മദ്യ ഔട്ട്ലെറ്റുകളിൽ ജോലി ചെയ്യാൻ നിയമം അനുവദിക്കുന്ന സ്ത്രീകള്‍ക്ക് ബാറുകളില്‍ മദ്യം വിളമ്പുന്ന ജോലി ചെയ്യാൻ നിയമം അനുവദിക്കുന്നുണ്ടോ ?

അറിവ് തേടുന്ന പാവം പ്രവാസി

ഔട്ട്‌ലെറ്റുകളില്‍ സ്ത്രീകള്‍ മദ്യം എടുത്തുകൊടുക്കുന്നത് അനുവദനീയമായ നാട്ടില്‍ ബാറില്‍ സ്ത്രീകള്‍ മദ്യം വിളമ്പുന്നത് എങ്ങനെ തെറ്റാകും എന്നാണ് കൊച്ചിയില്‍ ബാറുകളില്‍ മദ്യം വിളമ്പിയ സ്ത്രീകള്‍ക്കെതിരെ കേസ് എടുത്തതു മുതല്‍ സോഷ്യൽ മീഡിയയിൽ ഉയര്‍ന്നു കേള്‍ക്കുന്ന ചോദ്യം.

അബ്കാരിനിയമത്തിലെ വ്യവസ്ഥകളാണ് സ്ത്രീകള്‍ക്ക് ബാറുകളില്‍ മദ്യം വിളമ്പുന്നതിനു തടസമായി എക്സൈസ് വകുപ്പ് ചൂണ്ടി കാട്ടുന്നത്. ലിംഗ സമത്വവും, മൗലികാവശ ങ്ങളുടെ ലംഘനവും ചൂണ്ടികാട്ടിയാണ് വിവേചനം. ഹൈക്കോടതി തള്ളിയിട്ടും എക്സൈസ് നിയമം മാറ്റിയില്ല. ഹൈക്കോടതി വിധിയിലൂടെയാണ് മദ്യഔട്ലെറ്റുകളില്‍ സ്ത്രീകള്‍ ജോലിയ്ക്കെത്തിയത്. വിദേശ മദ്യനയത്തിലും, ബാര്‍,ബിയര്‍,വൈന്‍ പാര്‍ലറുകളിലെ ലൈസന്‍സ് വ്യവസ്ഥയിലു മാണ് സ്ത്രീകള്‍ക്ക് മദ്യം വിളമ്പുന്നതിനു വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

2013 ലാണ് ഇതു സംബന്ധിച്ച നിയമം വന്നത്. വിദേശ മദ്യ നിയമം 27 (എ) ലാണ് സ്ത്രീകള്‍ മദ്യം വിളമ്പുന്നതിനു വിലക്ക് ഏര്‍പ്പെടുത്തി യിരിക്കുന്നത്. ബാര്‍ ലൈസന്‍സ് വ്യവസ്ഥ 9(എ)യിലും, എഫ്.എല്‍ 11ബിയര്‍,വൈന്‍ പാര്‍ലറുകളിലെ ലൈസന്‍സ് വ്യവസ്ഥയിലും ഇക്കാര്യം പറയുന്നുണ്ട്. ബാറുകളില്‍ മദ്യം വിളമ്പുന്നതിനു വിലക്കുണ്ടെങ്കിലും ഭക്ഷണം വിതരണം ചെയ്യുന്നതിനു സ്ത്രീകൾക്ക് ഈ വിലക്ക് ബാധകമല്ല. എന്നാല്‍ 2015 ല്‍ ബാറില്‍ മദ്യം വിളമ്പാന്‍ അനുവദിക്കണമെന്നുകാട്ടി ഇടുക്കി, തിരുവനന്തപുരം സ്വദേശിനികള്‍ ഹര്‍ജി നല്‍കി. ഈ ഹര്‍ജികള്‍ പരിഗണിച്ചു കൊണ്ട് നിയമം സ്ത്രീ പുരുഷ സമത്വത്തിനെതിരാണെന്നും മൗലികാവകാശങ്ങളുടെ ലംഘന മാണെന്നും ഹൈക്കോടതി വിധിച്ചിരുന്നു.

ഔട്ലെറ്റുകളിലെ മദ്യവിതരണത്തില്‍ നിന്നും സ്ത്രീകളെ നിയമം ചൂണ്ടികാട്ടി ആദ്യം വിലക്കിയിരുന്നു. ഞങ്ങള്‍ ജോലി ചെയ്യാന്‍ തയ്യാറാണെന്നു കാണിച്ച് വനിതാ ഉദ്യോഗാര്‍ഥി കള്‍ കോടതിയെ സമീപിച്ചു. സ്ത്രീകളെ ജോലിക്ക് പരിഗണിക്കാതിരിക്കുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്നു ചൂണ്ടികാട്ടി കോടതി ഒപ്പം നിന്നു. അങ്ങനെ യാണ് ഔട്ലെറ്റുകളിലെ മദ്യ വിതരണത്തിനു സ്ത്രീകളേയും പരിഗണിച്ചത്.

