റീച്ചാര്‍ജ് കാര്‍ഡ് ചുരണ്ടിയാല്‍ സ്‌കിന്‍ കാന്‍സര്‍ പിടിക്കുമോ..?

350

നാം എല്ലാവരും മൊബൈല്‍ റീച്ചാര്‍ജ് കാര്‍ഡുകള്‍ വാങ്ങി ഉപയോഗിക്കുന്നവരാണല്ലോ ? ഇത്തരം മൊബൈല്‍ റീച്ചാര്‍ജ് കാര്‍ഡുകളില്‍ ഉള്ള ‘സില്‍വര്‍ നൈട്രോ ഓക്‌സൈഡ്’ എന്ന രാസവസ്തു ത്വക്ക് കാന്‍സര്‍ ഉണ്ടാക്കും എന്ന ‘ഞെട്ടിപ്പിക്കുന്ന’ ഒരു വാര്‍ത്ത നമ്മള്‍ എല്ലാവരും കണ്ടിട്ടുണ്ടാകും. (അഥവാ കണ്ടിട്ടില്ലെങ്കില്‍ ഇതാ കണ്ടോളൂ)

ഈ വിവരം അറിഞ്ഞു ഞെട്ടിയ നമ്മള്‍ മലയാളികള്‍ (ഞാനുള്‍പ്പെടെ) പിന്നെ മറ്റൊന്നും ആലോചിച്ചില്ല, അങ്ങ് ഷെയര്‍ ചെയ്തു :) .

ഇനി ഇതില്‍ വല്ല സത്യവും ഉണ്ടോ എന്ന് നമുക്ക് നോക്കാം. ഇവിടെ പറഞ്ഞിരിക്കുന്നത് മൊബൈല്‍ റീച്ചാര്‍ജ് കാര്‍ഡുകളില്‍ അടങ്ങിയിരിക്കുന്ന സില്‍വര്‍ നൈട്രോ ഓക്‌സൈഡ് എന്ന രാസവസ്തു ആണ് കാന്‍സര്‍ ഉണ്ടാക്കുന്നത് എന്നാണ്. ഇതിനെപ്പറ്റി അന്വേഷിക്കുമ്പോള്‍ ആദ്യം നമുക്ക് മനസിലാക്കാന്‍ കഴിയുന്നത് ‘സില്‍വര്‍ നൈട്രോ ഓക്‌സൈഡ്’ എന്ന ഒരു രാസവസ്തു ഇല്ല എന്നാണ്. അടുത്തതായി അമേരിക്കന്‍ ഐക്യനാടുകളില്‍ ‘മെഡിക്കല്‍ റിസര്‍ച്ച് അതോറിറ്റി ഓഫ് യു എസ്’ എന്ന ഒരു സ്ഥാപനം ഇല്ല എന്നും മനസിലാക്കാം. (ഇതൊക്കെ അറിയാന്‍ വെറുതെ ഗൂഗിളില്‍ പോയി ഒന്ന് സെര്‍ച്ച് ചെയ്യേണ്ട ആവശ്യമേ ഉള്ളൂ ). ഇതില്‍ നിന്നുതന്നെ ഇത് ഒരു വ്യാജ സന്ദേശം ആണെന്ന് മനസിലാക്കാന്‍ കഴിയും.

ഇനിയും വിശ്വാസം വന്നില്ലേ..? ഇതും കൂടി നോക്കു..

സത്യത്തില്‍ റീച്ചാര്‍ജ് കാര്‍ഡുകളില്‍ ചുരണ്ടാനുള്ള ഭാഗം ഉണ്ടാക്കുന്നത് ഒരുതരം UV Ink കൊണ്ടാണ് (അല്ലാതെ സില്‍വര്‍ നൈട്രോ ഓക്‌സൈഡ്‌കൊണ്ടല്ല :) ) ഇതിനെപ്പറ്റി കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്കുക.

അതുകൊണ്ട് ദയവായി ഇത്തരം തെറ്റായ സന്ദേശങ്ങള്‍ ഷെയര്‍ ചെയ്യാതിരിക്കാന്‍ ശ്രമിക്കുക. :)
നിങ്ങളുടെ അഭിപ്രായങ്ങള്‍ താഴെ പോസ്റ്റ് ചെയ്യുക.