പ്രൈവറ്റ് സ്ക്കൂളുകളിൽ മതം പുഴുങ്ങി തിന്നാൻ കുട്ടികളെ വിടുന്ന മലയാളികൾ അറിയാൻ

സർക്കാർ വിദ്യാലയമോ സ്വകാര്യ വിദ്യാലയമോ മികച്ച ഭരണാധികാരികളെയും മഹാപ്രതിഭകളേയും സൃഷ്ടിക്കുന്നത് എന്നറിയാൻ സർക്കാർ വിദ്യാലയത്തിൽ പഠിച്ച മുൻ അമേരിക്കൻ പ്രസിഡണ്ട് ബിൽ ക്ലിന്റനെയും

നമ്മുടെ പെണ്‍കുട്ടികൾക്ക് സംഭവിക്കാൻ പാടില്ലാത്ത ചിലകാര്യങ്ങൾ ഞാൻ അനുഭവിച്ചതിൽ നിന്നുകൊണ്ട് …

ജനിച്ചത് പെൺകുട്ടിയാണേൽ ആരാനുള്ളതാണെന്നു പറഞ്ഞു മുഖം വാട്ടുകയും ആൺകുട്ടിയാണേൽ അവനവനുള്ളതാണെന്നു പറഞ്ഞു അഹങ്കരിക്കുകയും ചെയ്യുന്നവരുടെ തലമുറയിൽ നിന്നും അഭിമാനത്തോടെ പെണ്മക്കളെ ചേർത്ത് നിർത്തുന്ന തലമുറയിൽ എത്തിനിൽക്കുമ്പോൾ

അബോർഷനോട് സമൂഹവും കേരളത്തിലെ ആരോഗ്യവിഭാഗവും കാണിക്കുന്ന അവഗണന സ്ത്രീവിരുദ്ധതയാണ്

ഇന്ത്യയിൽ അബോർഷൻ നിയമവിധേയമാണ്, സുരക്ഷിതമായ അബോർഷൻ ചെയ്യാൻ ആശുപത്രികളെ മാത്രം സമീപിക്കുക എന്ന് എഴുതിവെച്ചിട്ടുള്ള ഏതെങ്കിലും ഒരു ഗവണ്മെന്റ് ആശുപത്രിയെങ്കിലും ഉണ്ടോ???

സാമ്പത്തികനില കുറഞ്ഞ രക്ഷിതാക്കൾ ബൈജുസിൻറെ ആപ്പിൽ പെട്ട് പോകാതിരിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്

സാമ്പത്തികനില കുറഞ്ഞ രക്ഷിതാക്കൾ ബൈജുസിൻറെ ആപ്പിൽ പെട്ട് പോകാതിരിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്. കുറ്റം പറച്ചിൽ അല്ല, ബൈജൂസ് ആപ്പിൽ പെട്ടുപോയ ഒരു രക്ഷിതാവിൻറെ രോദനം.

യു ജി സി ജന്മിമാർ ഭരിക്കുന്ന ക്ലാസ് മുറിയിൽ നിന്ന് ഒരുത്തനെ/ ഒരുത്തിയെ വിളിച്ചിറക്കാനുള്ള പെടാപ്പാടുകൾ

സ്‌കൂളിലും കോളേജിലും പല ക്ലാസിൽ നിന്നും ഗഡാഗഡിയന്മാരായ ( സ്പെല്ലിങ് മിസ്റ്റേക്ക് ക്ഷമിക്കുക) പിള്ളേരെ വിളിച്ചിറക്കിയിട്ടുണ്ട്. കലോത്സവങ്ങളുടെ കാര്യം പറയാൻ, മാഗസിൻ ആർട്ടിക്കിൾ മേടിക്കാൻ, ഒന്നിച്ചു ഏതേലും പരിപാടിക്ക് പോകാൻ

പ്രമുഖ ചാനലിനെ പൊളിച്ചടുക്കി യുവാവിന്റെ നർമ്മ കുറിപ്പ് വൈറലാകുന്നു

ഞാൻ വൈകീട്ടുള്ള ഷിഫ്റ്റിന് ഡെസ്ക്കിൽ കയറി. എം ഡി കാബിനിലിരിപ്പുണ്ട്. ന്യൂസ് ഡിബേറ്റിനായി പ്രദീപ് മേക്കപ്പിടുന്നുണ്ടായിരുന്നു. ഇന്ത്യാ- അഫ്ഗാനിസ്ഥാൻ മൽസരം നടന്നുകൊണ്ടിരിക്കുന്നു.

