ചീരകൊണ്ട് ഓടുന്ന കാര്‍…!!!

477

Maruti-Suzuki-800-Front-View

കൊച്ചു കുട്ടികള്‍ ഒരുകാലത്ത് ആവേശത്തോടെ കണ്ടിരുന്ന ഒരു കാര്‍ട്ടൂണ്‍ കഥാപാത്രമുണ്ട്.. ‘പോപ്പോയി’..!!! പോപ്പോയി ദി സൈലര്‍ മാന്‍..!!! വളരെ മെലിഞ്ഞു ഉണങ്ങിയ ഈ മനുഷ്യന്‍ ശക്തി സംഹരിക്കുന്നതും വില്ലന്മാരെ ഒക്കെ ഇടിച്ചു നിരപ്പാക്കുന്നതും ‘ചീര’ കഴിച്ചു ശക്തി സമ്പാധിച്ചാണ്..!!! പോക്കറ്റില്‍ എപ്പോഴും 2 പെട്ടി ചീരയുമായി നടക്കുന്ന പോപ്പോയി കുട്ടികളുടെ ഇഷ്ടകഥാപാത്രം തന്നെയായിരുന്നു. പൊപായിയെ പോലെ ഭാവിയില്‍ ചീര നമ്മുടെ എഞ്ചിനും ശക്തി പകരുമെന്നാണ് ശാസ്ത്രലോകം ഇപ്പോള്‍ പറയുന്നത്.

ചീരയില്‍ നിന്നും കാറോടിക്കാനുള്ള ഇന്ധനം ലഭിച്ചേക്കുമെന്നാണ് പറയുന്ന ലണ്ടന്‍ പര്‍ഡ്യൂ സര്‍വ്വകലാശാലയിലെ ഗവേഷകര്‍, ചീരയില്‍ നിന്നും നിന്നും ഇന്ധനമുണ്ടാക്കാനുള്ള സാങ്കേതികവിദ്യ കണ്ടുപിടിച്ചു കഴിഞ്ഞു. പ്രകാശസംശ്ലേഷണത്തില്‍ സൂര്യപ്രകാശത്തെ കാര്‍ബോഹൈഡ്രേറ്റുകളാക്കി മാറ്റുന്ന വിദ്യ തന്നെയാണ് ഇവിടെയും പരീക്ഷിക്കപ്പെടുന്നത്.

പ്രത്യേകമായി തയ്യാറാക്കിയ മുറിയിയില്‍ സൂര്യപ്രകാശമേല്‍ക്കാതെയും തണുപ്പിച്ചും ചീര ഇലകള്‍ സൂക്ഷിക്കും. പിന്നീട് സൂര്യപ്രകാശം കടത്തി വിടുമ്പോള്‍ ഇലകള്‍ സൂര്യപ്രകാശം സ്വീകരിക്കുകയും അതിനെ കാര്‍ബണ്‍ഡയോക്‌സൈഡും വെള്ളവുമാക്കി മാറ്റുകയും ചെയ്യും. അതിനെ പിന്നീട് കാര്‍ബോഹൈഡ്രേറ്റ്‌സും ഓക്‌സിജനുമാക്കി മാറ്റിയാണ് ഇന്ധനമാക്കി മാറ്റുന്നത്.