സാധാരണക്കാർക്ക് ലോക്സഭാ നടപടികൾ കാണാൻ പാസ് ലഭിക്കുമോ ?

അറിവ് തേടുന്ന പാവം പ്രവാസി

സാധാരണക്കാർക്ക് പാർലമെന്റ് വളപ്പിലും , ഇരുസഭകളുടെയും സന്ദർശക ഗാലറിയിലും പ്രവേശിക്കാൻ ഒട്ടേറെ സുരക്ഷാ കടമ്പകൾ മറികടന്നേ മതിയാവൂ. സമ്മേളനങ്ങൾ നടക്കുന്ന സമയത്താണെങ്കിൽ വ്യവസ്ഥകൾ കർശനമാകുകയും ചെയ്യും. എംപിമാർ വഴിയാണ് പാസ് ലഭിക്കുക. വ്യക്തിയെ തനിക്ക് നേരിട്ട് പരിചയമുണ്ടെന്നും തന്റെ ഉത്തരവാദിത്തത്തിലാണ് പ്രവേശനമെന്നും സാക്ഷ്യപ്പെടുത്തിയാണ് എംപിമാർ പാസിന് ശുപാർശ ചെയ്യുക. 24 മണിക്കൂർ മുൻപ് നൽകുന്ന അപേക്ഷയനുസരിച്ച് രണ്ട് പേർക്കും , രണ്ട് മണിക്കൂർ ‌കൊണ്ട് നൽകുന്ന അടിയന്തര പാസിൽ ഒരാൾക്കും പ്രവേശനം അനുവദിക്കാം. സ്പീക്കറുടെയോ , മന്ത്രിമാരുടെയോ ഓഫിസിൽ നിന്ന് പ്രത്യേക അനുമതിയിൽ സംഘങ്ങളായി എത്തുന്നവരുമുണ്ട്.
പാസ് അനുവദിക്കും മുൻപ് അപേക്ഷ സമർപ്പിച്ച ആളുകളുടെ പശ്ചാത്തലം ലോക്കൽ പൊലീസ് പരിശോധിക്കും. ഇത് ഉറപ്പു വരുത്തിയ ശേഷമാണ് പാസ് അനുവദിക്കുക. ലോക്സഭാംഗം വഴിയാണ് ശുപാർശ വന്നതെങ്കിൽ അവിടേക്കും (പച്ച നിറത്തിലു ള്ളത്) രാജ്യസഭാംഗം വഴിയാണെങ്കിൽ (ചുവന്ന പാസ്) അവിടേക്കുമാണ് പാസ് നൽകുക. ലഭിച്ച പാസും അംഗീകൃത തിരിച്ചറിയൽ രേഖയുമായി രണ്ട് മണിക്കൂർ മുൻപെങ്കിലും പാർലമെന്റിൽ എത്തണം. മൊബൈൽ ഫോൺ, ബാഗ്, പഴ്സ് എന്നിവയൊന്നും അനുവദിക്കില്ല. പ്രധാന റിസപ്ഷൻ ഗേറ്റിലാണ് ആദ്യ സുരക്ഷാ പരിശോധന. മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ച് പരിശോധിച്ച ശേഷമാണ് പ്രവേശനം.

രാജ്യസഭയിലേക്കും ലോക്സഭയിലേക്കും കടത്തിവിടുന്ന ശാർദുൽ ദ്വാർ, ഗരുഡ് ദ്വാർ എന്നിവിടങ്ങളിൽ വീണ്ടും പരിശോധനയുണ്ട്. പ്രധാനമന്ദിരത്തിന്റെ വാതിൽക്കൽ വീണ്ടും മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ച് ദേഹ പരിശോധ നയും , പാസ് പരിശോധനയും നടത്തും. ഈ കടമ്പകൾ എല്ലാം കഴിഞ്ഞാണ് പ്രവേശനം. ഗാലറിയിൽ സുരക്ഷാ ഉദ്യോഗസ്ഥരുടെ നിർദേശം അനുസരിച്ച് ഇരുന്നാണ് സഭാ നടപടികൾ കാണേണ്ടത്. പരമാവധി 45 മിനിറ്റ് സമയമാണ് ഒരു പാസിൽ അനുവദിക്കുക. ഏതെങ്കിലും ഘട്ടത്തിൽ സുരക്ഷാ ഉദ്യോഗസ്ഥർ ആവശ്യപ്പെടുകയോ സഭ പിരിയുകയോ ചെയ്താൽ പിന്നീട് ഇരിക്കാൻ അനുമതിയില്ല.
പാസിനു വേണ്ടി ശുപാർശ ചെയ്യുന്നത് എംപിയാണെങ്കിലും ഇവരെ നേരിട്ട് പരിചയമുണ്ടാകണമെന്ന് പലപ്പോഴും നിർബ ന്ധമില്ല. മറ്റു പലരുടെയും ഇടപെടലിൽ പാസ് നൽകാറുമുണ്ട്.എംപിമാർ തന്നെ പലപ്പോഴും പാസ് നൽകുന്നവർക്ക് അമിതമായ ദേഹ പരിശോധന നടത്തുന്നത് എതിർക്കാറുണ്ട് . 2001 ന് ശേഷമാണ് പാർലമെന്റിന്റെ സുരക്ഷ ശക്തമാക്കിയത്. അതിനു ശേഷം പാർലമെന്റ് സുരക്ഷയ്ക്ക് മൂന്നു സേനകൾ നിലവിൽ വന്നു. പാർലമെന്റ് സെക്യൂരിറ്റി സർവീസാണ് ആദ്യത്തേത്. പാർലമെന്റിലേക്ക് നേരിട്ട് റിക്രൂട്ട് ചെയ്യപ്പെടുന്നവരും ഡപ്യൂട്ടേഷനിൽ എത്തുന്ന വരുമാണ് ഈ സംഘത്തിലുള്ളത്. രണ്ടാമത്തേത് പാർലമെന്റ് ഡ്യൂട്ടി ഗ്രൂപ്പാണ്. പാർലമെന്റ് ആക്രമണത്തിനു പിന്നാലെ യുണ്ടായ നിർദേശമാണെങ്കിലും 2014 ലാണ് ഇത് നടപ്പിൽ വരുന്നത്. കേന്ദ്ര റിസർവ് പൊലീ സ് സേനയിൽ നിന്നുള്ള പ്രത്യേക പരിശീലനം നേടിയ 1500 കമാൻഡോകളാണ് ഇതിലുള്ളത്.