സബിതാ ആനന്ദിന്റെ പതിനഞ്ചാം വയസിലെ അനുഭവം ഇന്നത്തെ പെൺകുട്ടികളും ഏറ്റുവാങ്ങുന്നു

നമ്മളിപ്പഴും അവിടൊയൊക്കെത്തന്നെ നിൽക്കുകയാണ്. ചാവാത്തത് കൊണ്ട് മാത്രമാണ് ദുർഗന്ധം വമിക്കാത്തത്.

സ്വന്തം കുഞ്ഞിനെ കൊല്ലുക അഥവാ ഫിലിസൈഡ്

ഇന്നു കാലത്ത് ജോലിസ്ഥലത്തു ചെന്നപ്പോൾ എന്നെ എതിരേറ്റത് ഒരമ്മ പതിന്നാലും പതിമൂന്നും വയസ്സുള്ള സ്വന്തം ആണ്മക്കളെ കൊലപ്പെടുത്തി എന്ന വാർത്തയാണ്‌

ഞാൻ എന്തുകൊണ്ട്‌ എന്റെ കുട്ടിയെ ഡോക്ടറാക്കില്ല

പ്രത്യേകിച്ചൊന്നും പ്ലാൻ ചെയ്യാനുള്ള പ്രായമായിട്ടില്ല അവന്. രണ്ട്‌ വയസ്‌ , അതാണു പ്രായം. അവനു സൗകര്യമുള്ളപ്പൊ അവന്റെ ഇഷ്ടത്തിനനുസരിച്ച്‌ അവന്റെ വഴി തിരഞ്ഞെടുക്കട്ടെ എന്നാണു കരുതുന്നത്‌.എങ്കിലും അഭിപ്രായമോ ഉപദേശമോ ചോദിച്ചാൽ നൽകാനുദ്ദേശിക്കുന്ന , അല്ലെങ്കിൽ ചിലപ്പൊ പറയാൻ കരുതിയിരിക്കുന്ന ഒരു വാചകമുണ്ട്‌" എം.ബി.ബി.എസ്‌ ഒഴികെ മറ്റ്‌ എന്തെങ്കിലും വഴി നോക്കൂ " എന്ന്

ക്‌ളാസ് റൂമിലെ സ്വയം പരിചയപ്പെടുത്തൽ വ്യക്തിത്വത്തിന് നേർക്കുള്ള കടന്നുകയറ്റം

ഒരു കുട്ടിയുടെ ഇഷ്ടമില്ലാതെ അവന്റെ പേഴ്സണൽ കാര്യങ്ങൾ ക്ലാസ്മുറി മൊത്തം പബ്ലിഷ് ചെയ്യുക, അത്തരം ഒരു കുറ്റം ചെയ്യുന്ന ഒരു അധ്യാപകനാണോ നിങ്ങൾ?സ്വയം ഒന്ന് ചിന്തിച്ചുനോക്കൂ...പരിചയപ്പെടൽ എന്നപേരിൽ ഉറക്കെ അവനെകൊണ്ട് അവന്റെ ജീവിതസാഹചര്യം പറയിപ്പിക്കേണ്ട യാതൊരു ആവശ്യവും ഇല്ലാ..

തോറ്റു പോയ കുഞ്ഞുങ്ങൾക്ക് പത്താം ക്ലാസ് പരീക്ഷ എഴുതാത്ത ഒരങ്കിൾ എഴുതുന്നത്

എന്റെ കുഞ്ഞുങ്ങളെ,മുഖം തണുത്ത വെള്ളത്തിൽ കഴുകിഅമർത്തിത്തുടച്ച് ഉച്ചത്തിൽ ചിരിക്കുക.വഴങ്ങിയ ലോകത്തേക്കാൾ സൗന്ദര്യമുണ്ട് വഴങ്ങാതെ ഒഴിഞ്ഞു മാറിയതിനെ കീഴടക്കുമ്പോൾ

അമ്മ എന്നത് നിങ്ങൾക്ക് “ഈസി”യായി കൈകാര്യം ചെയ്ത് പോകാൻ പറ്റുന്ന ഒന്നല്ല

ഉറങ്ങാൻ സമ്മതിക്കാത്ത കുഞ്ഞിനെ കൊന്നുകളയാനുള്ളതല്ല.അതിനെ ഉറക്കാൻ ശ്രമിക്കുമ്പോൾ ,ഉറക്കി കിടത്തുമ്പോഴാണ് "അമ്മയാവുക " അല്ലാതെ ഏതമ്മയാണ് മക്കളിൽ നിറഞ്ഞ് നില്ക്കുന്ന അമ്മയാവുക!

