ചന്ദ്രനിൽ ഫുട്ബോൾ കളിക്കാൻ പറ്റുമോ ?

അറിവ് തേടുന്ന പാവം പ്രവാസി

നന്നായി ഫുട്ബോൾ കളിയ്ക്കാൻ ഉറപ്പുള്ള ഒരു പ്രതലം (playground) അനിവാര്യമാണ്. ഗ്രൗണ്ടിൽ നന്നായി കളിയ്ക്കുന്ന ഒരു ഫുട്ബോൾ ടീമിനെ ചെളി നിറഞ്ഞ വയലിൽ കളിയ്ക്കാൻ പറഞ്ഞാൽ അവിടെ അവർക്കു വേഗത്തിൽ ഓടാൻ സാധിക്കില്ല, കൃത്യമായി പാസ് ചെയ്യാൻ സാധിക്കില്ല, പന്ത് വിചാരിയ്ക്കുന്ന പോലെ കണ്ട്രോൾ ചെയ്യാൻ സാധിക്കില്ല. അത്തരം ഒരു പ്രതലത്തിൽ പന്ത് ബൗൺസ് ചെയ്യുകയുമില്ല.
ഐസക് ന്യൂട്ടന്റെ മൂന്നാം ചലനനിയമം പ്രധാനമാണ്. നമ്മളെന്തെങ്കിലും ചെയ്യാതെ ഒരു വസ്തുവിന് തിരിച്ചു ഇങ്ങോട്ടു ഒന്നും ചെയ്യാൻ സാധിക്കുകയില്ല. അതായതു നമ്മൾ ഒരു ഇടി ചുമരിനു ഇടിയ്ക്കുമ്പോൾ ചുമർ അതെ ഇടി നമുക്ക് തിരിച്ചു തരുന്നുണ്ട്. എന്നാൽ ഒരു സ്പോഞ്ചിൽ ആണ് ഇടിയ്ക്കുന്നതെങ്കിൽ ഇത് സംഭവിയ്ക്കുന്നില്ല. അതായതു ന്യൂട്ടന്റെ ഈ ചലനനിയമം ഉറപ്പുള്ള വസ്തുവിന് (rigid body) മാത്രമേ ബാധകമുള്ളൂ. ഉറപ്പുള്ള പ്രതലത്തിൽ കളിക്കാർ ബൂട്ട് ഊന്നുമ്പോഴും പന്ത് ഗ്രൗണ്ടിൽ പതിയ്ക്കുമ്പോഴും അതേ ബലം പ്രതലം തിരിച്ചു തരുന്നുണ്ട്. നല്ലൊരു കിക്ക് എടുക്കാൻ പ്രതലവും മൂന്നാം ചലനനിയമവും നമ്മെ സഹായിയ്ക്കുന്നു.

ചെളി നിറഞ്ഞ സ്ഥലത്തോ, ഉണങ്ങിയ മണലിലോ ഇത് സാധ്യമല്ല.ഒരു കിക്ക് എടുക്കുമ്പോൾ പന്ത് എത്ര ഉയരത്തിൽ പോയി ഏതു സ്ഥലത്തു വീഴണമെന്നു തീരുമാനിയ്ക്കാ ൻ ഒരു നല്ല ഫുട്ബോൾ കളിക്കാരന് അറിയാം. ഇവിടെയും അയാൾ കണക്കും ഊർജ്ജ തന്ത്രവും ഉപയോഗിക്കുന്നുണ്ട്. പന്ത് മുകളിലേയ്ക്കു അടിയ്ക്കുമ്പോൾ ഗ്രൗണ്ടും പന്തിന്റെ പാതയും തമ്മിലുള്ള കോണളവ് (angle) ചെറുതാണെങ്കിൽ പന്ത് അധികം ഉയരാതെ കുറെ ദൂരം സഞ്ചരിച്ചു ഗ്രൗണ്ടിൽ പതിക്കുന്നു. അടിയ്ക്കുമ്പോൾ ഉള്ള കോണളവ് കൂടുതൽ ആണെങ്കിൽ പന്ത് പെട്ടെന്ന് മുകളിലേയ്ക്കു ഉയർന്നു ഊർജം നഷ്ടപ്പെട്ട് വളരെ കുറഞ്ഞ ദൂരത്തിൽ ഗ്രൗണ്ടിൽ പതിക്കുന്നു. ഒരു മുപ്പതു ഡിഗ്രിയിലും അറുപതു ഡിഗ്രിയിലും നല്ല വ്യത്യാസം കാണുവാൻ സാധിയ്ക്കും. ഇത് വായുവിലൂടെ പാഞ്ഞു വരുന്ന പന്ത് വായുവിൽ വെച്ചുതന്നെ തിരിച്ചു തട്ടുമ്പോഴും ബാധകമാണ്.

ഒരു ഫുട്ബോളർ കിക്ക് എടുക്കുന്ന സമയത്തു ഒരു കാൽ നന്നായി നിലത്തൂന്നി മറ്റേ കാൽ ഒരു അർദ്ധവൃത്താകൃതിയിൽ ചലിപ്പിച്ചാണ് ബോൾ ഹിറ്റ് ചെയ്യുന്നത്. ഇത് നമ്മൾ കല്ലിൽ ഒരു ചരട് കെട്ടി വട്ടത്തിൽ കറക്കി ഒരു സമയത്തു കൈവിടുമ്പോൾ ഉണ്ടാകുന്ന തരം അനുഭവമാണ്. കല്ലിൽ അനുഭവപ്പെടുന്ന സെൻട്രിഫ്യൂഗൽ ബലം അതിനെ ദൂരേയ്ക്ക് തെറിപ്പിയ്ക്കുന്നു.(ഹേമർ ത്രോ ) . അത്തരം ഒരു സെൻട്രിഫ്യൂഗൽ ബലവും ഇവിടെ കളിക്കാരന്റെ പാദ ചലനങ്ങൾ മൂലം പന്തിനു ലഭിയ്ക്കുന്നുണ്ടെന്നു ചില പഠനങ്ങൾ പറയുന്നു.