മൂന്നാം വിഭാഗം ഡൽഹി പൊലീസാണ്. സന്ദർശകരുടെ ദേഹ പരിശോധന, ട്രാഫിക് എന്നിവയെല്ലാം ഇവരുടെ ചുമതലയാണ്. ലോക്സഭാ സെക്രട്ടേറിയറ്റിലെ ജോയിന്റ് സെക്രട്ടറിക്കാണ് (സെക്യൂരിറ്റി) പാർലമെന്റ് സമുച്ചയത്തിന്റെ സുരക്ഷാച്ചുമതല. രാജ്യസഭാ സെക്ടറിലെ പാർലമെന്റ് സെക്യൂരിറ്റി സർവീ സിന്റെ ചുമതല രാജ്യസഭാ സെക്രട്ടേറി യറ്റിലെ ഡയറക്ടർക്കു (സെക്യൂരിറ്റി) പ്രത്യേകം നൽകി യിട്ടുമുണ്ട്. അത്യാധുനിക ആന്റി ടെററിസ്റ്റ് വാഹനങ്ങളും , ആയുധങ്ങളുമാണ് സുരക്ഷാ സംവിധാനത്തിൽ ഉപയോഗിക്കുന്നത്. പുതിയ പാർലമെന്റ് മന്ദിരത്തിൽ നടക്കാനുള്ള വഴികളുടെ കാര്യത്തിലടക്കം കർശന നിയന്ത്രണമുണ്ട് .നിശ്ചിത വാതിലുകളിലൂടെ മാത്രമാണ് കടന്നു പോകാൻ അനുമതി. പ്രധാനമന്ത്രി ഉള്ള സമയത്താണെങ്കിൽ നിയന്ത്രണം വീണ്ടും കടുക്കുകയും ചെയ്യും.

You May Also Like

മാറിടം കരിക്കല്‍ എന്ന ആഫ്രിക്കൻ അന്ധവിശ്വാസം

മാറിടം കരിക്കല്‍ പെണ്‍കുട്ടികളില്‍ ആകര്‍ഷണീയതയുള്ളതും ഭംഗി നല്‍കുന്നതുമായ ഒരു അവയവമാണ് മാറിടം. അതിനാല്‍ തന്നെ മാറിടമുള്‍പ്പെടെയുള്ള…

നിങ്ങൾ ഇതുവരെ ഇതൊന്നും വാങ്ങി വച്ചിട്ടില്ലെങ്കിൽ അതിന്റെ കാരണം എന്താണ് ?

പലയിടത്തും അഗ്നി സംബന്ധമായ അപകടങ്ങൾ ആണ് . മനുഷ്യന് അശ്രദ്ധ എന്നൊരു സംഗതി ഉള്ളിടത്തോളം കാലം…

എന്താണ് കുതിരവള്ളങ്ങൾ ?

കുതിരവള്ളങ്ങൾ Sreekala Prasad ഡീസൽ, ഇലക്ട്രിക് എഞ്ചിനുകൾ ഉപയോഗത്തിൽ വരുന്നതിന് മുമ്പ്, ബോട്ടുകളും ബാർജുകളും ഒന്നുകിൽ…

ഇപ്പോൾ വിപണിയിൽ ഇറങ്ങുന്ന പല മോട്ടോർസൈക്കിളുകൾക്കും കിക്ക്-സ്റ്റാർട്ട് ഇല്ലാത്തത് എന്തുകൊണ്ടാണ് ?

ഇപ്പോൾ വിപണിയിൽ ഇറങ്ങുന്ന പല മോട്ടോർസൈക്കിളുകൾക്കും കിക്ക്-സ്റ്റാർട്ട് ഇല്ലാത്തത് എന്തുകൊണ്ടാണ് ? അറിവ് തേടുന്ന പാവം…