‘കാര്‍സ് 24’ ഷോറൂം തിരുവനന്തപുരത്ത് പ്രവർത്തനം ആരംഭിച്ചു

തിരുവനന്തപുരം: ഇന്ത്യയിലെ പ്രമുഖ ഓട്ടോടെക് കമ്പനിയായ ‘കാര്‍സ് 24’ ൻ്റെ തിരുവനന്തപുരത്തെ ആദ്യ സ്റ്റോര്‍ പരുത്തിക്കുഴിയിൽ പ്രവര്‍ത്തനമാരംഭിച്ചു. അവിട്ടം തിരുനാൾ ആദിത്യ വർമ്മ സ്റ്റോര്‍ ഉദ്ഘാടനം ചെയ്തു. ഗുണനിലവാരമുള്ള വാഹനങ്ങളുടെ വർദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റുകയെന്ന ലക്ഷ്യത്തോടെയാണ് തിരുവനന്തപുരത്ത് പുതിയ ഹബ് സ്ഥാപിച്ചത്. സീറോ ഡൗൺ പേയ്‌മെൻ്റ് പോലെയുള്ള ആകര്‍ഷകമായ വായ്പ്പ സംവിധാനങ്ങള്‍ കാര്‍സ് 24 ഉപഭോകതാക്കള്‍ക്ക് ഉറപ്പ് നല്‍കുന്നു. ആദ്യം കാര്‍ വാങ്ങുന്ന 100 പേർക്ക് 10,000 രൂപയുടെ പ്രത്യേക കിഴിവുകളും, വൈവിധ്യമാർന്ന ഫിനാൻസിംഗ് സംവിധാനങ്ങളും മികച്ച എക്‌സ്‌ചേഞ്ച് ഓഫറുകളും ലഭിക്കും. 2018-ൽ കൊച്ചിയിൽ ആരംഭിച്ച കാര്‍സ് 24 കേരളത്തിൽ ഇതിനോടകം തന്നെ ശ്രദ്ധേയമായ വളർച്ച കൈവരിച്ചു. കേരളത്തിലെ 16 നഗരങ്ങളില്‍ ഇപ്പോള്‍ കാര്‍സ് 24 ന്‍റെ സേവനം ലഭ്യമാണ്.വളരെ വേഗത്തില്‍ വികസിച്ചുകൊണ്ടിരിക്കുന്ന നഗരമായത് കൊണ്ട് തന്നെ യൂസ്ഡ് കാറുകള്‍ക്ക് മികച്ച വിപണിയാണ് തിരുവനന്തപുരമെന്ന് കാര്‍സ് 24 ന്‍റെ സഹ സ്ഥാപകനായ ഗജേന്ദ്ര ജാന്‍ദിത് പറഞ്ഞു.

You May Also Like

ഇവി വാങ്ങുന്നതിൽ നിന്ന് പിൻതിരിപ്പിക്കുന്ന ഘടകങ്ങൾ

Sujith Kumar സോഷ്യൽ മീഡിയയിൽ എഴുതിയത് 12 വർഷം മുൻപ് വണ്ടി വാങ്ങിയപ്പോൾ പെട്രൊൾ എടുക്കണോ…

ബഹിരാകാശത്തേക്ക് നോക്കുന്ന കച്ചവട കണ്ണുകള്‍

അടുത്തകാലം വരെ ബഹിരാകാശ പര്യവേഷണങ്ങള്‍ നടന്നിരുന്നത് അതതു രാജ്യങ്ങളിലെ ഗവണ്മെന്റിന്റെ മേൽനോട്ടത്തിന് കീഴിലായിരുന്നു. വാർത്താവിനിമയ രംഗത്തും പ്രതിരോധ മേഖലയിലും

മൈക്രൊ കൊലയാളി

കുറച്ച് കാലം മുമ്പാണ് മൈക്രോ കള്ളനെ പിടിച്ചത്. ഐ.ടി.യില് വലവിരിക്കലാണ് മൂപ്പരുടെ പണി. നെറ്റ്‌വര്‍ക്ക് ബാങ്കിങ് സെക്ടറുകളിലെ സെര്‍വറുകളില്‍ കടന്ന് ഓരോ അകൌണ്ടില്‍ നിന്നും ഡെസിമല്‍ പ്ളേസിന് വിലയില്ലാ‍താക്കി ആ ഡെസിമെല്‍ പോയിന്റ് സ്വന്തം അകൌണ്ടിലേക്ക് മാറ്റും.

ചെറിയ ഇടിക്ക് പോലും വാഹനങ്ങളുടെ മുൻ/പിൻ ഭാഗം പെട്ടെന്ന് തകർന്നു പോകുന്നെന്നു പഴിക്കുന്നവർ ഇനിയും സത്യമറിയുന്നില്ല !

എന്തുകൊണ്ടാണ് ചെറിയ ഇടിക്ക് വാഹനങ്ങളുടെ മുൻ/പിൻ ഭാഗം പെട്ടെന്ന് തകർന്നു പോകുന്നത് ? അറിവ് തേടുന്ന…