വധശിക്ഷ കുറ്റ കൃത്യങ്ങൾ കുറയ്ക്കില്ല

128

Sreejith Perumana

“വധശിക്ഷ” കുറ്റ കൃത്യങ്ങൾ കുറയ്ക്കില്ല; കൊൽക്കൊത്ത ഹൈക്കോടതി

വധശിക്ഷ കുറ്റകൃത്യങ്ങൾ ഉണ്ടാകുന്നത് തടയുമെന്ന് യാതൊരു തെളിവുകളോ കണക്കുകളോ ഇല്ലെന്ന് കൊക്കൊത്ത ഹൈക്കോടതിയുടെ സുപ്രധാന വിധി; വധശിക്ഷയ്ക്ക് വിധിച്ച പ്രതിയുടെ ശിക്ഷ 30 വർഷത്തെ തടവ് ശിക്ഷയാക്കി കുറച്ചു. കൂടാതെ പ്രതിയുടെ തടവുശിക്ഷയിൽ യാതൊരുവിധ ഇളവും നൽകരുതെന്നും കോടതി വിധിയിൽ വ്യക്തമാക്കുന്നു.

Narcotic Drugs and Psychotropic Substances (NDPS)നിയമപ്രകാരം ഒരേ കുറ്റത്തിന് രണ്ടാമതും അറസ്റ്റിലായ പ്രതിക്ക് വിചാരണ കോടതി വിധിച്ച വധശിക്ഷ റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതിയുടെ സുപ്രധാന നിരീക്ഷണം.

കുറ്റവാളികൾക്ക് വധശിക്ഷ നൽകുന്നതിലൂടെ മറ്റുള്ളവർ ഭാവിയിൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നതിൽ നിന്നും തടയുകയോ, തയാതിരിക്കുകയോ ചെയ്യാം. എന്നാൽ വധ ശിക്ഷ നൽകുന്നതിലൂടെ സമൂഹത്തിലെ കുറ്റകൃത്യങ്ങൾ കുറയുമെന്ന് തെളിയിക്കുന്ന യാതൊരു രേഖകളും, തെളിവുകളും, സ്ഥിതിവിവര കണക്കുകളും ലഭ്യമല്ലെന്നും കോടതി വ്യക്തമാക്കി. കഴിഞ്ഞ മാസം നവംബർ 26 നാണു ഈ സുപ്രധാന വിധി പുറത്തുവന്നത്

നിർഭയ കേസിലെ പ്രതികളെ തൂക്കിക്കൊന്ന് വധശിക്ഷ നടപ്പിലാക്കാൻ കേന്ദ്ര സർക്കാർ തയ്യാറെടുക്കുമ്പോൾ രാജ്യത്തെ ഏറ്റവും പഴയതും , പ്രാധാന്യമേറിയതുമായ കൊൽക്കൊത്ത ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് പുറപ്പെടുവിച്ച വിധി ഏറെ പ്രാധാന്യമുള്ളതാണ്.

നിർഭയ കേസിലെ പ്രതികളെ തൂക്കിക്കൊന്നാൽ രാജ്യത്തു വർദ്ധിച്ചു വരുന്ന ബലാത്സംഗ കൊലപാതകങ്ങളും, സമാന കുറ്റകൃത്യങ്ങളും കുറയ്ക്കാമെന്ന പൊതുബോധത്തിനു നേർ വിപരീതമായാണ് വധശിക്ഷ കുറ്റകൃത്യങ്ങൾ കുറയ്ക്കുമെന്നതിനു തെളിവില്ല എന്ന കോടതിയുടെ കണ്ടെത്തൽ.

വാൽ : തൂക്കിലേറ്റപ്പെടുന്നതിലൂടെ മനുഷ്യമനസാക്ഷിയെ പിടിച്ചുലച്ച നിർഭയ കേസിലെ മൃഗീയ കൊലപാതകികൾക്ക് കാര്യങ്ങൾ ലളിതമായിരിക്കുകയാണ്, തങ്ങളുടെ ചെയ്തികൾ തിരിച്ചറിഞ്ഞു ജയിലറകൾക്കുള്ളിൽ ഇഞ്ചിഞ്ചായി മരിച്ചു ജീവിക്കുക എന്ന കഠിനമായ ശിക്ഷയിൽ നിന്നുമുള്ള ഒരുതരം രക്ഷപെടൽ…

അതേസമയം, കൊലപാതകിയെ കൊല്ലുന്ന രാജ്യവും കൊലയാണ് ചെയ്യുന്നത്. രാജ്യത്തിന്റെ പൊതുബോധത്തെ തൃപ്തിപ്പെടുത്താൻ ആരുടെയും ജീവനെടുക്കത്. പരോളില്ലാതെ ജീവിതകാലം മുഴുവൻ ജയിലിൽ എന്നതാണ് യഥാർത്ഥ ശിക്ഷ. ഓരോ ശിക്ഷയും ഓരോ സഹായങ്ങളാകണം. തിരിച്ചറിവിനും പശ്ചാത്താപത്തിനുമായി പൗരന്മാർക്ക് ഭരണകൂടത്തിലൂടെ രാജ്യത്തിന്റെ സഹായം. വികസിത രാജ്യങ്ങൾ വിവേകത്തോടെ വധ ശിക്ഷകൾ നിരോധിക്കുമ്പോൾ ഗാന്ധിയുടെ മണ്ണിൽ സ്റ്റേറ്റ് സ്‌പോൺസേർഡ് കൊലപാതകം അരങ്ങേറുന്നത് അങ്ങേയറ്റം അപമാനകരമാണെന്നും പറയാതെ വയ്യ [email protected]
നിർഭയ കേസിലെ പ്രതികൾ ചെയ്ത അതേ കാര്യം ചെയ്യാൻ ഇപ്പോൾ ഭരണകൂടവും കോടതികളും തീരുമാനിച്ചിരിക്കുന്നു എന്ന് മാത്രം. രണ്ടിലും കൊലപാതകങ്ങളാണ്.

what says the law ? Do not kill, How can it say by Killing ? “കൊല്ലരുത് ” എന്നാണ് നിയമം പറയുന്നത്. കൊന്നുകൊണ്ട് എങ്ങനെ ആ നിയമത്തിനു പറയാനാകും “കൊല്ലരുതെന്ന് “?

STOP DEATH PENALTY

അഡ്വ ശ്രീജിത്ത് പെരുമന