നേരത്തെ വിദേശമദ്യ വിൽപ്പന ശാലയിൽ പോസ്റ്റിങ് വേണമെന്ന് ആവശ്യപ്പെട്ട് ഒരു യുവതി നൽകിയ ഹർജിയിൽ ഹൈക്കോടതി യുവതിക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. നിയമത്തിലെ ഈ വ്യവസ്ഥ നിലനിൽക്കില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാ ണിച്ചിരുന്നു.അതേസമയം, നിയമഭേദഗതി വരാത്തിടത്തോളം കാലം സ്ത്രീകൾ മദ്യം വിളമ്പുന്നത് നിയമലംഘനമാണെന്നാണ് എക്സൈസിന്റെ ഭാഷ്യം. സംസ്ഥാനത്തെ മറ്റുചില ബാർ ഹോട്ടലുകളിലും സ്ത്രീകൾ മദ്യം വിളമ്പുന്നുണ്ടെന്നും നിയമഭേദഗതി വരാത്തതി ടത്തോളം കാലം ഈ ഹോട്ടലുകൾക്കെതി രേയും നടപടിയുണ്ടാ കുമെന്നും എക്സൈസ് അധികൃതർ പറയുന്നു.

You May Also Like

വിദേശ കോടതി വിധികൾ ഇന്ത്യയിൽ ബാധകമാണോ? നടപ്പിലാക്കാൻ സാധിക്കുമോ ?

വിദേശ കോടതി വിധികൾ ഇന്ത്യയിൽ ബാധകമാണോ? നടപ്പിലാക്കാൻ സാധിക്കുമോ ? അറിവ് തേടുന്ന പാവം പ്രവാസി…

കേരളത്തിൽ വനംവകുപ്പ് പിടിച്ചെടുക്കുന്ന ആനക്കൊമ്പുകൾ എന്തു ചെയ്യും ?

രാജ്യാന്തര നിയമങ്ങൾ കർക്കശമാണ്. ആനക്കൊമ്പുകൾ കൊണ്ട് ഒരു പ്രയോജനവും ലഭിക്കില്ല. പറഞ്ഞു പരത്തുന്ന മൂല്യം പണമായി മാറ്റാൻ കഴിയില്ല. കലാപരമായ ആവശ്യങ്ങൾക്കും കലാകാരന്മാരെ സംരക്ഷിക്കാനും വേണ്ടിയാണെങ്കിൽ അതിന് മറ്റു വഴികൾ കണ്ടെത്തണം.

പദ്മിനി എന്ന സിനിമയിൽ പരാമർശിക്കുന്ന ഹിന്ദു വിവാഹ നിയമ പ്രകാരം ഒരു ഹിന്ദു പുരുഷന് ഒരു സമയം രണ്ടു ഭാര്യമാർ ആകാമോ ?

പദ്മിനി എന്ന പുതിയ മലയാള സിനിമയിൽ പരാമർശിക്കുന്ന ഹിന്ദു വിവാഹ നിയമ പ്രകാരം ഒരു ഹിന്ദു…

പുല്ലൂരിക്കടിച്ചാല്‍ തലവേദന മാറുമോ

പീഡനക്കേസുകളില്‍ നമ്മുടെ ഭരണാധികാരികളും നീതിന്യായ വ്യവസ്ഥയും അക്ഷരാര്‍ത്ഥത്തില്‍ ഉരുണ്ട് കളിക്കുകയാണ്. മാദ്ധ്യമക്കാരും രാഷ്ട്രീയക്കാരും അവരവരുടെ താല്‍പര്യമനുസരിച്ച് ബഹു. കോടതികളെ തെറ്റിദ്ധരിപ്പിക്കുകയും ഭരണാധികാരികളെ വിഷമവൃത്തത്തിലാക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. മത-സാംസ്കാരിക നേതാക്കന്മാരും ഇക്കാര്യത്തില്‍ ഒട്ടും പുറകിലല്ല. ഉദ്യോഗസ്ഥവൃന്ദമാകട്ടെ ആളുകളെ കളിയാക്കുകയും ചിരിപ്പിക്കുകയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. ലൈംഗീക പീഡനത്തിന്റെ പേരുപറഞ്ഞ് കാറുകളിലെ കറുത്ത ഫിലിം പൊളിക്കുന്നത് മുതലുള്ള ചില കലാപരിപാടികളാണ് അവര്‍ ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്.