ലോക രോഗപ്രതിരോധ വാരം 2019; ഉറപ്പുവരുത്തേണ്ട ചില കാര്യങ്ങൾ

നിങ്ങളുടെ കുടുംബത്തിലോ സുഹൃത്തുക്കളുടെ വീട്ടിലോ ഉള്ള കുഞ്ഞുങ്ങൾ പ്രതിരോധ കുത്തിവെപ്പുകൾ എല്ലാം യഥാസമയം എടുത്തോ എന്നുറപ്പ് വരുത്തുക ..നിങ്ങളുടെ കുശലാന്വേഷണം കൂടുതൽ അർത്ഥവത്താവട്ടെ ..

ഈ ടീച്ചർ പങ്കുവയ്ക്കുന്ന സ്‌കൂളനുഭവം വായിക്കുക,നിങ്ങൾ ഞെട്ടിയേക്കും

ജോർജ് അഞ്ചാമനെ ( ജോർജ് V) ജോർജ് " വി " എന്ന് ഒരു ടീച്ചർ വായിക്കുന്നത് കേട്ട് തറഞ്ഞു നിന്ന് പോയിട്ടുണ്ട്. "ദിസ്‌ പോയം ഈസ്‌ റിട്ടൺ ബൈ അനോണിമസ്, ഹി ഈസ്‌ എ ഫേമസ് പോയെറ്റ് " എന്ന് പറഞ്ഞു കൊടുക്കുന്നത് കേട്ട് സങ്കടം തോന്നി

മനുഷ്യത്വത്തിന്റെ അപചയലക്ഷണങ്ങളുടെ സൂചകങ്ങൾ സ്ത്രീയിൽ ആദ്യം എടുത്തു കാണിക്കുന്നു

ക്രൂരത എന്ന വാക്ക് പുതിയ രൂപവും ഭാവവും ഉൾക്കൊണ്ട് ഓരോ നിമിഷവും അക്ഷരങ്ങളായും ചിത്രങ്ങളായും വീഡിയോകളായും നമുക്ക് ചുറ്റും കറങ്ങിക്കൊണ്ടേയിരിക്കുന്നു. തീയിലെരിക്കപ്പെട്ട സ്ത്രീകൾ, മുലപ്പാൽ മണമുള്ള ചുണ്ടിൽ മദ്യം കലർന്ന് രക്തത്തിൽ കുളിച്ചു കിടക്കുന്ന പെൺകുഞ്ഞുങ്ങൾ, റെയിൽവേ ട്രാക്കിലും ബസിലും എന്തിന് സ്വന്തം വീട്ടിൽ പോലും ആന്തരികാവയവങ്ങൾ വരെ തകർന്ന് ജീവൻ പൊലിഞ്ഞ യുവതികൾ

ആരും അനാഥരായി ജനിക്കുന്നില്ല; വായിക്കൂ ഈ കുറിപ്പ്

ഇന്നത്തെ ഒരു പ്രമുഖ മലയാള പത്രത്തിന്റെ ഹെഡ് ലൈൻ ഇതാണ് - "കേരളത്തെ ഞെട്ടിച് കുട്ടികളോടുള്ള ക്രൂരത പിന്നെയും". മനഃസാക്ഷിയുള്ള ആരെയും വേദനിപ്പിക്കുന്ന വാർത്തയാണിത്. ഇത്തരം വാർത്തകൾ എല്ലാവരും അറിയേണ്ടത് തന്നെയാണ്. പക്ഷെ പലപ്പോഴും ഇതേ വാർത്ത തന്നെ ഇവർ വീണ്ടും വീണ്ടും എഴുതും. അത് വായിച്ചു നമ്മുടെ മനസ്സ് പോലും മരവിച്ചു പോവും. പലപ്പോഴും ഞാനാലോചിക്കാറുണ്ട്

