നടനും അവതാരകനും എ ബി സി മലയാളം യൂട്യൂബ് വാർത്താ ചാനൽ എംഡിയുമായ ഗോവിന്ദൻകുട്ടിക്കെതിരെ യുവതിയുടെ പരാതിയിന്മേൽ പോലീസ് കേസെടുത്തു. വിവാഹവാഗ്ദാനം നടത്തി ബലാത്സംഗം ചെയ്തു എന്ന പരാതിയിൻമേൽ ആണ് കേസെടുത്തത്. നവംബർ ഇരുപത്തിനാലിനാണ് യുവതി നോർത്ത് പൊലീസിൽ പരാതി നൽകിയത്. ബലാത്സംഗം, ദേഹോപദ്രവമേൽപ്പിക്കൽ തുടങ്ങിയ കേസുകൾ ആണ് നടനെതിരെ ചുമത്തിയത്.
നടിയും മോഡലുമാണ് പരാതിക്കാരി. യൂട്യൂബ് ചാനലിലേക്ക് ടോക് ഷോ ചെയ്യാൻ പോയപ്പോഴാണ് പ്രതിയെ താൻ പരിചയപ്പെട്ടതെന്നും പിന്നീട് വിവാഹവാഗ്ദനം നടത്തി എറണാകുളത്തെ വാടകവീട്ടിലും സുഹൃത്തിന്റെ വില്ലയിലും കാറിലുംവച്ച് പലതവണ പീഡിപ്പിച്ചു എന്നാണു പരാതിക്കാരിയുടെ കേസ്. തന്നെ പലതവണ പീഡിപ്പിച്ചതിന് ശേഷം വിവാഹത്തെ കുറിച്ച് പറഞ്ഞപ്പോൾ ഗോവിന്ദൻകുട്ട മർദ്ദിച്ചു എന്നും ഇപ്പോൾ പരാതി പിൻവലിക്കാൻ ഭീഷണിപ്പെടുത്തുകയാണെന്നും പരാതിക്കാരി പറയുന്നു.