ക്രിസ്ത്യാനികളെ സ്വവർഗാനുരാഗികളായി ചിത്രീകരിച്ചതിന് നന്ദി മുഹമ്മദ് കുട്ടി; മമ്മൂട്ടിക്കെതിരെ കേസ്

‘നന്ദി മുഹമ്മദ് കുട്ടി’ എന്ന് തുടങ്ങുന്ന പോസ്റ്റ് കാസയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പ്രത്യക്ഷപ്പെട്ടു. ക്രിസ്ത്യാനികളെ മനഃപൂർവം സ്വവർഗരതി കഥാപാത്രങ്ങൾ ആക്കിയതായി കാസ ആരോപിക്കുന്നു.
ക്രിസ്ത്യാനികൾക്കിടയിൽ സ്വന്തം സമുദായത്തെക്കുറിച്ച് അവഹേളനം സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്നും ക്രിസ്ത്യൻ വിരുദ്ധനായ മമ്മൂട്ടിയുടെ ഭീഷ്മ പർവതത്തിന് ശേഷം ഗൂഢലക്ഷ്യത്തോടെ പുറത്തിറങ്ങിയ ചിത്രത്തിന് ക്രിസ്ത്യൻ പ്രമേയമുണ്ടെന്നും കാസ ആരോപിക്കുന്നു.

ക്രിസ്ത്യൻ പശ്ചാത്തലത്തിലെ കേന്ദ്ര കഥാപാത്രങ്ങൾ സ്വവർഗ്ഗാനുരാഗികൾ എന്നതാണ് കാസയെ ചൊടിപ്പിച്ചത്. ചിത്രത്തിലെ പുരോഹിതൻ സ്വവർഗരതിയെ ന്യായീകരിക്കുകയാണെന്നും കാസ ആരോപിക്കുന്നു. അതേസമയം മമ്മൂട്ടിയെ മാത്രം ലക്ഷ്യമിട്ടാണ് കാസയുടെ ആരോപണം. മമ്മൂട്ടിയുടെ അടുത്ത ചിത്രത്തിൽ ക്രിസ്ത്യാനികളുടെ വേഷം എന്തായിരിക്കുമെന്ന് അറിയാൻ കാത്തിരിക്കുകയാണെന്നും പോസ്റ്റിൽ പറയുന്നു.

സ്വവര്‍ഗാനുരാഗിയായ മമ്മൂട്ടിയുടെ കഥാപാത്രം മാത്യു ദേവസിയെ ക്രിസ്ത്യന്‍ മതവിശ്വാസി ആക്കിയത്​ മനപ്പൂർവ്വമാണെന്നാണ്​ കാസയുടെ ആരോപണം. യുവതലമുറയെ സ്വാധീനിക്കുന്ന ഏറ്റവും വലിയ മാധ്യമമാണ് സിനിമ, അവരുടെ ഉപബോധ മനസ്സുകളിലേക്ക് സ്വന്തം സമുദായത്തെക്കുറിച്ചും വിശ്വാസങ്ങളെക്കുറിച്ചും സ്വന്തം സംസ്‌കാരത്തെക്കുറിച്ചും അവമതിപ്പ് സൃഷ്ടിച്ച അപകര്‍ഷതാബോധത്തില്‍ മുക്കുക എന്നുള്ളതാണ് പുറത്തുവരുന്ന ഇത്തരം ചിത്രങ്ങളുടെ ലക്ഷ്യമെന്ന് പോസ്റ്റില്‍ പറയുന്നു. ഏറ്റവും വലിയ ക്രൈസ്തവവിരുദ്ധ മലയാള ചിത്രമായിരുന്നു മമ്മൂട്ടി നായകനായ ഭീഷ്മപര്‍വ്വം എന്നും അതിനുശേഷം വീണ്ടും ഗൂഢ ലക്ഷ്യത്തോടെ എത്തിയിരിക്കുന്ന ഒരു ക്രൈസ്തവ പശ്ചാത്തലത്തിലുള്ള ചിത്രമാണ് കാതലെന്നും കാസയുടെ ഔദ്യോഗിക ഫേസ്​ബുക്ക്​ പേജിൽ കുറിക്കുന്നു.

ഭീഷ്മപർവ്വം എന്ന സിനിമ കണ്ട് അൾത്താരയ്ക്ക് മുന്നിലിരിക്കുന്ന വൈദികരും കന്യാസ്ത്രീകളും സൂസപാക്യം അച്ചനും ചാമ്പിക്കോ ട്രെൻഡിന്റെ ഭാഗമാണെന്നും അത് അധാർമ്മികമാണെന്നും ട്രെൻഡിനൊപ്പം പോകരുതെന്നും കാസ പോസ്റ്റിൽ പറയുന്നു.

You May Also Like

എന്നിട്ടും എന്തുകൊണ്ട് ഉഷ പിന്നിലായി ?

എന്നിട്ടും ഉഷ പിന്നിലായി ഹസീന എന്നാണ് ഉഷയുടെ യഥാർത്ഥ പേര്. ആലപ്പുഴ ആലിശേരിയിൽ എ.എസ്.ഐ മുഹമ്മദ്…

“കുറച്ച് കാലം കൂടി പ്രണയിച്ച് നടന്നിരുന്നെങ്കില്‍ ചിലപ്പോള്‍ ഞങ്ങള്‍ ബ്രേക്കപ്പ് ആയിപോയെനെ”

ജീവയും അപര്‍ണ തോമസും മലയാളി പ്രേക്ഷകരുടെ പ്രിയങ്കരരായ താരദമ്പതികളാണ് . ഇരുവരും ടെലിവിഷന്‍ അവതാരകരായാണ് പ്രേക്ഷകര്‍ക്ക്…

ഇന്ത്യൻ സിനിമയിലെ രാജകുമാരി മൃണാൾ താക്കൂറിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആണ്

മൃണാൽ ഠാക്കൂർ , തെലുങ്ക് , മറാഠി സിനിമകൾക്ക് പുറമേ ഹിന്ദി സിനിമകളിലും പ്രധാനമായും അഭിനയിക്കുന്നു…

നമ്മുടെ തലമുറ ഇതൊന്നും കണ്ടില്ലെങ്കിലും ഇത്തരം മഹത്തായ സൃഷ്ടികൾ ഇതിന്റെ ഒക്കെ വ്യാപ്തി കുറച്ചെങ്കിലും നമുക്ക് കാട്ടിത്തരുന്നുണ്ട്

ALL QUIET ON THE WESTERN FRONT (2022) ശരത് ശാന്തിനി വി എസ് 1914…