മതം കുത്തികയറ്റുന്നത് വരെ കുട്ടികൾ യുക്തിയോടെ ചിന്തിക്കുന്നു

കേൾവിയും, കാഴ്ചയും ഉറക്കുന്നതോടെ അവർ അത്ഭുതങ്ങളുടെ ലോകത്തെ സാകൂതം നിരീക്ഷിച്ചു തുടങ്ങും .. നാവു വഴങ്ങുമ്പോൾ ചോദ്യങ്ങൾ ചോദിക്കുന്നു.. നാം കൊടുക്കുന്ന ഉത്തരങ്ങൾ ശെരിയാണെങ്കിലും, തെറ്റാണെങ്കിലും അവർ വീണ്ടും ചോദ്യങ്ങൾ ആവർത്തിക്കും.. ഉത്തരങ്ങളിൽ നിന്ന് അവർ പുതിയ ചോദ്യങ്ങളുണ്ടാകുന്നു.. പുതിയ അറിവിനെ ശാസ്ത്രം ഇഴകീറി പരിശോധിച്ച്, പരീക്ഷണ നീരിക്ഷങ്ങളോടെ, ഉറപ്പുവരുത്തുന്ന അതേ പ്രക്രിയ പോലെയാണ് കുട്ടികൾ കാര്യങ്ങളെ നിരീക്ഷിക്കുന്നത്? സംശയങ്ങളാണ് അവരെ വളർത്തുന്നത്.. നാമാകട്ടെ അവരുടെ ചോദ്യങ്ങളെ കളിയാക്കുന്നു, ഉത്തരം അറിയില്ലെങ്കിൽ ദേഷ്യപെടുന്നു, അറിവില്ലാത്തതൊക്കെ ദൈവത്തിന്റെ ശക്തിയെന്ന് പറഞ്ഞൊഴിയുന്നു

പാരന്റിംഗ് അഥവാ രക്ഷാകർതൃത്വത്തെ കുറിച്ച് നിങ്ങൾ നിർബന്ധമായി അറിയേണ്ടത്

പാരന്റിംഗ് എന്നു തുടങ്ങണം , എന്നു നിങ്ങൾക്കൊരു രക്ഷിതാവ് ആവണം എന്നുള്ളത് , അത് സ്ത്രീ ആയാലും പുരുഷൻ ആയാലും നിങ്ങളുടെ മാത്രം ചോയിസും തീരുമാനവും ആണെന്നുള്ള കാര്യം ആദ്യം മനസ്സിലാക്കുക . പാരന്റിംഗ് എന്നുള്ളത് വലിയൊരു ഉത്തരവാദിത്തവും , കടമയുമാണ് . അതിൽ നാട്ടുനടപ്പിനോ , ബന്ധുക്കളുടെ ചോദ്യങ്ങൾക്കോ അല്ല പ്രാധാന്യം കൊടുക്കേണ്ടത് . മറിച്ച് , മാനസികവും , ശാരീരികവുമായ നിങ്ങളുടെ തയ്യാറെടുപ്പിനാണ് സ്ഥാനമുള്ളത് . കുഞ്ഞു ഗര്ഭപാത്രത്തിനു ഉള്ളിരിക്കുമ്പോൾ തന്നെ പാരന്റിംഗ് ആരംഭിക്കാം . അത് സ്ത്രീയുടെ മാത്രം ഉത്തരവാദിത്തമല്ല . നല്ല മാനസികാന്തരീക്ഷം , പോഷകാഹാരം , ആവശ്യമുള്ള വൈദ്യ സഹായം എന്നിവ പങ്കാളിക്ക് ഒരുക്കിക്കൊടുക്കുക എന്നുള്ളത് വളരെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ്

കൊടിഞ്ഞി; ഇരട്ടക്കുട്ടികളുടെ നാട്

മലപ്പുറം ജില്ലയില്‍ ചെമ്മാടിനും തിരൂരങ്ങാടിക്കും അടുത്തായി നന്നമ്പ്ര ഗ്രാമപഞ്ചായത്തിന്റെ അധികാരപരിധിയില്‍ വരുന്നൊരു ഗ്രാമമുണ്ട്. ഏകദേശം 2000 കുടുംബങ്ങളാണ് . കൊടിഞ്ഞി എന്നുവിളിപ്പേരുള്ള ഈ ഗ്രാമം ചരിത്രത്തിലിടം നേടിയത് വിചിത്രമായ ഒരു സവിശേഷതയാലാണ്. ഇവിടെയുള്ള ജനസംഖ്യയുടെ പത്തുശതമാനത്തോളം ഇരട്ടകള്‍ ആണ് ! ഇരട്ടകളുടെ ലോകത്തേറ്റവും കൂടിയ ജനനനിരക്ക് ഈ ഗ്രാമത്തിലാണ്. ഭാരതത്തില്‍ ആയിരം പ്രസവം നടക്കുമ്പോള്‍ അതില്‍ 4 ഇരട്ടകള്‍ ജനിക്കുന്നു. എന്നാല്‍ കൊടിഞ്ഞിയില്‍ 1000 പ്രസവങ്ങള്‍ നടക്കുമ്പോള്‍ അതില്‍ 45 എണ്ണം ഇരട്ടകളാണ്! 1949 ല്‍ ജനിച്ച ഇരട്ടകളാണത്രേ ഈ പ്രതിഭാസത്തിലെ ആദ്യകണ്ണികള്‍. ഇപ്പോള്‍ ഏകദേശം 204 ജോടികളുണ്ട്. (408 പേര്‍!)

