സത്യമായ പ്രവചനവും,കൂടെ കുറേ ശ്രദ്ധേയമായ കാര്യങ്ങളും

45
CaptNoble Pereira യുടെ സത്യമായ പ്രവചനവും,കൂടെ കുറേ ശ്രദ്ധേയമായ കാര്യങ്ങളും

ഇന്നലെ മുഴുവൻ ബ്രേക്കിംഗ് വാർത്തയും ചാനൽ ചർച്ചകളും ഇന്നത്തെ പത്രങ്ങളിലെ പ്രധാനവാർത്തകളും ഒരു സാങ്കല്പിക ദൈവത്തിനു ലോകത്തിലെ മൂന്നാമത്തെ വലിയ ക്ഷേത്രം 300 കോടി മുടക്കി ചെയ്യുന്നതായിരുന്നു.അയോധ്യയിലെ രാമക്ഷേത്രത്തിന്റെ നിർമാണത്തിന് നാൽപതു കിലോ തൂക്കമുള്ള വെള്ളിയിലുള്ള കട്ടകൾ ഇട്ടു പ്രധാനമന്ത്രി ഒരു തന്ത്രിയുടെ ജോലിയിലൂടെ നിർവഹിച്ചു. ഈ ക്ഷേത്രം 2024 തിരഞ്ഞെടുപ്പിന് മുൻപ് പൂർത്തിയാകും, അടുത്ത തിരഞ്ഞെടുപ്പ്
കഴിഞ്ഞാൽ വീണ്ടും ന്രന്ദേര മോഡി മൂന്നാം തവണയും പ്രധാനമന്ത്രിയായി ഇന്ത്യയിൽ തുടരും.
ഒരു കോപ്പിലെ വ്യത്യാസവും എന്നെപ്പോലുള്ള മധ്യവർഗത്തിനു ഉണ്ടാകാൻ പോണില്ല. എന്ത് കോപ്പുണ്ടാക്കിയാലും മധ്യവർഗത്തിനു കോപ്പാണ്.
പക്ഷെ 90% വരുന്ന താഴെത്തട്ടുകാരും ദരിദ്രരും ക്ഷേത്രങ്ങളും പള്ളികളും മസ്ജിദുകളും കണ്ടു സായൂജ്യമടയും, പ്രതീക്ഷയോടെ ദാരിദ്ര്യപൂര്ണമായ ക്ലേശങ്ങളുടെ ജീവിതം അടുത്ത തലമുറയ്ക്ക് കൈമാറും, എന്നിട്ടു ജീവിതം കോഞ്ഞാട്ടയായി പണ്ടാരമടങ്ങും, നിത്യജീവിതം എന്ന ശൂന്യതയിലേക്ക്.
ഇന്നത്തെ ബ്രേക്കിംഗ് ന്യൂസ് ഞാൻ ജൂലൈ 17-നു പോസ്റ്റ് ചെയ്തിരുന്നു കൊറോണബാധ ഇന്ന് രാത്രിയോടെ 20 ലക്ഷം കടക്കുമെന്നത് യാഥാർഥ്യമാകുന്നു.വലിയ ചർച്ചിക്കൽ ഉണ്ടാകില്ല, കാരണം ഒരു ദിവസം ഒരു ലക്ഷം വച്ച് ചത്താലും ഇന്ത്യയിലെ ജനസംഘ്യ നൂറു കോടിയായി താഴാൻ 28 വർഷമെടുക്കും. ഒരു വര്ഷം 2.2 കോടി ജനനമുണ്ട് ഇന്ത്യയിൽ.
നമ്മൂടെ നീറുന്ന പ്രശ്നങ്ങളായ പട്ടിണി, ഭവനമില്ലായ്മ, അടിസ്ഥാന സൗകര്യങ്ങളില്ലായ്മ, ശാസ്ത്രീയ / പ്രവർത്തിക അടിത്തറ ഉള്ള വിദ്യഭ്യാസമില്ലായ്മ, കണ്ടുപിടിത്തങ്ങളിലൂന്നിയ ഉന്നത വിദ്യാഭ്യാസമില്ലായ്മ, ശക്തമായ ആരോഗ്യമേഖലയില്ലായ്മ, കെട്ടുറപ്പുള്ള വാർധക്യ സംരക്ഷണമില്ലായ്മ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കാതെ, ദൈവ പ്രീണനം (പൊക്കിസം ആഗ്രഹിക്കുന്ന ദൈവങ്ങൾ വെറും ഊളകളാണ്, അത് തടയാൻ കഴിയാത്ത ദൈവം വിഡ്ഢികളുടെ ഭാവന മാത്രം), മതമേലാള പ്രീണനം, ശക്തിപ്രകടനം കാണിക്കാൻ ഭീമമായ തുക നൽകി വിദശത്തു നിന്നും ആയുധങ്ങൾ വാങ്ങൽ (ഇന്ത്യയുടെ വാർഷിക പട്ടാള ചിലവാക്കൽ തുക 4.71 ലക്ഷം കോടിയാണ്) എന്നിവയിലൂടെ ഭീമമായ തുകയും സമയവും പാഴാക്കി നാം രാജ്യത്തിൻറെ പുരോഗതിയെ ഏറക്കുറെ ദരിദ്രരാജ്യങ്ങളുടെ ഇടയിൽ തന്നെ പിന്നോക്കം പായിച്ചിട്ടുണ്ട്. ഇത് കഴിഞ്ഞ 25 വർഷത്തോളമായി നടക്കുന്ന പ്രക്രിയ ആണ്.
മാറണ്ടേ നമുക്ക് ? കുതിക്കണ്ടേ മുന്നോട്ടു? സംവിധാനങ്ങൾ സൃഷ്ടിക്കുന്നവർക്കും, നയിക്കുന്നവർക്കും, നടപ്പിലാക്കുന്നവർക്കും 10% വരുന്ന കാശുള്ളവർക്കും ലോകത്തിലെവിടയും പോയി ജീവിക്കാം അര്മാദിക്കാം, പക്ഷെ 90% പാവപ്പെട്ടവരും ദരിദ്രരും നരകിക്കും ഇവിടെ.
ഒരു മലർദൈവങ്ങളും രാഷ്ട്രീയക്കാരും ഉണ്ടാകില്ല നിങ്ങളെ കൈപിടിച്ചുയർത്താൻ. ബുദ്ധിവികസിപ്പിച്ചു, വിദ്യയും തൊഴിൽ നൈപുണ്യവും നേടി സ്വയം രക്ഷപ്പെടുക ഏക മാർഗം!