നമ്മുടെ നാട് എന്ന് നന്നാകും ?

231

കാനഡയിൽ പൊതു തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ നവദീപ് ബയ്‌ൻസ്‌ എംപി തന്റെ പോസ്റ്ററുകൾ സ്വയം നീക്കം ചെയുന്ന ഫോട്ടോ ശ്രദ്ധയിൽ പെട്ടു. മുൻപൊരിക്കൽ ഹോളണ്ട് പ്രധാനമന്ത്രി മാർക്ക് റൂട്ട് തന്റെ കയ്യിലിരുന്ന കോഫീ ഗ്ളാസ് വിമാനത്താവളത്തിൽ വച്ച് താഴെ വീണപ്പോൾ സ്വയം അത് തുടച്ചുമാറ്റുന്നതു കണ്ടു. നമ്മുടെ നാട്ടിൽ ആ വീഡിയോ വൈറലായതുമാണ്. പക്ഷെ ഇവിടെ ഒരു നേതാവ് ഇതുചെയ്താൽ കോമാളിത്തരം , ഷോ എന്നൊക്കെ ആരോപണം ഉണ്ടാകും.

അതുമാറണമെങ്കിൽ രാഷ്‌ടീയക്കാർ ആദ്യം ജനങ്ങളുടെ വിശ്വാസ്യത നേടിയെടുക്കണം. ഇല്ലെങ്കിൽ കാനഡയിലെയും ഹോളണ്ടിലെയും കാര്യം കണ്ടു ഇവിടെ ഇങ്ങനെ ഇല്ലല്ലോ എന്ന് കരയുയുന്നവർ തന്നെ മോദി ചവറു പെറുക്കുന്നതുകണ്ടും സ്വച്ഛ് ഭാരതം Image may contain: one or more people, people standing, beach, ocean, outdoor and waterഉദ്ഘോഷിച്ചു തെരുവ് തൂത്തു വൃത്തിയാക്കുന്നതുകണ്ടും ചിരിച്ചുകൊണ്ട് ട്രോളുകയും ചെയ്യും.ജനക്ഷേമംഉറപ്പുവരുത്തുന്ന രാജ്യങ്ങളിലെ ഭരണാധികാരികൾ ജനത്തിനു സ്വീകാര്യർ തന്നെയാണ്. ഇവിടത്തെ ഭരണാധികാരികൾ ഉറപ്പുവരുത്തുന്നത് ‘കോർപറേറ്റ് ക്ഷേമം’ ആണ് . അതുകൊണ്ടാണ് ദാരിദ്ര്യസൂചികയിൽ മാത്രം ഇന്ത്യ മുന്നിലാകുന്നത്‌. ഇന്ത്യയിൽ സകലവിവേചനങ്ങളുടെയും മാതാവ് സാമ്പത്തിക അസമത്വമാണ്. കാരണം ദാരിദ്ര്യമാണ് ജാതിവ്യവസ്ഥയിൽ അടിമകളെ പോലും സൃഷ്ടിക്കുന്നത്, കാലാകാലങ്ങളിൽ ആ ദാരിദ്ര്യത്തെ ആളിക്കത്തിക്കാൻ ഭരണാധികാരികൾ ശ്രമിച്ചുകൊണ്ടിരിക്കും.

ഇവിടത്തെ നേതാക്കളെ അവരവരുടെ അണികൾക്കല്ലാതെ സാധാരണജനത്തിനു ഉള്ളുകൊണ്ടു ഇഷ്ടമില്ല. എല്ലാം ഷോമാൻമാർ ആണെന്ന് അവർക്കു നന്നായറിയാം. പൊളിറ്റിക്സ് എന്നാൽ ലോകം മുഴുവൻ പൊളി’ട്രിക്സ് ‘തന്നെയാണ്. അധികാരത്തിനുവേണ്ടി പലതും ഒപ്പിക്കും നേതാക്കൾ. എന്നാൽ ഇന്ത്യയിൽ അത് പരിധികൾ വിട്ടിട്ടു കാലം കുറേയായി. കുതിരക്കച്ചവടവും സ്വജനപക്ഷപാതവും വർഗ്ഗീയതയും ഫാസിസവും ഒരു വശത്തു പ്രവർത്തിക്കുകയും മറുവശത്തു പുഞ്ചിരിച്ചുകൊണ്ടു മാലാഖയെപ്പോലെ രാജ്യം വൃത്തിയാക്കുന്നു എന്ന് നടിക്കുകയും ചെയ്യുമ്പോൾ ടോളാതെ എന്തുചെയ്യും.

കാനഡയിൽ നിന്നും Senu Eapen Thomas എഴുതുന്നത് വായിക്കൂ

കാനഡായിൽ ഒരു പൊതു തെരെഞ്ഞെടുപ്പ് കൂടി കഴിഞ്ഞു. നാട്ടിലെ പോലെ യാതൊരു ഇലക്ഷൻ ചൂടും ഇല്ലാത്ത തണുത്ത ഇലക്ഷൻ. ഇവിടെ സ്ഥാനാർത്ഥികൾ, സിറ്റിയുടെ അനുവാദം വാങ്ങി, നിശ്ചിത അളവിൽ ഉള്ള സൈൻ ബോർഡുകൾ സ്ഥാപിക്കുകയെന്നതാണ് പ്രധാന പ്രചാരണ ഇനങ്ങളിൽ ഒന്ന്. ഈ സൈൻ ബോർഡുകൾ തെരുവോരങ്ങളിലും, നമ്മുടെ വീടിന്റെ മുൻപിലും ഒക്കെ സ്ഥാപിക്കാം. പക്ഷെ ആ സൈൻ ബോർഡുകൾ

Image may contain: 1 person, standing and outdoorഒരു കാൽനട യാത്രക്കാരനോ, സൈക്കിൾ യാത്രികനോ, കുഞ്ഞുങ്ങൾക്കോ, എന്തിനു വളർത്തു മൃഗങ്ങൾക്കു പോലും സുഖമമായ യാത്രയ്ക്ക് തടസ്സം നിൽക്കുന്ന തരത്തിലായിരിക്കരുത് എന്നത് ഓരോ സ്ഥാനാർത്ഥിയും, അവരുടെ അണികളും പ്രത്യേകം അറിഞ്ഞിരിക്കേണ്ടതാണ്.

ഇലക്ഷൻ കഴിഞ്ഞു 72 മണിക്കൂറിനകം സ്ഥാനാർത്ഥികൾ സ്ഥാപിച്ചിരിക്കുന്ന സൈൻ ബോർഡുകൾ മാറ്റിയിരിക്കണം എന്ന കർശന നിയമം ഉണ്ട്..

അത് കൊണ്ട് തന്നെ ഒരു Navdeep Bains MP തന്റെ പരസ്യ ബോർഡുകൾ മാറ്റുന്ന ചിത്രമാണ് ഇന്ന് ഞാൻ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഈ Navdeep Bains MP ആൾ അത്ര നിസ്സാരക്കാരനല്ല.. കഴിഞ്ഞ ട്രൂഡോ മന്ത്രിസഭയിലെ Minister of Innovation, Science and Economic Development കൂടി ആയിരുന്നു ഈ ബോർഡുകൾ മാറ്റുന്നത് എന്ന് കൂടി പ്രത്യേകം പറയാൻ പറഞ്ഞു..

ഇത്തരം കാഴ്ച്ചകളും, രീതികളും, ആചാരങ്ങളും ഒക്കെയാണ് കാനഡായെ, കാനഡാ ആക്കുന്നത്