ആ കുഞ്ഞിനെ ഇത്തരത്തിലാക്കിയ നരാധമനോട് ചേർന്നു നിന്ന് സംസാരിക്കാൻ അവർക്കെങ്ങനെ കഴിഞ്ഞു ?

അച്ഛന്റെ ചെറിയച്ഛൻ മരിച്ച ദിവസമായിരുന്നു അന്ന്. മരണവീടിന്റെ അസ്വസ്ഥതകളിൽ നിന്ന് രക്ഷപ്പെട്ടോടി വീട്ടിലേക്ക് വന്നതാണ്.അച്ഛന്റെ അനിയന്റെ മോളെയും കൂട്ടു വിളിച്ചാണ് പോന്നത്.ധ്യാനുവന്ന് കൈക്കുഞ്ഞാണ്. മരണവീട്ടിലെ തിരക്കുകൾക്കിടയിൽ നേരാംവണ്ണം ഭക്ഷണം കൊടുത്തിട്ടില്ല. ചെറുതായി പനിക്കുന്നുമുണ്ട്.കഞ്ഞി വെച്ച് ചൂടാറാനായി ഞാൻ കാത്തിരിപ്പാണ്.ഉമ്മറത്തെ പ്ലാസ്റ്റിക് കസേരയിലിരുന്ന് അവനെ കൈകളിൽ മലർത്തിപ്പിടിച്ച് പതുക്കെ അങ്ങോട്ടുമിങ്ങോട്ടും ആട്ടുകയാണ്. ധ്യാനു പാതിമയക്കത്തിലാണ്. ഇടയ്ക്ക് തളർന്ന കണ്ണുകളോടെ എന്നെ നോക്കുന്നുണ്ട്. ഞാനവന്റെ മുഖത്തേക്കുറ്റു നോക്കിയിരിപ്പാണ്. ഇടയ്ക്കെന്റെ കൈകളിലൂടെ ഒരു നീർച്ചാൽ താഴോട്ടൊഴുകി.

ആ കുഞ്ഞു ജീവനെ ഇല്ലാതാക്കിയതിന്റെ ഉത്തരവാദിത്തം നമ്മളിലും

ആ കുഞ്ഞു ജീവനെ ഇല്ലാതാക്കിയത് അവർ രണ്ടുപേർ മാത്രമാണോ???അല്ലാ എന്ന് തന്നെയാണ് ഉത്തരം!!!ആരും പറഞ്ഞത് വക വെക്കാതെ, വഴക്കിട്ടു, സ്വന്തം ഇഷ്ടപ്രകാരം പോയ മകളുടെ/മരുമകളുടെ/ബന്ധുവിന്റെ/സുഹൃത്തിന്റെ കാര്യം നോക്കണ്ട.പക്ഷേ ആ കുഞ്ഞുങ്ങൾ... അവരെങ്ങനെ ജീവിക്കുന്നെന്നോ, എന്തൊക്കെ ചെയ്യുന്നെന്നോ, എന്തെങ്കിലും കഴിക്കാറുണ്ടോ എന്ന് പോലും ആരും അന്വേഷിക്കാതിരുന്നതിനു എന്ത് ന്യായീകരണമാണ് നമുക്കൊക്കെ പറയാനുള്ളത്?ആ കുഞ്ഞുങ്ങളെ വല്ലപ്പോഴും ഒന്നു വിളിച്ചു വിവരങ്ങൾ അറിയാൻ ശ്രമിച്ചിരുന്നെങ്കിൽ…അവരുടെ സ്കൂളിൽ പോയി ഒരു പ്രാവശ്യമെങ്കിലും അവരെ കാണാനുള്ള മനസ്സ് തോന്നിയിരുന്നെങ്കിൽ…ഇനി അതൊന്നും നടക്കില്ലെന്നിരിക്കട്ടെ -

“അച്ഛനാണെങ്കിൽ പോലും മക്കളുടെ ജീവന് ഭീഷണിയായാൽ കൊന്നു കളയണം”

