നമ്മൾ നോക്കുമ്പോൾ എന്തുകൊണ്ടാണു പൂച്ച മുഖം തിരിക്കുന്നത് ?

അറിവ് തേടുന്ന പാവം പ്രവാസി

കണ്ണും, കണ്ണും നേർക്കുനേർ നോക്കുന്നത് മാംസഭുക്കുകളായ ജീവികളുടെ ആക്രമണ വാസന ഉണർത്തുന്നു. ഇരയെ ആക്രമിക്കു മ്പോഴോ, പരസ്‍പരം തല്ലുകൂടുമ്പോഴോ ഒക്കെയാണ് പൂച്ചവർഗ്ഗത്തിൽപ്പെട്ട ജീവികൾ കണ്ണും കണ്ണും നേർക്കുനേർ നോക്കുന്നത്. എന്നാല് പൂച്ച നമ്മിൽനിന്ന് ആഹാരം അല്ലെങ്കിൽ സഹായം പ്രതീക്ഷിക്കുന്നുണ്ടെങ്കിൽ നമ്മുടെ നേർക്ക് ചിലപ്പോൾ നോക്കും. പൂച്ച ചെറുതായതുകൊണ്ട് ഒരേ സമയം വേട്ടക്കാരനും, ഇരയും ആണ്.

അതുകൊണ്ട് പൂച്ചയ്ക്ക് മറ്റു ജീവികളെ പേടി ആണ്. ആക്രമണം എവിടെനിന്നും എപ്പോഴും പ്രതീക്ഷിക്കുന്നു. അതിനാൽ എല്ലാം സശ്രദ്ധം നോക്കി ആണ് പൂച്ചയുടെ നടപ്പ്. നമ്മൾ പരിചയമുള്ള ആളെ കണ്ടാൽ പൂച്ചയ്ക്ക് അറിയാം നമ്മൾ അതിന്റെ ശത്രു അല്ല എന്ന്. അതിനാൽ പൂച്ചയ്ക്ക് ആശ്വാസമാകും.

അതുകൊണ്ടുതന്നെ പൂച്ച കണ്ണ് നമ്മുടെ നേർക്കുനിന്നു പിൻവലിക്കും. നല്ല പരിചയമുള്ള ആളാണെങ്കിൽ പൂച്ച പിന്തിരിഞ്ഞു നിൽക്കും. കാരണം തന്റെ ശത്രു പിന്നിലൂടെ വരില്ല എന്ന് ഉറപ്പാക്കി. കാരണം പരിചയമുള്ള ആൾ അവിടെ ഉണ്ടല്ലോ. പൂച്ചയ്ക്ക് മറ്റു ഭാഗത്തേക്ക് ശ്രദ്ധിച്ചാൽ മതി.അതിനാൽ ആഹാരത്തിനു വേണ്ടിയോ, കാര്യ സാധ്യതയ്ക്കു വേണ്ടിയോ, പേടിച്ചിട്ടോ മാത്രമായിരിക്കും പൂച്ച ഒരാളുടെ കണ്ണുകളിലേക്കു തുറിച്ചു നോക്കുക. അല്ലാത്ത സമയത്തു കണ്ണ് നമ്മളിൽനിന്നു പിൻവലിച്ചു, നമ്മളെ ഒരു മറ ( സഹായം ) ആയി കരുതി ആയിരിക്കും പൂച്ച പെരുമാറുക.ഇനി മനുഷ്യരിലേക്ക് വരാം.

എന്തുകൊണ്ടാണ് വലിയ വലിയ രണ്ട് ആളുകൾ തമ്മിൽ ഇരുന്നുള്ള സംഭാഷണ ങ്ങളിൽ ഇരിപ്പിടം നേർക്കുനേർ ഇടാതെ ചരിച്ചു ഇടുന്നതു ?രണ്ടുപേർ മാത്രമാവുമ്പോൾ സൗകര്യപ്രദമായി നേർക്കുനേർ അല്ലെ ഇടേണ്ടത് ?മുഖത്തോട് മുഖം നേർക്കുനേർ നോക്കാതെ അവർക്കു റിലാക്സ് ചെയ്തു ഇരിക്കാം. വേണമെങ്കിൽ അൽപ്പം ചരിഞ്ഞാൽ നോക്കുകയും ചെയ്യാം. എപ്പോൾ വേണമെങ്കിലും സ്വാഭാവികമായി മുഖം മേറ്റ് ആളുടെ കണ്ണിൽനിന്ന് പിൻവലിക്കുകയും ചെയ്യാം. നേർക്കുനേർ ഇരുന്നാൽ മുഖം, മുഖം നോക്കാതെ ഇരുന്നാൽ അത് മോശമായി തോന്നും. ചരിഞ്ഞിരുന്നാൽ അങ്ങനെ തോന്നില്ല.

 

You May Also Like

ആരാണ് ബകര്‍വാല്‍ സമുദായം ?

ഇന്ത്യാ പാക്ക് യുദ്ധ സമയങ്ങളില്‍ എല്ലാം തന്നെ ഇവര്‍ മുന്നണിയില്‍ നിന്നും ഇന്ത്യന്‍ സേനയെ സഹായിച്ചിട്ടുണ്ട്. 1965 ഇലെ യുദ്ധത്തില്‍ സവാജിയാന്‍ സെക്റ്ററിലെ ഗ്രാമീണരെ സൈന്യത്തിന് വേണ്ടി അണിനിരത്തുന്നതില്‍ ഇവരുടെ പങ്കിനെ അശോക്‌ ചക്ര നല്‍കിയാണ്‌ രാജ്യം ആദരിച്ചത്

ഈച്ചയടി എന്നത് മലയാളിയുടെ കാഴ്ച പ്പാടില്‍ ഒരു പണിയും ഇല്ലാത്തവന്‍ ചെയ്യുന്ന പരിപാടിയാണ്, എന്നാൽ ഈച്ചയടി നിസാരമല്ല

ഈച്ചയടി നിസാരമല്ല അറിവ് തേടുന്ന പാവം പ്രവാസി ഈച്ചയടി എന്നത് മലയാളിയുടെ കാഴ്ച പ്പാടില്‍ ഒരു…

പൗരന്മാർ ആരും കുറ്റംചെയുന്നില്ല, എന്നാലും കുറ്റകൃത്യനിരക്കിൽ വത്തിക്കാൻ ഒന്നാമതായതിന്റെ കാരണം രസകരമാണ്

വത്തിക്കാൻ: ലോകത്തിൽ കുറ്റകൃത്യനിരക്ക് ഏറ്റവും കൂടുതൽ ഉള്ള രാജ്യം ! അറിവ് തേടുന്ന പാവം പ്രവാസി…

ഇസ്രെയേൽ വാട്ടർ റീ സൈക്ലിംഗ് ആർക്കും പിന്തുടരാവുന്ന മാതൃക

ഇസ്രെയേൽ വാട്ടർ റീ സൈക്ലിംഗ് ആർക്കും പിന്തുടരാവുന്ന മാതൃക ചരിത്രം പരിശോധിച്ചാൽ നമുക്കു അറിയാം ഇപ്പോൾ…