‘സ്പീഡ് ലിമിറ്റ്’ നോക്കി ഓടിച്ചാല്‍ ആര്‍ക്കും ഈ ‘ക്യാമറ കണ്ണുകളെ’ പേടിക്കേണ്ട കാര്യം ഇല്ല. പതുക്കെ മെല്ലെ പോകുന്നവര്‍ ആര്‍ക്കും ഒരു അപകടവും ഉണ്ടാക്കില്ല, ഒരാളെയും പേടിക്കുകയും വേണ്ട.
പക്ഷെ ചില യുറോപ്യന്‍ ഗവേഷക കുട്ടികള്‍ ഒരു വേറിട്ട കണ്ടു പിടിത്തം നടത്തി. ഒരു കൃത്യമായ വേഗത്തില്‍ ‘പറന്നാല്‍’ ക്യാമറ ‘ഫ്ലാഷ്’ അടിക്കും മുന്‍പ് രക്ഷപെടാം എന്നാണ് കണ്ടു പിടിത്തം. ഒരു മണിക്കൂറില്‍ 119 മില്യണ്‍ മൈല്‍സ് വേഗത കൈവരിക്കാനായാല്‍ മാത്രമേ നിരിക്ഷണ ക്യാമറകളുടെ കുരുക്കില്‍ നിന്ന് രക്ഷ നേടാന്‍ പറ്റുകയുള്ളു.
‘ടോപ്പ്ലെര്‍ എഫക്റ്റ്’ എന്ന ശാസ്ത്രത്തെ മുന്‍ നിറുത്തി നടത്തിയ ഈ കണ്ടു പിടിത്തം, ഭാവിയിലെ താരമായി മാറാനാണ് സാധ്യത.