ലോകത്തിൽ വെച്ച് ഏറ്റവും ഭീകരമായ വേദന പ്രസവവേദന ആണ് എന്നത് പറഞ്ഞു പഴകിയ ഒരു കഥ മാത്രം. വേദന സംഹാരികളുടെ ഇന്നത്തെ ലോകത്തിൽ ആ കഥ ബോധമുള്ളവർ വിശ്വസിക്കേണ്ടതില്ല. പക്ഷെ പ്രസവശേഷം തന്റെ ഗർഭ അറയിൽ കാലിട്ടടിച്ചു ഇക്കിളിപ്പെടുത്തിയ ആ കുഞ്ഞാവയെ ആദ്യമായി കാണുമ്പോളുള്ള സന്തോഷമാണ് ജന്മം നല്കിയവൾക്ക് കിട്ടുന്ന ഭൂമിയിലെ ഏറ്റവും വലിയ സന്തോഷം എന്ന് വിശ്വസിക്കുന്നു. അതിനപ്പുറം ഒരു ആനന്ദം ഒരു പെണ്ണിനും ഉണ്ടാകില്ല എന്നുതന്നെ കരുതുന്നു.

മട്ടനും ചപ്പാത്തിയും കഴിച്ച് അവർ സുഭിക്ഷമായി കഴിയുന്നു !

കോഴിക്കോട് അദിതി എസ് നമ്പൂതിരി എന്ന ഏഴ് വയസ്സുള്ള പെൺകുട്ടിയെ അച്ഛൻനമ്പൂതിരിയും രണ്ടാനമ്മയും ചേർന്ന് നിരന്തരം മർദ്ദിച്ച് ശരീരം മുഴുക്കെ പൊള്ളിച്ചു കൊണ്ടിരുന്നു. തുടരെയുള്ള മർദ്ദനത്തിൽ ആ കൊച്ചിന്റെ മുൻപല്ലുകൾ അടർന്ന് പോയിരുന്നു...!ഒടുവിൽ അച്ഛന്റെ ചവിട്ടേറ്റ് തെറിച്ച് ഭിത്തിയിൽ അടിച്ച് വീണ് അവൾ മരിച്ചു. ഡോക്ടർമാരുടെ കരുതൽകൊണ്ട് സംഭവം പുറംലോകമറിഞ്ഞു. പോസ്റ്റ്മോട്ടം ചെയ്ത ഡോക്ടർ ആദ്യമായി മോർച്ചറിയിൽ നിന്ന് പൊട്ടിക്കരഞ്ഞു പോയി...!കാരണംആ പെൺകുട്ടി മരിക്കുമ്പോൾ അവളുടെ കുഞ്ഞ് ആമാശയത്തിൽ ഏഴ് ദിവസം മുമ്പ് അഞ്ചു വയസ്സുകാരനായ അനുജൻ പറമ്പിൽ നിന്നും പെറുക്കിക്കൊണ്ടുവന്നു കൊടുത്ത ഒരു പച്ച മാങ്ങയുടെ അംശം മാത്രമാണുണ്ടായതത്രെ!

ഏട്ടനെ നോക്കിച്ചിരിക്കുന്ന കുഞ്ഞനിയന്റെ മുഖം നെഞ്ചിൽനിന്ന് മായുന്നില്ല…

അറിയാമോ, ഇന്നെനിക്ക് (2019, April 7)ഏറെ സന്തോഷിക്കേണ്ട ദിവസമാണ്; കാത്തുകാത്തിരുന്ന് എന്റെ നാലാമത്തെ ഗ്രന്ഥം പ്രകാശനം ചെയ്യുന്ന ദിവസം! അങ്ങു ദൂരെ, തൃശൂരിൽ എന്റെ അച്ഛനും അമ്മയും ഇച്ചായനും വിമലാമ്മയും ആ ധന്യമുഹൂർത്തത്തെ സാക്ഷ്യം വഹിക്കാൻ സന്നിഹിതരായിട്ടുണ്ട്. ഒപ്പം കുറച്ചു പ്രിയപ്പെട്ടവരും!പക്ഷേ അല്പംപോലും അതാസ്വദിക്കാൻ എനിക്കാവുന്നില്ലല്ലോ!കണ്മുന്നിൽത്തെളിയുന്നത് ഒരമ്മക്കുരങ്ങും കുഞ്ഞുമാണ്! തനിക്കു താങ്ങാനാവാത്ത ഭാരമാണെങ്കിൽക്കൂടെ തന്റെ കുഞ്ഞിനെ മാറോടു ചേർത്ത് ഇഴഞ്ഞുനീങ്ങുന്ന അമ്മക്കുരങ്ങിനെ ശ്രദ്ധിച്ചിട്ടുണ്ടോ?

