Advertisements

ഭരിക്കാനറിയുന്നവർ ചെയ്യുന്നത് കണ്ടാ? ഓരോ തെരഞ്ഞെടുപ്പിനും തലേന്ന് പാക്കിസ്ഥാനിലേക്കൊരു സർജിക്കൽ സ്ട്രൈക്ക്

ഭരിക്കാനറിയുന്നവർ ചെയ്യുന്നത് കണ്ടാ? ഓരോ തെരഞ്ഞെടുപ്പിനും തലേന്ന് പാക്കിസ്ഥാനിലേക്കൊരു സർജിക്കൽ സ്ട്രൈക്ക്.

‘അവിഹിതം’ വിധിക്കെതിരെ അപ്പീലിന്റെ തോക്ക് ചൂണ്ടി സദാചാര സൈന്യം !

വിവാഹേതര ബന്ധം പണ്ട് കുറ്റകരമായിരുന്നത് കൊണ്ടാണ് സൈനികരുടെ സ്ത്രീകൾ ഇത്രയും കാലം അടക്കി പിടിച്ച് നിന്നത് എന്നാണോ സൈന്യം പറഞ്ഞുവരുന്നത്.

പത്തൊൻപത് ലക്ഷം മനുഷ്യർ ഒരു രാത്രികൊണ്ട് എങ്ങനെയാണ് അന്യരായി പോയത്…?

എങ്ങനെയാണ് ഇത്രയും മനുഷ്യർ രാജ്യമില്ലാത്തവരുടെ പട്ടികയിലേക്ക്  എറിയപ്പെട്ടത്. ..? പൗരന്മാരല്ലാതായിപോയ മനുഷ്യരിൽ ബഹുഭൂരിപക്ഷം പെരും ആസാമിൽ നിന്നുള്ളവരായത് എങ്ങനെയാണ്...? ഇത്രയും മനുഷ്യർ അന്യവൽക്കരിക്കപ്പെട്ടതിന്റെ പിന്നിൽ വ്യക്തമായ കാരണങ്ങൾ ഉണ്ടാകില്ലേ..?

കാർഗിൽ യുദ്ധം നയിച്ച സനാവുള്ളയോട് ഇപ്പോൾ സർക്കാർ പറയുന്നു, ഇന്ത്യൻ പൗരനല്ലെന്ന് !

കണ്ടിരുന്നോ ഈ മനുഷ്യന്റെ മുഖം എപ്പോഴെങ്കിലും സോഷ്യൽ മീഡിയയിൽ നിങ്ങൾ സ്ക്രാൾ ചെയ്ത് പോകുന്ന വഴിയിൽ ? കണ്ടെങ്കിൽ നിങ്ങളിൽ കുറച്ച് പേർ മാത്രമാവനാണ് വഴി,. അറിയാത്തവർ ഉണ്ടെങ്കിൽ പരിചയപ്പെട്ടുത്താം

സൈന്യവും രാജ്യവും (Army & Nation)

സ്വതന്ത്ര ഇന്ത്യയിൽ ഇന്നോളം ഒരു പട്ടാള അട്ടിമറി ഉണ്ടാവാത്തത് ഒട്ടും യാദൃച്ഛികമല്ലാന്ന് എത്ര പേർക്കറിയാം.

നയാ കാശ്മീരിൽ ഇനിയെന്ത്?

കുറച്ചുനാളുകൾക്ക് മുൻപ് അഞ്ച് പോസ്റ്റുകൾ നീളുന്ന ഒരു ലേഖനം ഈ ഗ്രൂപ്പിൽ കാശ്മീർ വിഷയത്തിൽ ഞാനെഴുതിയിരുന്നു.ഇന്നലെ ജമ്മു കാശ്മീരിന് സ്പെഷ്യൽ സ്റ്റാറ്റസ് നല്കുന്ന ആർട്ടിക്കിൾ 370 യിലെ ഭാഗങ്ങൾ എടുത്തു കളഞ്ഞു കൊണ്ടുള്ള

ഞങ്ങൾ എന്തിന് ഭയപ്പെടണം ? 

ഭൂമിയിൽ ഒരു സ്വർഗം ഉണ്ടെങ്കിൽ അത് ഇവിടം മാത്രമാണ്, കാശ്മീരിൽ ഇനി അഞ്ച് സെന്റ് സ്ഥലം വാങ്ങണം.... കാശ്മീർ യുവതികളുടെ ഫോട്ടോ ഷെയർ ചെയ്ത് ഇന്നലെ മുതൽ പ്രചരിക്കുന്ന ട്രോളുകൾ കുറച്ചൊന്നുമല്ല.

