ദിവസങ്ങളായി മെട്രോ ട്രാക്കില്‍പ്പെട്ടുപോയ പൂച്ചയെ തീവ്രശ്രമത്തിലൂടെ രക്ഷപെടുത്തി മെട്രോ അധികൃതരും ഫയര്‍ഫോഴ്സും. വലിയ ക്രെയിനുകളും വലകളും ഉപയോഗിച്ച് ഗതാഗതത്തിന് നിയന്ത്രണമേര്‍പ്പെടുത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്
അഡ്വ ശ്രീജിത്ത് പെരുമന
ഗർഭിണിയായ പൂച്ചയെ നിറവയറോടെ കെട്ടി തൂക്കി കൊല ചെയ്ത കാപാലിക്കാരുടെ അതേ നാട്ടിൽ പൊതുഗതാഗതം സ്തംഭിച്ചുകൊണ്ട് സ്റ്റേറ്റ് സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി മണിക്കൂറുകളായി നടത്തിയ രക്ഷാപ്രവർത്തനത്തിലൂടെ ഒരു പൂച്ചയെ രക്ഷിച്ച സംഭവവം സമാനതകളില്ലാത്ത സഹാനുഭൂതിയുടെയും കരുണയുടെയും മനുഷ്യത്വത്തിന്റെയും വിളംബരമാണ് എന്ന് പറയാതെ വയ്യ !!
മനുഷ്യനാൽ ജീവൻ നൽകാനാകാത്ത കാലത്തോളം ഏത് ജീവനും മനുഷ്യന് തുല്ല്യമായി വിലപ്പെട്ടതാണ്.സംഭവത്തിൽ സെൽഫിയെടുത്തഭിരമിക്കാൻ മാത്രമായെത്തിയ പെരുച്ചാഴികൾക്കൊഴികെ പൂച്ചയെ രക്ഷിക്കാൻ ശ്രമിച്ച എല്ലാവർക്കും ഹൃദയംഗമമായ നന്ദി
Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.