ഇവിടെനിന്ന് എന്റെ നാടിനെ നോക്കുമ്പോൾ മനസ് പൊള്ളുന്നു

അമേരിക്ക പോലുള്ള രാജ്യങ്ങളിൽ പതിമൂന്നു വയസ്സിനു താഴെയുള്ള കുഞ്ഞുങ്ങളെ വീട്ടിൽ, ഒറ്റയ്ക്കാക്കി മാതാപിതാക്കൾ പകൽ പോലും പുറത്തു പോകുന്നത് കുറ്റകരമാണ്. അത്ര മാത്രം കുഞ്ഞുങ്ങളുടെ സുരക്ഷയ്ക്ക് പ്രാധാന്യം നൽകുന്ന രാജ്യമാണിത്.അങ്ങനെയുള്ള രാജ്യത്തിരുന്ന് എന്റെ കുഞ്ഞുങ്ങളെ ചേർത്തുപിടിക്കുമ്പോഴും മനസ്സ് പൊള്ളിപ്പോകുന്നുണ്ട്. അങ്ങ് ദൂരെ എന്റെ നാട്ടിൽ, പാതിരാത്രിയിൽ ഏഴും നാലും വയസ്സുള്ള രണ്ടു കുഞ്ഞുങ്ങൾ തനിച്ചായിപ്പോയ ഒരു ഭീകരരാത്രിയെ ഓർത്ത്. അവരെ ഒറ്റയ്ക്കാക്കി പോയ അവരുടെ അമ്മയെ ഓർത്ത്, നമ്മുടെ നാട്ടിലെ ദുർബലമായ നിയമങ്ങളെ ഓർത്ത് .നേരിട്ടറിഞ്ഞിട്ടില്ലെങ്കിൽ പോലും ആ കുഞ്ഞിന്റെ ഓമനത്തമുള്ള പുഞ്ചിരി മനസ്സിൽ നിന്നും മായുന്നതേയില്ല.

അപകടത്തില്‍ പരിക്കേറ്റു കിടക്കുന്നവരെ കണ്ടാല്‍ മുഖം തിരിച്ച് കടന്നുപോകുന്നവര്‍ കണ്ടുപഠിക്കണം !

ഒരു കൈയ്യിൽ അപകടം പറ്റിയ കോഴിക്കുഞ്ഞും മറുകൈയ്യിൽ പത്തു രൂപ നോട്ടുമായി നിൽക്കുന്ന ഈ കുരുന്ന് ബാലന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ അടുത്തിടെ ഏറെ ശ്രദ്ധനേടുകയുണ്ടായി. ഒരപകടം കണ്ടാൽ തങ്ങളെ ബാധിക്കുകയേ ഇല്ലെന്ന മട്ടിൽ അത് ശ്രദ്ധിക്കാതെ പോകുന്നവർ ഈ കുഞ്ഞുമനസിലെ കാരുണ്യത്തെ മാതൃകയാക്കേണ്ടതാണ്. മിസോറാമിലെ സൈരാങ്ക് എന്ന സ്ഥലത്തുള്ള ഡെറക് ലാൽചൻഹിമ എന്ന ഈ ബാലന്‍ വീടിന് സമീപത്തുകൂടി സൈക്കിൾ ഓടിക്കുകമായിരുന്നു.

നിങ്ങൾ കരുതുന്നപോലെ കുഞ്ഞുങ്ങളെ തൊട്ടുനോവിക്കാത്തവരല്ല ഞങ്ങൾ അമ്മമാർ

"ഈ ആളുകളൊക്കെ എന്താ വിചാരിച്ചു വെച്ചിരിക്കുന്നതെന്ന് ഒട്ടും മനസ്സിലാകുന്നില്ല...അമ്മമാർ കുഞ്ഞുങ്ങളെ ഒന്ന് തൊട്ടു നോവിക്കില്ലെന്നോ...?എപ്പോഴും പുന്നാരിച്ചു കൊണ്ടു നടക്കുമെന്നോ....?തല്ലില്ലെന്നോ,നല്ല വഴക്ക് കൊടുക്കില്ലെന്നോ....?ജോലികളൊന്നും ചെയിപ്പിക്കില്ലെന്നോ....?എങ്കിൽ ഇതൊന്നുമല്ല സത്യങ്ങൾ...ഞങ്ങൾ അമ്മമാർ നല്ല ദുഷ്ടകളാണ്....കുട്ടികൾക്ക് ഞങ്ങൾ നല്ല സുന്ദരൻ തല്ലുകൊടുക്കും,ഭർത്താവ് കുടിച്ചിട്ട് വന്നിട്ടുള്ള സമയത്തോ മറ്റെന്തെങ്കിലും ടെൻഷനിൽ ഇരിക്കുന്ന സമയത്തോ ആണെങ്കിൽ രണ്ട്‌ തല്ല് കൂടുതൽ കിട്ടുകയും ചെയ്യും

ആ മരവിപ്പിൽ ഇനി ഒരമ്മയും ചെന്നെത്തരുതേ ..