ഞാൻ കാശ്മീരി ജനതയോടൊപ്പം

കാഷ്മീർ പ്രശ്നങ്ങളുടെ പേരിൽ ഇന്ത്യയോട് കൂറില്ലാത്ത ജനത എന്നൊക്കെ നമ്മൾ അവരെ പഴിക്കാറുണ്ട്. കാഷ്മീരിൽ പാക് അധിനിവേശം നടന്നതായും ആ പ്രദേശത്തെ പാക് അധിനിവേശ കാശ്മീരെന്ന് വിളിക്കുന്നതും നമ്മൾ കേൾക്കാനായി തുടങ്ങിയിട്ട് കുറച്ചുകാലങ്ങളായി.

ഏത് ഇരുമ്പഴിയെ ഭേദിച്ചും സത്യം ഒരിക്കൽ ലോകമറിയും !

റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സിയുടെ മ്യാന്‍മറിലെ റിപ്പോര്‍ട്ടര്‍മാരായ വാ ലോണും ക്യോ സോയി യൂവും വാര്‍ത്താ ശേഖരണത്തിനിടയിലാണ് ആ ഭീകര ദൃശ്യം കണ്ടത്. കുറേ മൃതശരീരങ്ങള്‍ കൂട്ടിയിട്ട ഒരു കുഴി. അതിനിടയില്‍നിന്ന് അസ്ഥികള്‍ പുറത്തുവന്നിട്ടുണ്ട്. തുടര്‍ന്ന് ഇരുവരും നടത്തിയ അന്വേഷണത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിച്ചത്. രോഹിംഗ്യന്‍ മുസ്‌ലിംകളുടേതായിരുന്നു ആ മൃതശരീരങ്ങള്‍. ഇതുമായി ബന്ധപ്പെട്ട് ഗ്രാമവാസികള്‍ മൂന്ന് ചിത്രങ്ങള്‍ അവരെ കാണിച്ചു. രോഹിംഗ്യന്‍ വംശജരായ പത്ത് പുരുഷന്മാര്‍ കൈകള്‍ പുറകിലേക്ക് കൂട്ടിക്കെട്ടി മുട്ടുകുത്തി ഇരിക്കുന്നതായിരുന്നു ആദ്യ രണ്ട് ചിത്രങ്ങള്‍.

ഇന്ത്യയുടെ ഉപഗ്രഹവേധ മിസൈൽ; ആവശ്യവും ആശങ്കയും

ബഹിരാകാശ ഗവേഷണ രംഗത്തെ മുന്നിര രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഇപ്പോഴിതാ ബഹിരാകാശത്ത് രാജ്യം പ്രതിരോധ ശക്തിയും ഉറപ്പിക്കുകയാണ്. ഉപഗ്രങ്ങളെ വീഴ്ത്തുന്ന ഉപഗ്രഹവേധ അഥവാ ആന്റി സാറ്റലൈറ്റ് (എസാറ്റ് )മിസൈൽ വിജയകരമായി പരീക്ഷിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് നാടിനെ അറിയിച്ചത്. ഇന്ത്യ സ്വന്തമായി വികസിപ്പിച്ച മിസൈലാണ് പരീക്ഷിച്ചത്. മിഷൻ ശക്തി എന്ന ദൗത്യം മിനിറ്റുകൊണ്ടാണ് ബഹിരാകാശത്ത് ലക്ഷ്യം വെച്ച ഉപഗ്രഹത്തെ തകർത്തത്.തന്ത്രപരമായ സൈനിക ആവശ്യങ്ങൾക്കായി ശത്രുരാജ്യങ്ങൾ ഉപയോഗിക്കുന്ന ഉപഗ്രഹങ്ങളെ തകർക്കുന്നതിനായാണ് എ സാറ്റ് ആയുധങ്ങൾ ഉപയോഗിക്കുന്നത്. നിരവധി രാജ്യങ്ങൾ ഇത് കൈവശം വെക്കുന്നുണ്ട്.

ആഭ്യന്തരയുദ്ധങ്ങളെ കുറിച്ച് നിങ്ങൾ അറിയേണ്ടവ

രു രാജ്യത്തിനകത്തുതന്നെയുള്ള സംഘടിത വിഭാഗങ്ങൾ തമ്മിലുള്ള യുദ്ധമാണ് ആഭ്യന്തര യുദ്ധം.ആഭ്യന്തരയുദ്ധത്തിൽ പങ്കെടുക്കുന്ന ഒരു വിഭാഗം സർക്കാർ തന്നെയാകാം.രാജ്യത്തിന്റെയൊ ഒരു പ്രദേശത്തിന്റെയോ അധികാരം നേടുക, ഒരു പ്രദേശത്തെ സ്വതന്ത്രമാക്കുക, സർക്കാർ നയങ്ങളിൽ വ്യത്യാസമുണ്ടാക്കുക തുടങ്ങിയവയാകാം ഒരു ആഭ്യന്തര യുദ്ധത്തിന്റെ ലക്ഷ്യങ്ങൾ.ഇവ പൊതുവെ അതീവ തീവ്രവും വളരെക്കാലം നീണ്ടുനിൽക്കുന്നതുമാണ്.വളരെയധികം ആൾനാശവും മറ്റ് നാശനഷ്ടങ്ങളും ആഭ്യന്തര യുദ്ധം മൂലം ഉണ്ടാകുന്നു..

