ധനുഷിന്റെ ഈ വർഷത്തെ ഏറ്റവും പ്രതീക്ഷയുള്ള ചിത്രം ക്യാപ്റ്റൻ മില്ലറിന്റെ ട്രെയ്‌ലർ റിലീസ് ആയി.

കഴിഞ്ഞ വർഷം ഡിസംബറിൽ എത്തേണ്ട ചിത്രം ചില സാങ്കേതിക കാരണങ്ങളാൽ 2024 പൊങ്കലിനാണ് റിലീസാകുന്നത്. ധനുഷിന്റെ 47മത് ചിത്രമായ ക്യാപ്റ്റൻ മില്ലറിൽ വിപ്ലവ നായകനായി അദ്ദേഹം മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മാൻ ബണ്ണും താടിയും മനോഹരമായി നീട്ടി വളർത്തിയ മുടിയുമായി പുതിയ ലുക്കിലാണ് ധനുഷ് . ബ്രിട്ടീഷുകാർക്കെതിരെയുള്ള പോരാട്ടത്തിന്റെ തീപ്പൊരി മിന്നിക്കുന്ന ചിത്രത്തിന്റെ ഇതുവരെ പുറത്തുവന്ന രംഗങ്ങൾ സോഷ്യൽ മീഡിയയിൽ ആളിപ്പടരുകയാണ്.

അരുൺ മാതേശ്വരൻ തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന ചിത്രം ധനുഷിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നാണ്. സത്യജ്യോതി ബാനറിൽ ടി ജി നാഗരാജൻ അവതരിപ്പിക്കുന്ന ചിത്രം പ്രൊഡ്യൂസ് ചെയ്യുന്നത് സെന്തിൽ ത്യാഗരാജനും അർജുൻ ത്യാഗരാജനുമാണ്.ആനുകാലിക ആക്ഷൻ ഡ്രാമയായി ഒരുങ്ങുന്ന ചിത്രത്തിൽ ധനുഷിനൊപ്പം പ്രിയങ്ക അരുൾ മോഹൻ, ശിവ് രാജ് കുമാർ, സുന്ദിപ് കിഷൻ, ജോൺ കൊക്കെൻ, നിവേദിത സതീഷ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.ഡി ഓ പി സിദ്ധാർത്ഥ നൂനി, സ്റ്റണ്ട് ദിലീപ് സുബ്ബരായൻ, എഡിറ്റർ നാഗൂരൻ രാമചന്ദ്രൻ എന്നിവരാണ്. മദൻ കർക്കിയാണ് സംഭാഷണം എഴുതിയിരിക്കുന്നത്. ജി.വി. പ്രകാശ് കുമാർ സം​ഗീത സംവിധാനവും സൗണ്ട് മിക്സിങ് രാജാ കൃഷ്ണനുമാണ്. പി ആർ ഓ പ്രതീഷ് ശേഖർ.

You May Also Like

സൽമാനൊപ്പവും ഷാരൂഖിനൊപ്പവും സിനിമ ചെയ്യാത്തതിന്റെ കാരണം തുറന്നടിച്ചു പറയുന്നു അനുരാഗ് കശ്യപ്

അനുരാഗ് കശ്യപ് തന്റെ സിനിമകൾ നേരിട്ട ബോക്സോഫീസ് പ്രതിസന്ധികളിൽ നിന്ന് ഒരിക്കലും ഒഴിഞ്ഞുമാറിയിട്ടില്ല. ഷാരൂഖ് ഖാനെയോ…

സോഷ്യൽ മീഡിയ സ്റ്റാർ പിയാലിയുടെ ഗ്ലാമർ ഫോട്ടോസ് വൈറലാകുന്നു

സോഷ്യൽ മീഡിയ സ്റ്റാർ എന്ന നിലയിലാണ് പിയാലി ആദ്യം അറിയപ്പെട്ടിരുന്നത്. ഇന്സ്റ്റാഗ്രാമിലും താരം സജീവമായി നിലകൊള്ളുന്നു.…

മുലകളുടെ വലിപ്പമനുസരിച്ചോ മാറു മറയ്ക്കാനുള്ള അവകാശത്തിനുവേണ്ടിയോ നൽകേണ്ടിയിരുന്ന നികുതിയല്ല മുലക്കരം

പത്തൊമ്പതാം നൂറ്റാണ്ട് ഒരു സ്ത്രീപക്ഷ സിനിമ രമേഷ് പെരുമ്പിലാവ് രാജഭരണകാലഘട്ടത്തിൽ പണിയെടുക്കാൻ ശരീരശേഷിയുള്ള പുരുഷൻ കൊടുക്കേണ്ട…

അഞ്ചുവർഷത്തെ ഇടവേളയ്ക്കു ശേഷം ഭാവന വരുന്നു

മലയാളികൾ ഇരുകയ്യും നീട്ടി സ്വീകരിച്ച അഭിനേത്രിയാണ് ഭാവന. മലയാളത്തിൽ തുടക്കമിട്ട് ഒടുവിൽ മറ്റ് ഭാഷകളിൽ വലിയൊരു…