എന്റെ മോൾടെ / മോന്റെ ബുദ്ധി ഒന്ന് നോക്കണം എന്ന് പറഞ്ഞു വരുന്ന എത്രയോ മാതാപിതാക്കൾ ..അവരോടൊക്കെ ഞാൻ ചോദിക്കാറുണ്ട് ..IQ' പോലെ EQ' എന്ത് കൊണ്ട് നോക്കുന്നില്ല ?ജീവിക്കാൻ വേണ്ടത് വൈകാരികമായ ഉയർച്ച അല്ലെ ?പ്രായോഗിക ബുദ്ധി അല്ലെ ?എത്രയോ പ്രൊഫഷനലുകളായ ക്രിമിനലുകൾ നമുക്കിടയിൽ ഉണ്ട് ..എത്രയോ പേര് പഠനത്തിൽ മികച്ച ഉയർച്ച കാട്ടി , ഉന്നത ഉദ്യോഗം നേടിയിട്ടും ജീവിതത്തിൽ ഏറ്റവും ദുർബലഹൃദയർ ആകുന്നു .

കണ്ണേ മടങ്ങുക

കുട്ടികളോടുള്ള ശാരീരികവും മാനസികവുമായ അതിക്രമങ്ങൾ അത്ര അസാധാരണമായ ഒരു സംഭവമല്ല. ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം ഏകദേശം 21 ശതമാനം കുട്ടികൾക്ക് കടുത്ത രീതിയിലുള്ള ശാരീരിക ശിക്ഷകളും, 75 ശതമാനം കുട്ടികൾക്ക് മറ്റ് സാധാരണ ശാരീരിക ശിക്ഷകളും ലഭിച്ചിട്ടുണ്ട്. ലോകാരോഗ്യസംഘടനയും വിവിധ രാജ്യങ്ങളും കുട്ടികളോടുള്ള അതിക്രമം തടയുന്നതിന് പലതരത്തിലുള്ള നിയമനിർമ്മാണങ്ങളും മറ്റു പ്രതിരോധമാർഗങ്ങളും സ്വീകരിച്ചുവരുന്നു. എന്നിരുന്നാലും കുട്ടികളോടുള്ള അതിക്രമം ഇന്നും നിലനിൽക്കുന്നു എന്നതാണ് സത്യം.

ആൺമക്കളെ ശ്രദ്ധയോടെ വളർത്താൻ ഒരമ്മ നൽകുന്ന ഏഴു പാഠങ്ങൾ

വല്ലപ്പോഴുമൊക്കെ തോന്നാറുണ്ട് ... ഒരു കത്തിയെടുത്തു കുത്തിയങ്ങു കൊന്നാലോ എന്ന്... ചിലരെ.... എനിക്കയാളെ കൊല്ലാൻ തോന്നുന്നു .. അരുൺ ആനന്ദിനെ!!ആ കുഞ്ഞിന്റെ ചിത്രം പലയിടത്തും കണ്ടു..പെൺകുട്ടികളെ കത്തിച്ചു കൊന്ന നിധീഷിന്റെയും അജിന്റെയും ആദർശിന്റെയും മുഖങ്ങൾ പലയിടത്തും കണ്ടു...അവരും ഏതൊക്കെയോ അമ്മമാരുടെ മക്കൾ !!മരിച്ചു പോയ കുഞ്ഞിന്റെ മുഖം വിങ്ങലായി നെഞ്ചിൽ കിടക്കുന്നു.. ഒപ്പം പ്രണയം നിഷേധിച്ച പെൺകുട്ടികളെ കത്തിച്ചു കൊല്ലുന്ന ചില ആൺകുട്ടികളുടെ മുഖവും !!!!എന്നാൽ എന്റെ മനസ്സിൽ ഇപ്പോൾ തെളിയുന്നത് എന്റെ മക്കളുടെ മുഖമാണ്...

Recent Posts