ക്ഷേത്രക്കുളം പുലയന്മാർക്കു കുളിക്കാനുള്ളതല്ലടാ എന്ന് പറഞ്ഞു കാഴ്ചവൈകല്യമുള്ള ദളിത് വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച നരാധമനാണ് ഇവൻ

1954

ഇവനാണ് (വെള്ളയിൽ പടിഞ്ഞാറെ നികത്തിൽ ഗോപി) എഴുപുന്നയിലെ കോനാട്ട് ശ്രീ നാരായണപുരം ക്ഷേത്രക്കുളത്തിൽ കുളിക്കുവാനിറങ്ങിയ ജന്മനാ കാഴ്ച വൈകല്യമുള്ള ദളിത് വിദ്യാർത്ഥിയെ(വിഷ്‌ണു പ്രണവ് (15) ക്രൂരമായി മർദ്ദിച്ചവൻ. ക്ഷേത്രക്കുളം പുലയന്മാർക്കു കുളിക്കാനുള്ളതല്ലടാ എന്ന് പറഞ്ഞുകൊണ്ട് അതിക്രൂരമായി മർദിച്ചത്. പൊതു സമൂഹം ഇവനെപോലെ ഉള്ള ജാതിഭ്രാന്തന്മാർക്കതിരെ പ്രതികരിക്കാൻ തയ്യാറാകേണ്ടതുണ്ട്. ഈ നരാധമൻ ഇപ്പോൾ ഒളിവിലാണ്.

ചാതുർവർണ്യവും അയിത്തവും കേരളത്തിൽ അങ്ങിങ്ങു തുടരുന്നു എന്ന് തന്നെയാണ് ഇവനെപ്പോലുള്ളവരുടെ ചെയ്തികൾ നമുക്ക് കാണിച്ചുതരുന്നത്. പണ്ട് വരേണ്യരുടെ സ്വന്തം ദൈവങ്ങൾക്കും ദളിതരോടും മറ്റു പിന്നോക്ക സമുദായക്കാരോടും പുച്ഛവും വെറുപ്പുമായിരുന്നു. നിരന്തരമായ പോരാട്ടങ്ങളിലൂടെ പലതിന്റെയും തിരുത്തിക്കുറിക്കാൻ ഇവിടത്തെ പുരോഗമനപ്രസ്ഥാനങ്ങൾക്കു കഴിഞ്ഞിരുന്നു. എന്നാൽ മനസ്സുകളിലെ ജാതീയതയെ ഉച്ചാടനം ചെയ്യാൻ ഇതുവരെ ആയിട്ടില്ല എന്നുമാത്രമല്ല പല കുടുംബങ്ങളും ജാതീയതയെ പ്രോത്സാഹിപ്പിക്കുന്ന കേന്ദ്രങ്ങളുമാണ്. കുടുംബം ആണ് ജാതീയതയുടെ വിളനിലം.

ഇത്തരം ജാതിഭ്രാന്തമാർ കേരളം നേടിയെടുത്ത എല്ലാ പുരോഗമനങ്ങളെയും ചോദ്യം ചെയ്യുന്നുണ്ട്.മനുഷ്യനെ മനുഷ്യനായി കാണാൻ സാധിക്കാത്ത എഭ്യന്മാർ തങ്ങളുടെ ജാതിചരിത്രം പരിശോധിച്ചാൽ ചിലപ്പോൾ മനസ്സിൽ സംബന്ധക്കാർക്കു പിടിക്കുന്ന ചൂട്ടിന്റെ തീവെളിച്ചം കടന്നുപോയേക്കാം. അത്കൊണ്ട് മറ്റുള്ളവനെ ജാതിയുടെ പേരിൽ പരിഹസിക്കാനും ആക്രമിക്കാനും മുതിരുമ്പോൾ ചിലതു ഓർത്തില്ലെങ്കിൽ ഓർമ്മിപ്പിക്കാൻ ഇവിടെയൊരു പുരോഗമന സമൂഹം ഉണ്ടെന്നു ഓർത്തിരിക്കുക.

ഒരു ജനതയുടെ ആത്മാഭിമാനത്തെ വീണ്ടും വീണ്ടും ചോദ്യം ചെയ്യുന്ന സവർണ മേധാവിത്തത്തിനെതിരെ പ്രതികരിക്കേണ്ട കാലം കഴിഞ്ഞു. ഈ കുട്ടി ആ കുളത്തിൽ ഇറങ്ങിയാൽ എന്താണ് സംഭവിക്കുക? മൃഗങ്ങളെക്കാൾ ഹീനരായി കഴിഞ്ഞ ഒരു ജനതയുടെ കൈയിലെ ബലം പരിശോധിക്കരുത്! നവോഥാന മൂല്യങ്ങൾക്ക് ഈ സർക്കാർ വില കല്പിക്കുന്നുണ്ടെങ്കിൽ ഇതിനെതിരെ ശക്തമായ നടപടി എടുത്തേ മതിയാകൂ. ബ്രാഹ്മണ കക്കൂസുകളും, കൊച്ചിൻ ദേവസം ബോർഡ്‌ന്റെ കീഴിൽ വിനിൽ ദാസന് നേരിടേണ്ടി വന്ന ജാതി പീഡനങ്ങളും തുടർക്കഥ ആകുമ്പോൾ സർക്കാർ നിലപാട് ആർക്കാണ് അനുകൂലം? ഒരു വില്ലുവണ്ടി യാത്ര കൂടി നിങ്ങൾ താങ്ങുമോ?

 

“ദൈവം ഏകിയ ജീവനാണ്.. ആ ജീവനെത്രവിധം ജാതിയുണ്ട്? “
പൊയ്കയിൽ ശ്രീ കുമാരഗുരുദേവൻ.