ജാതീയതയും വർഗീയതയും ചുമ്മാ കണ്ണടച്ചാൽ തുലയുന്നതല്ല, തമ്പി സാറേ…

0
265

Murali Thonnakkal

ജാതീയതയും വർഗീയതയും ചുമ്മാ കണ്ണടച്ചാൽ തുലയുന്നതല്ല , തമ്പി സാറേ…

പി.കെ.റോസിയെ തല്ലിയോടിച്ചു കളഞ്ഞ ജാതിജീർണ്ണ പാരമ്പര്യത്തിൽ നിന്നാണ് മലയാള സിനിമ ആദ്യ ചുവടുവയ്ക്കുന്നത് ! ഇന്നും കറുത്ത നിറമുള്ള കഥാപാത്രത്തിന് ജീവൻ നൽകാൻ വെളുത്ത നടിയെ കറുപ്പിക്കുകയല്ലാതെ മറ്റൊരു റോസിക്ക് അവസരം നൽകാൻ തക്ക വിധത്തിൽ മലയാള സിനിമ വികസിച്ചിട്ടില്ല. മലയാളത്തിലെ സിനിമയിലെ 99% നായക കഥാപാത്രങ്ങളും ജനിച്ചത് ഒരു ജാതിയിലായിപ്പോയത് ഒരു യാദൃശ്ചികതയാണെന്ന് തമ്പി സാറിന് മാത്രമേ വിശ്വസിക്കാനാകൂ.മലയാള സിനിമ സംവിധായകരുടെ ക്യാമറകൾ സവർണ്ണ തറവാടുകളും നാലുകെട്ടുകളും അടുക്കളകളും വിട്ട് പുറത്തിറങ്ങിയിട്ട് അധികനാളായിട്ടില്ല !

ഭൂരിപക്ഷം വരുന്ന പാർശ്വവൽകൃത ഇടങ്ങളിൽ ജീവിതമില്ലെന്ന് ഉറപ്പിച്ചു പറഞ്ഞു കൊണ്ടാണ് മലയാള സിനിമ ഇന്നും ജാതിവ്യവസ്ഥയുടെ ഇരകളായ ഭൂരിപക്ഷ പ്രേക്ഷകരോട് സംവദിക്കുന്നത് ! കേരളത്തിലെ പ്രേക്ഷകരിൽ ഭൂരിപക്ഷവും ജാതിവാലു ചുമക്കുന്നവരും ജാത്യാഭിമാനത്തിൽ അഭിരമിക്കുന്നവരും അല്ലാത്തതുകൊണ്ടാണ് ഒരു സത്യനും, നസീറും, മമ്മുട്ടിയും , യേശുദാസും, ജഗതി ശ്രീകുമാറും, തിലകനും, കലാഭവൻ മണിയും രവീന്ദ്രൻ മാസ്റ്ററും ഒക്കെ ഉണ്ടായത് .സവർണ്ണ സംസ്കാരവും പ്രത്യയശാസ്ത്രവും ബോധപൂർവം ഒളിച്ചു കടത്തുന്ന “ജാതി-വർഗ്ഗീയ വണ്ടികളാണ് ” ഇന്നും മലയാള സിനിമ ! വെറുതേകണ്ണടച്ച് ഇരുട്ടാക്കേണ്ട തമ്പിസാറേ!