തീവ്രദേശീയതയിൽ നിന്നും യുദ്ധവിരുദ്ധതയിലേക്ക്

യുദ്ധത്തെ പിന്തുണക്കാത്തവരെയെല്ലാം ദേശദ്രോഹികളായോ, ദേശ സ്നേഹം കുറഞ്ഞവരായോ ചിത്രീകരിക്കുന്ന രീതിയോട് എനിക്ക് ഒരു അനുഭാവവും ഇല്ല. ദേശം എന്നത് മണ്ണിൽ വരച്ചിട്ടിരിക്കുന്ന ഒരു വരയല്ല, മനസ്സിൽ കൊണ്ട് നടക്കുന്ന ഒരു സങ്കൽപ്പമാണ്. ജനാധിപത്യം നിലനിൽക്കുന്ന ഇന്ത്യ, എല്ലാ ജാതിമതങ്ങളെയും എല്ലാക്കാലത്തും അംഗീകരിച്ച ഇന്ത്യ, ലോകത്ത് സമാധാനം കാംക്ഷിക്കുന്ന ഇന്ത്യ ലോകശക്തിയാകാൻ കഴിവുള്ള ഇന്ത്യ, ഇതൊക്കെയാണ് ഇന്ത്യയെപ്പറ്റി ഒരു ശരാശരി ഇന്ത്യക്കാരന്റെ സങ്കല്പം.

മാവോയിസ്റ്റുകളെയല്ല, ആദ്യം വെടിവയ്ക്കേണ്ടത് ഇമാമിനെയും ഫ്രാങ്കോയെയും

ജനാധിപത്യം കൊട്ടിഘോഷിക്കുന്ന രാഷ്ട്രീയ പാർട്ടികൾ നടത്തിപ്പോരുന്നത്ര പൈശാചികമായ കൊലപാതകങ്ങളൊന്നും മാവോയിസ്റ്റുകൾ കേരളത്തിൽ നടത്തിയതായി അറിവില്ല.എന്നിട്ടും മൂന്നു മാവോയിസ്റ്റുകളെ നമ്മുടെ നവോഥാന -വിപ്ലവ സർക്കാർ വെടിവെച്ചു കൊന്നു. ലൈംഗീക പീഡനത്തിന് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്യേണ്ട ഇമാമിനെ ആഴ്ചകൾ കഴിഞ്ഞിട്ടും പിടികൂടാൻ സാധിക്കാത്ത, കന്യാസ്ത്രീയെ ബലാൽസംഗം ചെയ്ത ഫ്രാൻകോയെ

ആരുമറിയാത്ത വിമാനക്കഥ

മരുത്ത് -ചിറകൊടിഞ്ഞ ആകാശസ്വപ്നം ഷിബു പ്രസാദിന്റെ (Shibu Prasad )ഫേസ്‌ബുക്ക് പോസ്റ്റ് ആകാശയുദ്ധങ്ങളുടെ വീരകഥകള്‍ കൊണ്ട് മാധ്യമങ്ങള്‍ നിറയുമ്പോള്‍ ഉയരുന്ന ഒരു പ്രധാന ചോദ്യമുണ്ട്. ലോകത്തിലെ ഏറ്റവും വലിയ സായുധസേനകളില്‍ ഒന്നായ ഭാരതത്തിനു എന്തുകൊണ്ട്...

യുദ്ധത്തെ പ്രണയിക്കരുതേ !

പുൽവാമ ചാവേറാക്രമണത്തെ തുടർന്നെഴുതിയ 'ചാവേറും അശാന്തിയും' എന്ന ലേഖനത്തിൽകാശ്മീർപ്രശ്നത്തെ രണ്ടുരാജ്യങ്ങളിലെ സർക്കാരുകൾ എങ്ങനെ മുതലെടുക്കുന്നു എന്നും ഭൂമിയിലെ സ്വർഗ്ഗത്തെ ഭീതിയുടെ നരകമാക്കിയതിനെക്കുറിച്ചും പറയുകയുണ്ടായി.
Advertisements

Recent Posts