സൂര്യ​ൻ കറങ്ങുന്നത്​ കാണാനാകുമോ?

ഒറ്റവാക്കിൽ പറഞ്ഞാൽ സൂര്യൻ ഭ്രമണം ചെയ്യുന്നത് നമുക്ക് ഭൂമിയിൽനിന്ന് നിരീക്ഷിക്കാൻ സാധിക്കില്ല. എന്നാൽ, മറ്റു ചില രീതികളിൽ സൂര്യ​െൻറ ഭ്രമണം നമുക്ക് തിരിച്ചറിയാൻ സാധിക്കും. നാം സൂര്യനെ നിരീക്ഷിക്കുമ്പോൾ അതി​െൻറ ഉപരിതലത്തിൽ ചില വേളകളിൽ ചില കറുത്ത പുള്ളികൾ കാണാറുണ്ട്. ഈ കറുത്ത പുള്ളികളാണ് സൗരകളങ്കങ്ങൾ (Sun spots). ഇവയുടെ നിരീക്ഷണത്തിലൂടെയാണ് സൂര്യ​െൻറ ഭ്രമണം നമുക്ക് തിരിച്ചറിയാനാകുക

ആദ്യം കണ്ടെത്തിയത് ഗലീലിയോ

1608ൽ ഹാൻസ്​ ലിപ്പർഷെ ടെലിസ്​കോപ്​ കണ്ടു പിടിച്ചു. പിന്നീട് സ്വയം ടെലിസ്​കോപ്പുണ്ടാക്കിയ ഗലീലിയോ ഗലീലി മറ്റുള്ളവരിൽ നിന്ന് വ്യത്യസ്​തമായി അത് മാനത്തേക്ക് തിരിച്ചുവെച്ചു. 1610ൽ ടെലിസ്​കോപ്പിൽ ഫിൽറ്റർ ഘടിപ്പിച്ച് അദ്ദേഹം സൂര്യനെ നോക്കി സൗരകളങ്കങ്ങൾ വ്യക്​തമായി കണ്ടു. പിന്നീട് പല ദിവസങ്ങളിൽ തുടർച്ചയായി സൗരകളങ്കങ്ങൾ നിരീക്ഷിച്ച ഗലീലിയോ അവയുടെ സ്​ഥാനം ഒരേ ദിശയിൽ ക്രമമായി മാറുന്നത് കണ്ടു. ഇങ്ങനെ സ്​ഥാനം മാറുന്ന കളങ്കങ്ങൾ ഏതാനും ദിവസങ്ങൾകൊണ്ട് സൂര്യ​െൻറ ഒരരികിൽ നിന്ന് മറ്റേ അരികിലെത്തുന്നു. പിന്നീട് ഏതാനും ദിവസം കാണാതാകുന്നു. വീണ്ടും ആദ്യ അരികിൽ പ്രത്യക്ഷപ്പെടുന്നു. ഇത് ക്രമമായി ആവർത്തിക്കുന്നു. നിരന്തരമായ നിരീക്ഷണത്തിലൂടെ 27 ദിവസങ്ങൾ കൊണ്ടാണ് ഇത് ആവർത്തിക്കുന്നത് എന്ന് ഗലീലിയോ കണ്ടു. അതിനർഥം സൂര്യൻ സ്വന്തം അക്ഷത്തിൽ 27 ദിവസം കൊണ്ട് ഒരു ഭ്രമണം പൂർത്തിയാക്കുന്നതാണെന്ന് ഗലീലിയോ അനുമാനിച്ചു..

You May Also Like

വീനസ് ഫ്ലൈ ട്രാപ്പ് : സസ്യലോകത്തെ ഒരു വാസ്തുവിദ്യാ പ്രതിഭ

ഈ സസ്യ സ്വഭാവത്തിന്റെ ജൈവരാസപരമായ അടിത്തറ ഒരു രഹസ്യമായി തുടർന്നുപോരുന്നു.

പറക്കാൻ കഴിയാത്ത 8 പക്ഷികൾ

നിങ്ങൾ എപ്പോഴെങ്കിലും ഒരു പരുന്ത് ആയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിട്ടുണ്ടോ , പുൽമേടിനു മുകളിൽ ഉയരത്തിൽ പറന്നുയരാൻ…

ലോകത്തെ ആദ്യത്തെ വീഡിയോ ടേപ്പ് റിക്കോർഡർ

‘ലോകത്തെ ആദ്യത്തെ വീഡിയോ ടേപ്പ് റിക്കോർഡർ’ P. Satheeshchandran Soudas 1956-ൽ അമേരിക്കയിലെ ആംപെക്സ് (Ampex)…

എന്താണ് മിഷേലിൻ റേറ്റിംഗ് ?

എന്താണ് മിഷേലിൻ റേറ്റിംഗ് ? അറിവ് തേടുന്ന പാവം പ്രവാസി ഫ്രഞ്ച് സഹോദരന്മാരായ എഡ്വാർഡും, ആൻഡ്രേയും…