പറക്കുന്ന കപ്പലും കാണാൻ പറ്റി, ഇത് നുണയല്ല , എന്നാലൊരു പ്രതിഭാസമാണ്

123

CaptNoble Pereira യുടെ പോസ്റ്റ്

പറക്കുന്ന കപ്പലും കാണാൻ പറ്റി

ഇംഗ്ലണ്ടിലെ കോർണിഷ് തീരക്കടലിലാണ് കപ്പൽ വായുവിലൂടെ പോകുന്ന ചിത്രം ഡേവിഡ് മോറിസ് എന്ന വ്യക്തിയാണ് പകർത്തിയത്.കാലാവസ്ഥ വിദഗ്ധൻ ഡേവിഡ് ബ്രെയിൻ വിശദീകരിക്കുന്നത്; ഇത് പ്ര‌കാശം വളയുമ്പോൾ ഉണ്ടാകുന്ന മരീചിക ഉന്നതിയിലെത്തുമ്പോൾ കാണുന്ന പ്രതിഭാസമാണ്. ഇത് ആർക്ടിക് മേഖലയിൽ സർവസാധാരണമാണ് എന്നാൽ ഇംഗ്ളണ്ടിൻെറ തീരത്തു വിരളമാണ്. തണുത്ത വായു കടലിന്റെ ഉപരിതലത്തിലും അതിനു തൊട്ടു മുകളിൽ ചൂടുള്ള വായുവും ഉണ്ടാകുമ്പോഴാണ് ഈ പ്രതിഭാസം ഉണ്ടാകുന്നതു.

ബൈജുരാജ് (ശാസ്ത്രലോകം ) എഴുതിയ കുറിപ്പ് കൂടി വായിക്കാം

ആകാശത്തു നിൽക്കുന്ന കപ്പലിന്റ ചിത്രം !
ഇത് രണ്ട് ദിവസ്സം മുന്നേ ഇംഗ്ലണ്ടിന്റെ തീരത്ത്നിന്നു ഒരാൾ പകർത്തിയ ചിത്രമാണ്. Gillan’s hamlet -ൽ നിന്ന് കടലിലേക്ക് നോക്കുന്നതിനിടെ ചിത്രം പകർത്തിയ ശേഷം താൻ അമ്പരന്നുപോയി എന്ന് ഫോട്ടോ പകർത്തിയ ഡേവിഡ് മോറിസ് പറഞ്ഞു
വളരെ തണുത്ത അന്തരീക്ഷമുള്ള ആർട്ടിക് പ്രദേശത്ത് ഈ മിഥ്യാധാരണ സാധാരണമാണെങ്കിലും ശൈത്യകാലത്ത് യുകെയിൽ ഇത് വളരെ അപൂർവമായി മാത്രമേ കാണപ്പെടുകയുള്ളൂ. ഇത് Fata Morgana എന്ന മിഥ്യാ ധാരണയുടെ ഒരു മികച്ച ഉദാഹരണം ആണ്.
“താപനില വിപരീതം എന്നറിയപ്പെടുന്ന കാലാവസ്ഥ കാരണം Fata Morgana എന്ന പ്രതിഭാസം സംഭവിക്കുന്നു. അവിടെ കടലിനോട് ചേർന്ന് തണുത്ത വായുവും, അതിനു മുകളിലായി ചൂടുള്ള വായു ഉണ്ട്.
ചൂടുപിടിച്ച മുകളിലെ വായുവിന്റെ നിര.. നിലത്തോ തീരത്തോ നിൽക്കുന്ന ഒരാളുടെ കണ്ണുകളിലേക്ക് ദൂരെയുള്ള, ഭൂമിയുടെ വക്രതയിൽ, നമുക്ക് നേരിട്ട് കാണാൻ സാധിക്കാത്ത ഭാഗത്തെ വസ്തുക്കളുടെ പ്രകാശം വളച്ചു എത്തിക്കുന്നു. ( ചിത്രം ) അതിനാൽ നമുക്ക് നേരിട്ടു കാണാൻ വയ്യാത്ത ദൂരെയുള്ള വസ്തുക്കൾ കടലിനു വളരെ മുകളിലായി മിഥ്യാ രൂപത്തിൽ കാണപ്പെടുന്നു.

May be an image of sky and text

**