്, നിരവധി യുവാക്കൾ സന്ധി വേദന കൊണ്ട് ബുദ്ധിമുട്ടുന്നു. ആരോഗ്യമുള്ള പ്രായത്തിൽ പലരും സന്ധി വേദന…

രോഗം വന്ന പക്ഷികളെ കൊല്ലുന്നത് നീചമോ പാപമോ അല്ല ! – അനില്‍ കുമാര്‍ വിടി

പക്ഷിപ്പനി പടര്‍ന്നു പിടിച്ച കുട്ടനാടന്‍ പ്രദേശങ്ങളില്‍ പക്ഷികളെ കൊന്നൊടുക്കുന്ന നടപടികള്‍ പുരോഗമിക്കുകാണല്ലോ. നീചം, പാപം, പുരോഗമന…