ധനുഷിന്റെ പിറന്നാൾ ദിനത്തിൽ തരംഗമായി ക്യാപ്റ്റൻ മില്ലറിന്റെ തീപ്പൊരി ടീസർ, അഞ്ചു മണിക്കൂറുനുള്ളിൽ അഞ്ചു മില്യൺ കാഴ്ചക്കാർ

ധനുഷിന്റെ ഈ വർഷത്തെ ഏറ്റവും പ്രതീക്ഷയുള്ള ചിത്രം ക്യാപ്റ്റൻ മില്ലറിന്റെ ടീസർ താരത്തിന്റെ പിറന്നാൾ ദിനത്തിൽ അണിയറപ്രവർത്തകർ റിലീസ് ചെയ്തു. ധനുഷിന്റെ 47മത് ചിത്രമായ ക്യാപ്റ്റൻ മില്ലറിൽ വിപ്ലവ നായകനായി അദ്ദേഹം മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മാൻ ബണ്ണും താടിയും മനോഹരമായി നീട്ടി വളർത്തിയ മുടിയുമായി പുതിയ ലുക്കിലാണ് ധനുഷ് . ബ്രിട്ടീഷുകാർക്കെതിരെയുള്ള പോരാട്ടത്തിന്റെ തീപ്പൊരി മിന്നിക്കുന്ന ടീസർ സോഷ്യൽ മീഡിയയിൽ ആളിപ്പടരുകയാണ്. ഈ വർഷം ഡിസംബർ 15 ന് ക്യാപ്റ്റൻ മില്ലർ തിയേറ്ററുകളിലേക്കെത്തും.

അരുൺ മാതേശ്വരൻ തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന ചിത്രം ധനുഷിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നാണ്. സത്യജ്യോതി ബാനറിൽ ടി ജി നാഗരാജൻ അവതരിപ്പിക്കുന്ന ചിത്രം പ്രൊഡ്യൂസ് ചെയ്യുന്നത് സെന്തിൽ ത്യാഗരാജനും അർജുൻ ത്യാഗരാജനുമാണ്. ആനുകാലിക ആക്ഷൻ ഡ്രാമയായി ഒരുങ്ങുന്ന ചിത്രത്തിൽ ധനുഷിനൊപ്പം പ്രിയങ്ക അരുൾ മോഹൻ, ശിവ് രാജ് കുമാർ, സുന്ദിപ് കിഷൻ, ജോൺ കൊക്കെൻ, നിവേദിത സതീഷ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഡി ഓ പി സിദ്ധാർത്ഥ നൂനി, സ്റ്റണ്ട് ദിലീപ് സുബ്ബരായൻ, എഡിറ്റർ നാഗൂരൻ രാമചന്ദ്രൻ എന്നിവരാണ്. മദൻ കർക്കിയാണ് സംഭാഷണം എഴുതിയിരിക്കുന്നത്. ജി.വി. പ്രകാശ് കുമാർ സം​ഗീത സംവിധാനവും സൗണ്ട് മിക്സിങ് രാജാ കൃഷ്ണനുമാണ് . ധനുഷിന്റെ പിറന്നാൾ ആഘോഷത്തിന് തുടക്കം കുറിച്ച് റിലീസ് കൊലകൊല്ലി ടീസർ യൂട്യൂബിൽ മണിക്കൂറുകൾക്കുള്ളിൽ അഞ്ചു മില്യൺ റിയൽ വ്യൂസ് കഴിഞ്ഞു തരംഗമാകുകയാണ്. പി ആർ ഓ പ്രതീഷ് ശേഖർ.

Leave a Reply
You May Also Like

കള്ളൻ്റേയും ഗായകരുടേയും, പ്രവാസിയുടേയും കഥ പറയുന്ന കുടുംബ സ്ത്രീയും കുഞ്ഞാടും എന്ന ചിത്രത്തിൻ്റെ ട്രയിലർ പുറത്ത്

പ്രവാസിയായ സണ്ണിയുടേയും ക്ലാരയുടേയും കുടുംബ ജീവിതം:ഒരു മ്യൂസിക്ക് ട്രൂപ്പിൻ്റെ കടന്നുവരവ് … ഇതിനിടയിൽ അരങ്ങേറുന്ന സംഭവങ്ങളാണ് തികഞ്ഞ നർമ്മമുഹൂർത്തങ്ങളിലൂടെയും ഒപ്പം ഏറെ ത്രില്ല റോടെയും അവതരിപ്പിക്കുന്നത്.

അവർ എന്നോട് അങ്ങനെ പറഞ്ഞിട്ടില്ല. സിനിമയിലേക്ക് തിരിച്ചുവരവിനൊരുങ്ങിയപ്പോൾ ഭർത്താവിൻ്റെ കുടുംബത്തിൻറെ പ്രതികരണം വെളിപ്പെടുത്തി അനന്യ.

മലയാളികളുടെ ഇഷ്ടപ്പെട്ട യുവ നടിമാരിലൊരാളാണ് അനന്യ. ഒട്ടനവധി നിരവധി മികച്ച കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കാൻ താരത്തിന് ആയിട്ടുണ്ട്. വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും ഇടവേള എടുത്തിരിക്കുകയാണ് താരം. എന്നാൽ ഇപ്പോഴിതാ സിനിമാ രംഗത്ത് വീണ്ടും സജീവമാകാനൊരുങ്ങുകയാണ് അനന്യ.

‘പാപ്പൻ’ സമ്മാനിച്ച സന്തോഷങ്ങളിൽ ഒന്ന് ഏറെ പ്രിയപ്പെട്ട നടനെ വീണ്ടും സ്‌ക്രീനിൽ കണ്ടു എന്നതാണ്’ – രവി മേനോന്റെ കുറിപ്പ്

‘പാപ്പൻ’ സമ്മാനിച്ച സന്തോഷങ്ങളിൽ ഒന്ന് ഏറെ പ്രിയപ്പെട്ട നടനെ വീണ്ടും സ്‌ക്രീനിൽ കണ്ടു എന്നതാണ്’ –…

തുടർച്ചയായ പരാജയങ്ങളുടെ അപമാനം, കങ്കണ തന്ത്രം മാറ്റുന്നു

തുടർച്ചയായ പരാജയങ്ങളിൽ പെട്ട് നിലനിൽപ് തന്നെ അവതാളത്തിലായി താരമായ കങ്കണ റണൗത് . ഏറ്റവും ഒടുവിൽ…