ധനുഷ് – അരുൺ മാതേശ്വരൻ (റോക്കി, സാനി കായിദം ) ഒന്നിക്കുന്ന ‘ക്യാപ്റ്റൻ മില്ലർ’ മേക്കിംഗ് ഗ്ലിമ്പ്സ് . സത്യ ജ്യോതി ഫിലിംസ് നിർമ്മിക്കുന്ന ചിത്രത്തിന് ജി.വി പ്രകാശ് ആണ് സംഗീതം നൽകുന്നത്. സന്ദീപ് കിഷൻ, Dr ശിവ രാജ്കുമാർ, പ്രിയങ്ക മോഹൻ, ജോൺ കൊക്കേൻ, നിവേദിത സതീഷ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.
സിനിമയിൽ ധനുഷ് മൂന്ന് ഗെറ്റപ്പുകളിലാകും എത്തുക എന്ന റിപ്പോർട്ടുകളുണ്ട്. ചിത്രത്തിന്റെ സംവിധായകനായ അരുൺ മതേശ്വരൻ തന്നെയാണ് ക്യാപ്റ്റൻ മില്ലറിന്റെ രചനയും നിർവഹിക്കുന്നത്. ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ജിവി പ്രകാശ് ആണ്. സെന്തിൽ ത്യാഗരാജനും, അർജുൻ ത്യാഗരാജനും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. ഛായാഗ്രഹണം ശ്രേയാസ് കൃഷ്ണയും, കലാസംവിധാനം ടി രാമലിംഗവും ആണ് നിർവഹിക്കുന്നത്. മദൻ കാർക്കിയും പൂർണ്ണ രാമസ്വാമിയും ചേർന്നാണ് സംഭാഷണങ്ങൾ ഒരുക്കുന്നത്. കാവ്യ ശ്രീറാം വസ്ത്രാലങ്കാരം ഒരുക്കുമ്പോൾ ദിലീപ് സുബ്ബരായനാണ് ക്യാപ്റ്റൻ മില്ലറുടെ സംഘട്ടന രംഗങ്ങൾ ഒരുക്കുക. ഒരേസമയം തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ ചിത്രം റിലീസിന് എത്തും.