നമ്മുടെ ഫുട്ബോൾ കളി നടക്കുന്നത് ചന്ദ്രനിൽ ആണെങ്കിലോ? അതിനു ആദ്യം നാം നമ്മൾ ഇന്ന് ഉപയോഗിയ്ക്കുന്ന ബോൾ നന്നായി പരിഷ്കരിയ്ക്കേണ്ടി വരും. ഫുട്ബോളിനു ള്ളിൽ വായുവാണ് ഉള്ളത്. ഈ വായു അകത്തുനിന്നും ബോളിൽ മർദ്ദം പ്രയോഗിയ്ക്കുന്നു. ഏതാണ്ട് ഇതേ മർദ്ദം (atmospheric pressure) ബോളിന്റെ പുറത്തു നിന്നും അനുഭവപ്പെടുന്നുണ്ട്. അതുകൊണ്ടാണ് ബോൾ ഗോളാകൃതിയിൽ ഇങ്ങനെ നിൽക്കുന്നത്.ചന്ദ്രനിൽ അന്തരീക്ഷം ഇല്ലാത്തതുകൊണ്ട് നമ്മൾ കൊണ്ട് പോകുന്ന ബോൾ അകത്തുനിന്നുള്ള വായുവിന്റെ സമ്മർദ്ദം കാരണം പൊട്ടിത്തെറിയ്ക്കാൻ സാധ്യതയുണ്ട്. ഇനി ഏതു വിധേനയെങ്കിലും അത് പരിഹരിച്ചു എന്ന് വെക്കുക.

അവിടത്തെ ഗുരുത്വ ബലം ഭൂമിയിൽ ഉള്ളതിന്റെ ആറിൽ ഒന്ന് മാത്രമേ ഉള്ളു. അതായതു ഏതാണ്ട് 450 ഗ്രാമോളം ഭാരമുള്ള നമ്മുടെ പന്ത് ഒന്ന് തൊട്ടാൽ തന്നെ വായുവിൽ പറന്നു നടക്കും. ചെറിയ കിക്ക് പോലും വലിയ ഇംപാക്ട് ഉണ്ടാകുന്നതിനാൽ അവിടത്തെ ഗ്രൗണ്ട് വളരെ നന്നായി വലുതാക്കേണ്ടി വരും. അവിടെ വായു ഇല്ലാത്തതു കൊണ്ട് പന്തിന്റെ ഗതിയെ വളയ്ക്കാൻ ഒന്നും നമുക്ക് സാധിച്ചെന്നു വരില്ല.
ഐസക്ക് ന്യൂട്ടന്റെ എല്ലാ ചലന നിയമങ്ങളും അനുസരിച്ചു തന്നെയാണ് ഒരു ഫുട്ബോൾ കളി നടക്കുന്നത്. ക്ലാസിക്കൽ മെക്കാനിക്സ് എന്ന ശാസ്ത്രശാഖയുടെ എല്ലാ സൗന്ദര്യവും ഇതിൽ കാണാം. ഒരു നല്ല ഫുട്ബോൾ കളിക്കാരനാകാ ൻ ഈ ശാസ്ത്രനിയമങ്ങൾ പഠി്ക്കേണ്ടതില്ല . പക്ഷെ അറിഞ്ഞോ , അറിയാതെയോ നമ്മുടെ ഫുട്ബോൾ പ്രതിഭകൾ ഇതെല്ലാം പ്ലേ ഗ്രൗണ്ടിൽ ഉപയോഗിയ്ക്കുന്നുണ്ട്.

 

You May Also Like

എന്താണ് ഹജ്ജ് റുപ്പിയും , ഗൾഫ് റുപ്പിയും ?

മാസങ്ങള്‍ നീണ്ട രഹസ്യ കൂടിയാലോചനകള്‍ക്ക് ശേഷമാണ് ധനമന്ത്രാലയം ഇത്തരം ഒരു പരിഷ്‌കരണം കൊണ്ടുവന്നത് . ഇക്കാര്യം നടപ്പാക്കാനായി ചുമതലപ്പെടുത്തിയത് അന്നത്തെ ധനകാര്യ മന്ത്രിയായിരുന്ന മൊറാര്‍ജി ദേശായിയെ ആയിരുന്നു

താമസമെന്തേ വരുവാന്‍ ? എന്നാണ് ആദ്യ സമാഗമം?

Sabu Jose (ഫേസ്ബുക് പോസ്റ്റ് ) കഥയും കാല്പനികതയും മിത്തും യാഥാര്ഥ്യവുമെല്ലാം ചേര്ന്ന് കെട്ടുപിണഞ്ഞുകിടക്കുന്ന ഒരു…

അന്ധരുടെ വഴികാട്ടിയായ വെള്ളച്ചൂരലിന്റെ ചരിത്രം

അന്ധരുടെ വഴികാട്ടിയായ വെള്ളച്ചൂരലിന്റെ ചരിത്രം അറിവ് തേടുന്ന പാവം പ്രവാസി ചൂരല്‍, വടി, ഇടയന്റെ കോല്‍…

ലോകത്തിലെ ഏറ്റവും വലിയ സൗണ്ട് സിസ്റ്റം എവിടെയാണ് ?

ലോകത്തിലെ ഏറ്റവും വലിയ സൗണ്ട് സിസ്റ്റം അറിവ് തേടുന്ന പാവം പ്രവാസി വിശുദ്ധ മക്കയിലെ മസ്ജിദുൽ…