ക്യാപ്റ്റൻ മില്ലെർ (തമിഴ്) : അതി ഗംഭീര മേക്കിങ്..
Genre : പിരീഡ് ആക്ഷൻ ഡ്രാമ

നാരായണൻ

അരുൺ മാതേശ്വരൻ സംവിധാനം ചെയ്ത ധനുഷ് ചിത്രം ക്യാപ്റ്റൻ മില്ലെർ സിനിമാപ്രേമികൾക്ക് തീർച്ചയായും ഒരു ദൃശ്യ വിരുന്നാണ്. ഒരു കഥാപരിസരം സൃഷ്ടിച്ചെടുത്ത് അതിലെ നായക കഥാപാത്രത്തിന്റെ എല്ലാ വികാരങ്ങളിലൂടെയും ആ ദേശത്തിന്റെ മുഴുവൻ കഥയും സ്ട്രഗിളും പറയുക എന്നത് ചില്ലറ കാര്യമല്ല. അതിൽ അരുൺ പൂർണമായും വിജയിച്ചിരിക്കുന്നു. എന്ത് ഭംഗിയായിട്ടാണ് ഒരു പീരിയഡ് ആക്ഷൻ ചിത്രം അദ്ദേഹം മേക്ക് ചെയ്തിരിക്കുന്നത്.

കേന്ദ്ര കഥാപാത്രമായി ധനുഷ് ഉജ്വല പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. ആദ്യ പകുതിയിൽ ധനുഷിന്റെ മൂമെന്റ്സ് ഒക്കെ ഒത്തിരി ഇഷ്ടമായി. ശിവ രാജ്കുമാറിന്റെ aura സംവിധായകൻ സിനിമയിൽ കിടിലനായി ഉപയോഗിച്ചിട്ടുമുണ്ട്. ഇളങ്കോ കുമാരവേലിന്റെയും പ്രിയങ്ക മോഹന്റെയും പ്രകടനം എടുത്ത് പറയേണ്ടത് തന്നെയാണ്. ചെറിയ കഥാപാത്രങ്ങൾക്ക് പോലും ഐഡന്റിറ്റി കൊടുത്ത് കൊണ്ടാണ് കഥ മുന്നോട്ട് പോകുന്നത്.

ജി വി പ്രകാശ് കുമാറിന്റെ വൺ ഓഫ് ദി ബെസ്റ്റ് മ്യൂസിക്കൽ വർക്ക് ആണ് ക്യാപ്റ്റൻ മില്ലെർ. ബിജിഎം ഒക്കെ ശെരിക്കും നമ്മളെ കോരിത്തരിപ്പിക്കുന്ന ഐറ്റംസ് ആണ്. ലോങ്ങ് ആക്ഷൻ സീക്വൻസുകളിൽ ഒക്കെയും GVP ഞെട്ടിച്ചുകളഞ്ഞു. സിദ്ധാർത നുനി ചെയ്ത ക്യാമറ വർക്ക് വളരെ മികച്ചത്.

മധൻ കർക്കിയും അരുണും ചേർന്ന് എഴുതിയ തിരക്കഥ കേട്ട് ശീലിച്ച പീരിയഡ് സോഷ്യോ പൊളിറ്റിക്കൽ സ്റ്റോറി തന്നെയാണ്. പക്ഷേ അത് വ്യത്യസ്തമാകുന്നത് എത്ര രസമായി അത് സ്‌ക്രീനിൽ എത്തിക്കുന്നു എന്നത്തിലാണ്. സംവിധായകൻ തന്നെയാണ് ഈ സിനിമയിലെ താരം. സാനി കയിധം ചെയ്ത സംവിധായകൻ ആയതിനാൽ അദ്ദേഹത്തിന്റെ ക്രാഫ്റ്റ് അന്നേ വ്യക്തമാണ്.ആകെമൊത്തത്തിൽ ധൈര്യമായി കാണാവുന്ന കിടിലൻ ആക്ഷൻ ഡ്രാമ ആണ് ക്യാപ്റ്റൻ മില്ലെർ. Raw ആയുള്ള സിനിമകൾ ഇഷ്ടപെടുന്നവർക്ക് ഒരു വിരുന്ന് ആയിരിക്കും ക്യാപ്റ്റൻ മില്ലെർ.

വാൽകഷ്ണം : നല്ല കിടിലൻ സൗണ്ട് സിസ്റ്റം ഉള്ള തീയറ്ററിൽ നിന്ന് തന്നെ ക്യാപ്റ്റൻ മില്ലെർ കാണുക. ഞാൻ കണ്ട തീയറ്ററിൽ നല്ല ഉഷാർ സൗണ്ട് സിസ്റ്റം ആണ്. അതുകൊണ്ട് കംപ്ലീറ്റ് ഫീലിൽ നല്ല ഉജ്വല ഡോൾബി വൈബിൽ തന്നെ പടം ആസ്വദിക്കാൻ കഴിഞ്ഞു.

You May Also Like

മുതിർന്നവരെയും ഇത്തരം വയലൻസ് കാണിക്കണോ എന്നത് ചിന്തിക്കേണ്ട വിഷയമാണ്

Sanuj Suseelan സിനിമകളെ ഡീഗ്രേഡ് ചെയ്യുന്ന രീതിയിൽ അവയ്ക്ക് ഒന്നും ഒന്നരയും സ്റ്റാർ റേറ്റിംഗ് കൊടുക്കുന്ന…

ഒരു ഇടവേളയ്ക്കു ശേഷം അനുഷ്ക നായികയാകുന്ന ‘മിസ് ഷെട്ടി മിസ്റ്റർ പോളിഷെട്ടി’ ലിറിക്കൽ വീഡിയോ

ഒരു ഇടവേളയ്ക്കു ശേഷം അനുഷ്ക നായികയാകുന്ന ചിത്രമാണ് മിസ് ഷെട്ടി മിസ്റ്റർ പോളി ഷെട്ടി. തെലുങ്ക്…

ഗോത്രകലയായ രാമർകൂത്തിൻ്റെ പശ്ചാത്തലത്തിൽ ഡോക്യൂഫിക്ഷൻ സിനിമ ഒരുങ്ങുന്നു

ഗോത്രകലയായ രാമർകൂത്തിൻ്റെ പശ്ചാത്തലത്തിൽ ഡോക്യൂഫിക്ഷൻ സിനിമ ഒരുങ്ങുന്നു; ചിത്രത്തിൻ്റെ പൂജയും സ്വിച്ചോൺ കർമ്മവും നടന്നു.അട്ടപ്പാടിയിലെ ഇരുള…

അന്നപൂരണിയുടെ പാചകം രുചിയില്ലാതെ ഇടറുന്നുവോ ? റിവ്യൂ

നോൺ-വെജിറ്റേറിയൻ ഭക്ഷണം ഇഷ്ടപ്പെടാത്ത ഒരു ഉയർന്ന ജാതി കുടുംബത്തിൽ നിന്ന് വരുന്ന അന്നപൂരണിക്ക് (നടി നയൻതാര)…