യേശു ഏത് ആർഭാട ജീവിതമാണ് നയിച്ചത്? എന്നിട്ടും കഷ്ടപ്പെട്ട പണം ഇത്തരം ഗജഫ്രോഡുകൾക്കു നൽകി അവരെ സുഖലോലുപതയിൽ ആറാടിക്കാൻ മാത്രം ഊളകളാണോ നിങ്ങൾ?

0
159

Capt.Noble Pereira, TVM.

ചെങ്കോലുകളും കീരീടങ്ങളും തകർന്നടിയണം.
(Scepters and crowns, must tumble down)

വിശ്വാസികളെ എത്രമാത്രം ചൂഷണം ചെയ്തു മതമേലാളന്മാർ അര്മാദിക്കുന്നുവെന്നുള്ള തെളിവുകളാണ് താറാവ് യോഹന്നാനെന്ന കപടനാട്യക്കാരനെ പിടികൂടിയത് വഴി പുറം ലോകം അറിയാൻ തുടങ്ങിയത്. ഇതുവരെ സ്ത്രീപീഡനങ്ങൾ മാത്രമേ പുറത്തു വന്നിട്ടുള്ളൂ. അടിമകളും യജമാനന്മാരും എന്ന കച്ചവടമാണ് മതത്തിന്റെ അടിസ്ഥാനം.ബിലിവേഴ്‌സ് ചര്‍ച്ചില്‍ മൂന്ന് ദിവസമായി തുടരുന്ന റെയ്ഡ് പൂര്‍ത്തിയായി.ആദായനികുതി വകുപ്പിന്റെ പ്രഥമിക പരിശോധനയില്‍ തന്നെ 300 കോടി രൂപയുടെ അനധികൃത ഇടപാട് നടന്നതായി കണ്ടെത്തിക്കഴിഞ്ഞു.

Image may contain: one or more peopleആദ്യ ദിവസം സഭയുടെ വക്താവും മെഡിക്കല്‍ കോളേജിന്റെ മാനേജറും ആയ ഫാദര്‍ സിജോ പണ്ടപ്പള്ളിലിന്റെ (ഇവനാണ് കേരളത്തിലെ യോഹന്നാന്റെ മാഫിയ തലവൻ) ഐ ഫോണ്‍ ആദായ നികുതി ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്ക് എടുത്തിരുന്നു. ഉദ്യോഗസ്ഥര്‍ ഇത് പരിശോധിക്കുന്നതിന് ഇടയില്‍ ഫാദര്‍ സിജോ ഉദ്യോഗസ്ഥരുടെ കൈയില്‍ നിന്ന് ഫോണ്‍ തട്ടിപ്പറിച്ച് ബാത്ത്‌റൂമിലേക്ക് ഓടി ഫോണ്‍ നിലത്ത് എറിഞ്ഞുടച്ച് നശിപ്പിക്കാന്‍ ശ്രമം നടത്തിയിരുന്നു. കള്ളത്തനങ്ങൾ ഇല്ലെങ്കിൽ എന്തിനാണ് ഈ പേടി?

നിര്‍ണായകമായ മറ്റൊരു തെളിവായ പെന്‍ഡ്രൈവും നശിപ്പിക്കാനുള്ള ശ്രമം ജീവനക്കാരിയുടെ ഭാഗത്ത് നിന്നുണ്ടായി. ഇതും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ ഇടപെടലിനെ തുടര്‍ന്ന് തടയാനായി.എന്താണ് നിങ്ങള്ക്ക് മറയ്ക്കുവാനുള്ളത്?

അനധികൃത ഇടപാട് നടത്തിയതിനെ തുടര്‍ന്ന് ബിലിവേഴ്‌സിന്റെ എഫ്‌സിആര്‍എ രജിസ്‌ട്രേഷന്‍ കേന്ദ്രസര്‍ക്കാര്‍ 2016-ല്‍ റദ്ദാക്കിയിരുന്നു.സ്ഥാപകന്‍ കെ.പി യോഹന്നാനും പ്രധാന ചുമതല വഹിക്കുന്ന ഫാദര്‍ ഡാനിയല്‍ വര്‍ഗീസും വിദേശത്താണ്. ഇരുവരെയും ഇന്ത്യയിലെത്തിക്കാനുള്ള നീക്കം ആദായ നികുതി വകുപ്പ് തുടങ്ങി.മാഫിയ ഓപ്പറേഷൻ ഇന്ത്യയിലും അർമാദം അമേരിക്കയിലും.വിശ്വാസികളെ നിങ്ങൾ ദൈവമായി കരുതുന്ന യേശു ഏതു ആർഭാട ജീവിതമാണ് നയിച്ചത്? സാധാരണയിൽ സാധാരണക്കാരായ ജനങ്ങളോടൊപ്പമല്ലേ ഗുരുവിന്റെ ജീവിതം മുഴുവൻ കഴിഞ്ഞത്?

ഏതു വിശിഷ്ട വസ്ത്രവും കിരീടവും ചെങ്കോലുമാണ് അദ്ദേഹം അണിഞ്ഞത്? വെറും സാധാരണക്കാരന്റെ വേഷം. എന്നിട്ടും നിങ്ങൾ നിങ്ങളുടെ വയറും ചുരുക്കി കഷ്ടപ്പെട്ട് പണം ഇത്തരം ഗജഫ്രോഡുകൾക്കു നൽകി അവരെ സുഖലോലുപതയിൽ ആറാടിക്കാൻ മാത്രം ഊളകളാണോ നിങ്ങൾ?നിങ്ങൾ നിങ്ങളുടെ മസ്തിഷ്കത്തിന്റെ ശക്തി മനസ്സിലാക്കി ചിന്തിക്കാൻ ശ്രമിക്കൂ, ഇടനിലക്കാരനിലൂടെ അനുഗ്രഹങ്ങൾ നല്കാൻ മാത്രം ഊളയാകുമോ നിങ്ങൾ വിശ്വസിക്കുന്ന പ്രപഞ്ച സൃഷ്ടാവായ ദൈവം? “അതെ” ആണ് ഉത്തരമെങ്കിൽ നിങ്ങൾ ഇപ്പോഴും പരിണാമം സംഭവിക്കാത്ത വെറും കഴുതയാണ്.താറാവ് യോഹന്നാന്റെ മാത്രമല്ല സകല ദൈവ കച്ചവട ഗജഫ്രോഡുകളുടെയും കിരീടങ്ങളും ചെങ്കോലുകളും ഉടഞ്ഞു വീഴണം. മലയാളികൾ പ്രബുദ്ധരാകണം, ചങ്ങലകൾ പൊട്ടിച്ചെറിയുക!